യെൻ ലിയെങ്കെ
ചൈനീസ് നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് യെൻ ലിയെങ്കെ (Yan Lianke). (ജനനം 1958). ബീജിംഗ് കേന്ദ്രീകരിച്ച് സാഹിത്യ പ്രവർത്തനം നടത്തുന്ന യെന്നിന്റെ കൃതികളിലെ സാമൂഹ്യ വിമർശനവും പരിഹാസവും അദ്ദേഹത്തിന്റെ നിരവധി കൃതികൾ നിരോധിക്കുന്നതിനിടയാക്കി. സെൻസർഷിപ്പിൽ നിന്നൊഴിവാകുന്നതിനു വേണ്ടി തന്റെ കഥകളിൽ സ്വയം ചില ഭാഗങ്ങളൊഴിവാക്കിയതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.[1] .[2] അദ്ദേഹത്തിന്റെ നിരവധി രചനകൾ സർക്കാർ നിരോധിച്ചിട്ടുണ്ട്.
ജീവിതരേഖ
തിരുത്തുകചൈനയിലെ ഹെനാൻ പ്രവിശ്യയിൽ ജനിച്ചു. 1978 ൽ പട്ടാളത്തിൽ ചേർന്നു. 1985 ൽ ഹെനാൻ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്സിലും വദ്യാഭ്യാസത്തിലും ബിരുദം നേടി. 1991ൽ പീപ്പിൾസ് ലിബറേഷൻ ആർമി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സാഹിത്യത്തിൽ ബിരുദം നേടി.
പ്രധാന രചനകൾ
തിരുത്തുകസർവ് ദ പീപ്പിൾ!
തിരുത്തുകTസാംസ്കാരിക വിപ്ലവ കാലത്തെ ഷണ്ഡനായ ഒരു പട്ടാള ജനറലിന്റെയും അദ്ദേഹത്തിന്റെ സുന്ദരിയായ ഭാര്യയെക്കുറിച്ചുമാണ് ഈ നോവൽ. ആദ്യം ഫ്ലവർ സിറ്റി എന്ന ചൈനീസ് മാസികയിൽ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ലൈംഗിക വിവരണങ്ങളുടെ അതി ധാരാളിത്തം കൊണ്ട് വിവാദമായി. ചൈനീസ് സർക്കാർ ഈ മാസികയുടെ 30000 മാസികകൾ വിതരണം ചെയ്യാനനുവദിച്ചില്ല. പിന്നീട് ഈ നോവൽ സർക്കാർ നിരോധിച്ചു.
ഡ്രീം ഓഫ് ഡിങ്ങ് വില്ലേജ്
തിരുത്തുകഒരു വിധ സഹായവും ലഭിക്കാതെ നരകയാതന അനുഭവിക്കുന്ന എയിഡ്സ് രോഗികളെക്കുറിച്ചാണ് ഈ നോവൽ. ആൽബേർ കാമ്യുവിന്റെ പ്ലേഗ് എന്ന രചനയോടാണ് വിമർശകർ ഈ നോവലിനെ ഉപമിക്കുന്നത്. ഹോങ്കോങിൽ പ്രസിദ്ധീകരിച്ച ഈ രചന ചൈനീസ് സർക്കാർ നിരോധിച്ചു.
മജ്ജ (Marrow)
തിരുത്തുകയു ഗ്രാമത്തിലെ സ്റ്റോൺ യു (Stone You) എന്നയാളുടെയും നാലാംഭാര്യ യു വിന്റെയും അവരുടെ അംഗപരിമിതികളും ചുഴലിരോഗങ്ങളും ഉള്ള മൂന്ന് പെൺമക്കളുടെയും കഥയാണ് ഈ നോവൽ. മക്കൾക്കാർക്കും പേരില്ല. ഒന്നാം മകൾ, രണ്ടാം മകൾ, മൂന്നാം മകൾ, ഇങ്ങനെയാണ് അവരുടെ വിളിപ്പേരുകൾ. ചൈനീസ് ഭാഷയിൽ പ്രസിദ്ധീകരിച്ചപ്പോൾ ഈ പുസ്തകത്തിന്റെ പേര് മജ്ജയെന്നായിരുന്നില്ല ,"ബലൂ കുന്നുകളിലെ അശരീരി ഗാനങ്ങൾ' (Sky songs of the Balou Mountains) എന്നായിരുന്നു
പുരസ്കാരങ്ങൾ
തിരുത്തുക- 1998 ലു സുൺ സാഹിത്യ പുരസ്കാരം "ഹുവാങ് ജിൻ ദോംങ്ങ്" (黄金洞).
