യെലിസവെറ്റ ടറഖോവ്സ്കയ
യെലിസവെറ്റ ടറഖോവ്സ്കയ എന്ന യെലിസവെറ്റ യാകോവ്ലെവ്ന ടറഖോവ്സ്കയ (Russian: Елизаве́та Я́ковлевна Тарахо́вская; 1891–1968)ഒരു റഷ്യൻ കവയിത്രിയും നാടകകൃത്തും വിവർത്തകയും ബാലസാഹിത്യപുസ്തകങ്ങളുടെ രചയിതാവും ആയിരുന്നു.
യെലിസവെറ്റ ടറഖോവ്സ്കയ | |
---|---|
പ്രമാണം:Yelizaveta Tarakhovskaya.jpg | |
ജനനം | Taganrog, Russian Empire | ജൂലൈ 26, 1891
മരണം | നവംബർ 11, 1968 Moscow, USSR | (പ്രായം 77)
തൊഴിൽ | Poet |
ദേശീയത | Russian |
Period | 1925-1968 |
Genre | children books |
ശ്രദ്ധേയമായ രചന(കൾ) | play By the Pike's Wish |
ജീവിതരേഖ
തിരുത്തുകയെലിസവെറ്റ ടറഖോവ്സ്കയ ടഗൻറോഗ് പട്ടണത്തിൽ 1891 ജൂലൈ 26നു ഒരു ഫാർമസിസ്റ്റ് കുടുംബത്തിൽ ജനിച്ചു. കവയിത്രിയായിരുന്ന സോഫിയ പാർണോക്ക് അവരുടെ സഹോദരിയായിരുന്നു. അതുപോലെ സോവിയറ്റ് ജാസ്സ് സംഗീതത്തിന്റെ സ്ഥാപകനായിരുന്ന വാലെന്റിൻ പാർണാഖിന്റെ ഇരട്ട സഹോദരിയും ആയിരുന്നു. ടഗൻറോഗ് ഗേൾസ് ജിമ്നേഷ്യത്തിലും സെന്റ് പീറ്റേഴ്സ്ബർഗ്ഗിലെ ബെസ്തുഷെവ് കോഴ്സസിലും പഠിച്ചു. ചെറുപ്രായത്തിൽത്തന്നെ കവിതകളെഴുതിത്തുടങ്ങി.
1925ൽ അവരുടെ ആദ്യ പുസ്തകം: On How Chocolate Came to MosSelProm and Tit Will Fly പ്രസിദ്ധീകരിച്ചു. അതുമുതൽ അവർ അനേകം ബാലസാഹിത്യകൃതികൾ എഴുതിയിട്ടുണ്ട്. Metropolitan (1932), The Moon and the Lazy Fellow (1933), The Seagull (1965, ഈ പുസ്തകം വലെന്റീന തെരഷ്കോവയ്ക്കാണ് സമർപ്പിച്ചിരിക്കുന്നത്.) പ്രായമായവർക്കുവേണ്ടിയും അവർ കവിതകൾ എഴുതിയിട്ടുണ്ട്. The Violin Clef (1958), The Bird (1965)എന്നിവ അവയിൽച്ചിലതാണ്.
യെലിസവെറ്റ ടറഖോവ്സ്കയ 1968 നവംബർ 11നു മോസ്കോയിൽ വച്ച് നിര്യാതയായി. നൊവൊഡെവിച്ചി സെമത്തേരിയിൽ ആണ് അടക്കിയത്. [1]