യെല്ലോ കാർഡ്
2000-ൽ പുറത്തിറങ്ങിയ സിംബാബ്‌വെയിലെ കോമഡി റൊമാന്റിക് ഡ്രാമ ചിത്രമാണ് യെല്ലോ കാർഡ്. ജോൺ റൈബർ സംവിധാനം ചെയ്ത് ഭാര്യ ലൂയിസ് റിബറിനൊപ്പം സംവിധായകൻ തന്നെ നിർമ്മിക്കുകയും ചെയ്തു.[1][2] ലെറോയ് ഗോപാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ കസാംബ എംകുംബ, കോളിൻ സിബംഗനി ദുബെ, ഡുമിസോ ഗുമേഡെ, റാറ്റിഡ്സോ മാംബോ, കസാംബ എംകുംബ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.[3] ജൂലിയറ്റുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുകയും ചെയ്തതിന് ശേഷം സുന്ദരിയായ ഒരു പെൺകുട്ടിയുടെ പിതാവായിത്തീർന്ന കൗമാരക്കാരനായ ഒരു ഫുട്ബോൾ കളിക്കാരനെ ചുറ്റിപ്പറ്റിയാണ് കഥ. [4][5]
Yellow Card | |
---|---|
സംവിധാനം | John Riber |
നിർമ്മാണം | John Riber Louise Riber |
രചന | John Riber Andrew Whaley |
അഭിനേതാക്കൾ | Leroy Gopal Kasamba Mkumba Collin Sibangani Dube Dumiso Gumede Ratidzo Mambo Kasamba Mkumba |
ഛായാഗ്രഹണം | Sandi Sissel |
ചിത്രസംയോജനം | Louise Riber |
സ്റ്റുഡിയോ | Media for Development Trust |
റിലീസിങ് തീയതി |
|
രാജ്യം | Zimbabwe |
ഭാഷ | English |
സമയദൈർഘ്യം | 90 minutes |
സിംബാബ്‌വെയിലെ ഹരാരെയിലാണ് സിനിമയുടെ ചിത്രീകരണം.[6] 2000 ഡിസംബർ 25-ന് ചിത്രം അതിന്റെ ആദ്യ പ്രദർശനം നടത്തി.[7]നിരൂപകരിൽ നിന്ന് ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.[8]
അവലംബം
തിരുത്തുക- ↑ "The World at His Feet". www.yellow-card.com. Retrieved 2021-10-09.
- ↑ "Yellow Card (2000)" (in ഇംഗ്ലീഷ്). Retrieved 2021-10-09.
- ↑ "Filme aus Afrika: Film-Details". www.filme-aus-afrika.de. Archived from the original on 2021-10-09. Retrieved 2021-10-09.
- ↑ "Yellow Card : African Film Festival, Inc" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-10-09.
- ↑ "Yellow Card" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-10-09.
- ↑ "/ARTS & ENTERTAINMENT/CINEMA-ZIMBABWE: New Film To Be Seen By More Than 50m In Africa". Inter Press Service. 1999-11-30. Retrieved 2021-10-09.
- ↑ "YELLOW CARD by John Riber @ Brooklyn Film Festival" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-10-09.
- ↑ "Yellow Card" (in ഇംഗ്ലീഷ്). Retrieved 2021-10-09.