യൂസ്റ്റോമ
ജെൻഷൻ കുടുംബത്തിലെ ഒരു ചെറിയ ജനുസ്സായ യൂസ്റ്റോമ, സാധാരണ ലിസിയാൻത്തസ് അല്ലെങ്കിൽ ജെൻഷൻ പ്രെയറി എന്നും അറിയപ്പെടുന്നു.[1] തെക്കേ അമേരിക്ക, മെക്സിക്കോ, കരീബിയൻ, വടക്കൻ തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്.[2] ഈ ജനുസ്സ് സാധാരണയായി പുൽമേടുകളിലും പാഴ്നിലങ്ങളിലും കാണപ്പെടുന്നു.
യൂസ്റ്റോമ | |
---|---|
Eustoma russellianum | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Eustoma Salisb. (1806)
|
Species | |
വിവരണം
തിരുത്തുക15-60 സെ.മീ വരെ ഉയരത്തിൽ വളരുന്ന ബഹുവർഷ കുറ്റിച്ചെടികളിൽ നീല കലർന്ന പച്ചനിറവും ചെറുതും നീളമുള്ളതും ആയ നീരുള്ള ഇലകൾ, വലിയ ഫണൽ ആകൃതിയിലുള്ള പുഷ്പങ്ങൾ എന്നിവ കാണപ്പെടുന്നു. ചിലപ്പോൾ മൂന്നു അടി ഉയരം വരെ ഒറ്റ കാണ്ഡമായും നീളത്തിൽ വളരെ ഉയരത്തിലും ശാഖകളായും വളരുന്നു. പുഷ്പങ്ങൾ രണ്ട് ഇഞ്ചുകൾ വരെ വളരുകയും വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുകയും ചെയ്യാം. പിങ്ക്, പർപ്പിൾ, വൈറ്റ്, നീല എന്നിവയുടെ എല്ലാ ഷേഡുകളിലും പൂക്കളെ കാണാൻ കഴിയുന്നു. ഇതുകൂടാതെ ചിലത് ഇരട്ടനിറങ്ങളും കണ്ടുവരുന്നു. ചിലപ്പോൾ മഞ്ഞയും ചുവപ്പും നിറങ്ങളിലും കാണപ്പെടുന്നു.
യൂസ്റ്റോമ പൂക്കൾ ഒന്നുകിൽ ഒറ്റപൂക്കളായോ അല്ലെങ്കിൽ രണ്ടുപൂക്കളായോ കാണപ്പെടുന്നു. [3] യൂസ്റ്റോമ സാധാരണയായി ഒന്നു മുതൽ മൂന്നു അടി വരെ മാത്രം ഉയരമുള്ളവയാണ്. എന്നിരുന്നാലും എട്ട് ഇഞ്ച് വരെ ഉയരമുള്ള കുള്ളൻ വംശങ്ങളും ഇക്കൂട്ടത്തിൽ കാണപ്പെടുന്നു.[4]
അവലംബം
തിരുത്തുക- ↑ ITIS Standard Report Page: Eustoma
- ↑ "Eustoma world origins". 2013-02-22. Archived from the original on 2013-05-16. Retrieved 2013-03-18.
- ↑ "Lisianthus." Cornell University Department of Horticulture. Cornell University, 2003. Web. 11 Dec. 2012
- ↑ "Eustoma Grandiflorum" Missouri Botanical Garden. Missouri Botanical Garden, n.d. Web. 11 Dec. 2012