യോഷിനോറി ഉഷുമി  ടോക്കിയോയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫ്രണ്ടിയേഴ്സ് റിസർച്ച് സെന്ററിലെ ഓട്ടോഫാഗിയിൽ പഠനം നടത്തുന്ന സെൽ ബയോളജിസ്റ്റാണ് .2012-ൽ അദ്ദേഹം ബേസിക് സയൻസിൽ ക്യോറ്റോ പ്രൈസ് സ്വന്തമാക്കി.[1]കൂടാതെ 2016-ൽ തന്റെ ഓട്ടോഫാഗിയിലെ കണ്ടുപിടിത്തത്തിന് വൈദ്യശാസ്ത്രത്തിന്റെ നോബേൽ സമ്മാനം കരസ്ഥമാക്കി.[2]

യോഷിനോറി ഉഷുമി
Yoshinori Ōsumi
ജനനം (1945-02-09) ഫെബ്രുവരി 9, 1945  (79 വയസ്സ്)
ദേശീയതJapanese
കലാലയംUniversity of Tokyo
അറിയപ്പെടുന്നത്Autophagy
പുരസ്കാരങ്ങൾNobel Prize in Physiology or Medicine (2016)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംCell biologist
സ്ഥാപനങ്ങൾTokyo Institute of Technology
വെബ്സൈറ്റ്www.ohsumilab.aro.iri.titech.ac.jp

ഉഷുമി ജപ്പാനിലെ ഫുക്കുവോക്കയിൽ 1945 ഫെബ്രുവരി 9 ന് ജനിച്ചു.അദ്ദേഹം 1967-ൽ ബാച്ചിലർ ഓഫ് സയൻസും, 1974-ൽ ഡോക്ടറേറ്റ് ഇൻ സയൻസും സ്വന്തമാക്കി. രണ്ടും യൂണിവേഴ്സിറ്റി ഓഫ് ടോക്കിയോയിൽ നിന്നുതന്നെയായിരുന്നു.1974-77 കാലഘട്ടത്ത് ന്യൂയോർക്ക് സിറ്റിയിലെ റോക്ക് ഫെല്ലർ യൂണിവേഴ്സിറ്റിയിൽ നിന്ന് പോസ്റ്റ്ഡോക്ടറാൽ ഫെല്ലോ കരസ്ഥമാക്കി.

1977-ൽ യൂണിവേഴ്സിറ്റി ഓഫ് ടോക്കിയോയിലേക്ക് തന്നെ തിരിച്ചെത്തി.1986-ൽ അവിടെ അദ്ദേഹം ലെക്ചററായി നിയമിക്കപ്പെട്ടു. കൂടാതെ 1988-ൽ അസോസിയേറ്റഡ് പ്രൊഫസറായി നിയമിക്കുകയും ചെയ്തു. 1996-ന് ജപ്പാനിലെ ഓകാസാക്കി സിറ്റിയിലെ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് ബയോളജി -യിലേക്ക് മാറി.അവിടെവച്ചാണ് അദ്ദേഹം പ്രൊഫസറാകുന്നത്. 2004 തൊട്ട് 2009 വരെയും അദ്ദേഹം ജപ്പാനിലെ ഗ്രാജുവേറ്റ് യൂണിവേഴ്സിറ്റി ഫോർ അഡ്വാൻസെഡ് സ്റ്റഡീസിൽ പ്രൊഫസറായിരുന്നു. 2009-ൽ അദ്ദേഹത്തിന് മൂന്ന് യൂണിവേഴ്സിറ്റികളിൽ നിന്ന് അപ്പോയിന്റ്മെന്റ് വന്നു, എമരിറ്റസ് പ്രൊഫസർ അറ്റ് ദി നാഷ്ണൽഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് ബയോളജി, ഗ്രാജുവേറ്റ് യൂണിവേഴ്സിറ്റി ഫോർ അഡ്വാൻസെഡ് സ്റ്റഡീസ്, പ്രൊഫസർഷിപ്പ് അറ്റ് അഡ്വാൻസ് റിസർച്ച് ഓർജനൈസേഷൻ എന്നിങ്ങനെയായിരുന്നു അത്. 2014 -ലെ അദ്ദേഹത്തിന്റെ റിട്ടയർമെന്റിന് ശേഷം ടോക്കിയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്നോവേറ്റീവ് റിസെർച്ചിൽ പ്രൊഫസറായി തുടർന്നു. ഇപ്പോൾ അദ്ദേഹം ഇൻസ്റ്റീറ്റ്യൂട്ട് ഓഫ് ഇന്നോവേറ്റീവ് റിസർച്ചിലെ സെൽ ബയോളജി വിഭാഗത്തിന്റെ തലവനാണ്.

