മാർത്തോമ്മ സുറിയാനി സഭയുടെ പരമാധ്യക്ഷനായിരുന്നു അലക്സാണ്ടർ മാർത്തോമ്മ മെത്രാപ്പോലീത്ത. മാർത്തോമ്മ ശ്ലീഹായുടെ മലങ്കര സിംഹാസനം 17-ആം നൂറ്റാണ്ടിൽ പുനസ്ഥാപിച്ചതിനു ശേഷമുള്ള 19-ആം മാർത്തോമ്മ ആണ് അദ്ദേഹമെന്ന് കണക്കാക്കപ്പെടുന്നു. പത്തനംതിട്ട ജില്ലയിലെ കുറിയന്നൂരിൽ മാളിയേക്കൽ റവ. എം.സി.ജോർജ്- ഏലിയാമ്മ ദമ്പതികളുടെ മകനായി 1913 ഏപ്രിൽ 10ന് അദ്ദേഹം ജനിച്ചു. എം ജി ചാണ്ടി എന്നായിരുന്നു അദ്ദേഹത്തിന്റെ പൂർവനാമം. എറണാകുളം മഹാരാജാസ് കോളജ്, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജ്, ബാംഗ്ലൂർ യുണൈറ്റഡ് തിയോളജിക്കൽ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1946ൽ വൈദികനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1953ൽ അലക്സാണ്ടർ മാർ തെയോഫിലോസ് എന്ന സ്ഥാനനാമത്തോടെ എപ്പിസ്കോപ്പ ആയി ഉയർത്തപ്പെട്ടു. 1976 ഒക്ടോബർ 23-ആം തീയതിയാണ് അദ്ദേഹം മാർത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്. 1999-ൽ പിഗാമിയായി ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമായെ വാഴിച്ചു മാർത്തോമാ സഭയുടെ വലിയ മെത്രാപൊലീത്ത ആയി. 2000 ജനുവരി 11-ആം തീയതി അദ്ദേഹം അന്തരിച്ചു. തിരുവല്ലയിലാണ് അദ്ദേഹത്തെ കബറടക്കിയിരിക്കുന്നത്.

H.G മോസ്റ്റ് റവ. ഡോ. അലക്സാണ്ടർ മാർത്തോമ്മ മെത്രാപ്പോലീത്ത (മാർത്തോമ്മ XIX)
മലങ്കര മാർത്തോമ്മാ സുറിയാനി സഭ
സ്ഥാനാരോഹണംഒക്ടോബർ 23, 1976
ഭരണം അവസാനിച്ചത്ജനുവരി 11, 2000
മുൻഗാമിയൂഹാനോൻ മാർത്തോമ്മ (മാർത്തോമ്മ XVIII)
പിൻഗാമിഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ (മാർത്തോമ്മ XX)
വൈദിക പട്ടത്വംജൂൺ 7, 1946.
മെത്രാഭിഷേകംമേയ് 20, 1953
വ്യക്തി വിവരങ്ങൾ
ജനന നാമംഎം.ജി.ചാണ്ടി
ജനനംഏപ്രിൽ 10, 1913
കുറിയന്നൂർ
മരണംജനുവരി 11, 2000.
കുമ്പനാട്, കേരളം, ഇന്ത്യ.
കബറിടംതിരുവല്ല
ദേശീയതഭാരതീയൻ
"https://ml.wikipedia.org/w/index.php?title=അലക്സാണ്ടർ_മാർത്തോമ്മ&oldid=3507627" എന്ന താളിൽനിന്ന് ശേഖരിച്ചത്