ടൈറ്റനോസോറിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് യൂഹെലപ്പസ് . തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ചൈനയിൽ നിന്നും ആണ്. മിക്ക സോറാപോഡ് ദിനോസറുകളെ പോലെ ഇവയും വളരെ വലിയവ ആയിരുന്നു. ചൈനയിൽ നിന്നും ഫോസ്സിൽ കണ്ടു കിട്ടിയ ആദ്യത്തെ ദിനോസറും ഇവയാണ് .[1]

യൂഹെലപ്പസ്
Restoration
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
(unranked):
Family:
Genus:
Euhelopus
Binomial name
Euhelopus zdanskyi
Wiman, 1929

ശരീര ഘടന

തിരുത്തുക

വളരെ വലിയ സസ്യഭോജി ആയ ഇവയ്ക്ക് ഏകദേശം 15-20 ടൺ ഭാരം ഉണ്ടായിരുന്നു , നീളം ആക്കട്ടെ 15 മീറ്റർ (49.2 അടിയും) ആയിരുന്നു . മറ്റു സോറാപോഡകളെ അപേക്ഷിച്ച് ഇവയുടെ മുൻ കാലുക്കൾ നീളമേറിയിരുന്നു. മരങ്ങളുടെ മുകളിൽ നിന്നും ഇവ ഭക്ഷണം തേടിയതിനു ഒരു തെളിവാണ് ഈ നീണ്ട മുൻ കാലുകളും നീണ്ട കഴുത്തും. [2]

  1. H. C. T'an. 1923. New research on the Mesozoic and early Tertiary geology in Shantung. Geological Survey of China Bulletin 5:95-135
  2. http://rsbl.royalsocietypublishing.org/content/early/2010/05/29/rsbl.2010.0359
"https://ml.wikipedia.org/w/index.php?title=യൂഹെലപ്പസ്&oldid=2447324" എന്ന താളിൽനിന്ന് ശേഖരിച്ചത്