2016-ൽ അദ്ദേഹത്തിന് ഓട്ടോഫാഗിയുടെ മെക്കാനിസത്തിന്റെ കണ്ടുപിടിത്തത്തിന് വൈദ്യശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു..

അവാർഡുകൾ

തിരുത്തുക
 • Fujihara Award, Fujihara Foundation of Science (2005)
 • Japan Academy Prize, Japan Academy (2006)
 • Asahi Prize, Asahi Shimbun (2009)
 • Kyoto Prize in Basic Sciences (2012)[3]
 • Gairdner Foundation International Award (2015)
 • International Prize for Biology (2015)
 • Keio Medical Science Prize (2015)
 • Rosenstiel Award (2015)
 • Wiley Prize in Biomedical Sciences (2016)
 • Nobel Prize in Physiology or Medicine (2016)[4]

പബ്ലിക്കേഷൻസ്

തിരുത്തുക
 • Tsukada, M; Ohsumi, Y (25 October 1993). "Isolation and characterization of autophagy-defective mutants of Saccharomyces cerevisiae". FEBS letters. 333 (1–2): 169–74. PMID 8224160.
 • Mizushima, N; Noda, T; Yoshimori, T; Tanaka, Y; Ishii, T; George, MD; Klionsky, DJ; Ohsumi, M; Ohsumi, Y (24 September 1998). "A protein conjugation system essential for autophagy". Nature. 395 (6700): 395–8. PMID 9759731.
 • Kabeya, Y.; Mizushima, N.; Ueno, T.; Yamamoto, A.; Kirisako, T.; Noda, T.; Kominami, E.; Ohsumi, Y.; Yoshimori, T. (2000). "LC3, a mammalian homologue of yeast Apg8p, is localized in autophagosome membranes after processing". The EMBO Journal. 19 (21): 5720–5728. doi:10.1093/emboj/19.21.5720. PMC 305793. PMID 11060023.
 • Ichimura, Y; Kirisako, T; Takao, T; Satomi, Y; Shimonishi, Y; Ishihara, N; Mizushima, N; Tanida, I; Kominami, E; Ohsumi, M; Noda, T; Ohsumi, Y (23 November 2000). "A ubiquitin-like system mediates protein lipidation". Nature. 408 (6811): 488–92. PMID 11100732.
 • Ohsumi, Y (March 2001). "Molecular dissection of autophagy: two ubiquitin-like systems". Nature reviews. Molecular cell biology. 2 (3): 211–6. PMID 11265251.
 • Kuma, A; Hatano, M; Matsui, M; Yamamoto, A; Nakaya, H; Yoshimori, T; Ohsumi, Y; Tokuhisa, T; Mizushima, N (23 December 2004). "The role of autophagy during the early neonatal starvation period". Nature. 432 (7020): 1032–6. PMID 15525940.
 • Hanada, T; Noda, NN; Satomi, Y; Ichimura, Y; Fujioka, Y; Takao, T; Inagaki, F; Ohsumi, Y (28 December 2007). "The Atg12-Atg5 conjugate has a novel E3-like activity for protein lipidation in autophagy". The Journal of biological chemistry. 282 (52): 37298–302. PMID 17986448.

അധിക ലിങ്കുകൾ

തിരുത്തുക
 1. Lawrence Biemiller, "Kyoto Prize Is Awarded to 3 Scholars" The Chronicle of Higher Education Nov. 10, 2012 [1]
 2. "The Nobel Prize in Physiology or Medicine 2016". The Nobel Foundation. 3 October 2016. Retrieved 3 October 2016.
 3. "Yoshinori Ohsumi". Kyoto Prize. Retrieved 3 October 2016.
 4. "Yoshinori Ohsumi wins Nobel prize in medicine for work on autophagy". The Guardian. Retrieved 3 October 2016.
"https://ml.wikipedia.org/w/index.php?title=യോഷിനോറി_ഉഷുമി&oldid=4074243" എന്ന താളിൽനിന്ന് ശേഖരിച്ചത്