- 2001 ലു സുൺ സാഹിത്യ പുരസ്കാരം (年月日).
- 2005 യാഷോ ഷോക്കാൻ മികച്ച പുസ്തകങ്ങൾക്കുള്ള പുരസ്കാരം.[3]
- 2005 ലാവോ ഷെ ലിറ്റററി അവാർഡ്《受活》)
- 2011 മാൻ ഏഷ്യ ലിറ്റററി പ്രൈസ്
- 2014 ഫ്രാൻസ് കാഫ്ക പ്രൈസ്.[4]
- 2016 മാൻ ബുക്കർ പുരസ്കാരത്തിന് ശുപാർശ ചെയ്യപ്പെട്ടു
- 2016 ഡ്രീം ഓഫ് ദ റെഡ് ചേംബർ അവാർഡ്
കൃതികൾ
തിരുത്തുകനോവലുകൾ
തിരുത്തുകഭാഗികമായ പട്ടിക
Original publication | English publication | ||
---|---|---|---|
Title[5] | Year | Title | Year |
日光流年 Riguang Liunian |
2004 | N/A | N/A |
受活 Shou Huo |
2004 | ലെനിൻസ് കിസസ്
|
2012 |
为人民服务 Wei Renmin Fufu |
2005 | സർവ് ദ പപ്പിൾ! | 2007 |
丁庄梦 Ding Zhuang Meng |
2006 | ഡ്രീം ഓഫ് ദ ഡിങ്ങ് വില്ലേജ്
|
2011 |
坚硬如水 Jianying Ru Shui |
2009 | N/A | N/A |
四书 Si Shu |
2011 | ദ ഫോർ ബുക്ക്സ്
|
2015 |
炸裂志 Zhalie Zhi |
2013 | ദ എക്സ്പ്ലോഷൻ ക്രോണിക്കിൾസ്
|
2016[6] |
日熄 Ri Shi |
2015 | N/A | N/A |
അവലംബം
തിരുത്തുക- ↑ Toy, Mary-Anne (2007-07-28), "A pen for the people", The Age, retrieved 2010-04-28
{{citation}}
: More than one of|accessdate=
and|access-date=
specified (help) - ↑ Cody, Edward (2007-07-09), "Persistent Censorship In China Produces Art of Compromise", Washington Post, retrieved 2010-04-28
{{citation}}
: More than one of|accessdate=
and|access-date=
specified (help) - ↑ "2005亞洲週刊十大好書揭曉 .章海陵". Archived from the original on 2019-06-09. Retrieved 2008-09-24.
- ↑ ČTK (2014-05-26). "Cenu Franze Kafky letos dostane čínský prozaik Jen Lien-kche". České noviny (in Czech). Retrieved May 27, 2014.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Yan Lianke". Paper Republic. Retrieved 16 June 2016.
- ↑ "The Explosion Chronicles". Grove Atlantic. Retrieved 16 June 2016.
പുറം കണ്ണികൾ
തിരുത്തുക- Yan Lianke at The Susijn Agency
- Yan Lianke at Paper Republic
- Discussion of Two Novels about Blood Selling
- Being Alive is Not Just an Instinct. An interview with Yan Lianke about "Dream of Ding Village"
- The Four Books by Yan Lianke cover art and synopsis Archived 2014-08-08 at the Wayback Machine. at Upcoming4.me
- Media related to Yan Lianke at Wikimedia Commons