തുൻ ഹാജി യൂസുഫ് ബിൻ ഇഷാക് (Jawi: يوسف بن اسحاق ;/ˈjʊsɒf bɪn ˈɪs.hɑːk/ YUUSS-off bin ISS-hahk; , SMN 12 ആഗസ്റ്റ് 1910 – 23 നവംബർ 1970) ഒരു സിംഗപ്പൂർ രാഷ്ട്രീയ പ്രവർത്തകനും സിംഗപ്പൂരിൻറെ ആദ്യ രാഷ്ട്രപതിയുമായിരുന്നു. 1965 മുതൽ 1970 വരെയായിരുന്നു അദ്ദേഹം പദവിയിലുണ്ടായിരുന്നത്. രാഷ്ട്രപതി സ്ഥാനം വഹിക്കുന്നതിനു മുമ്പ് അദ്ദേഹം ഒരു പത്രപ്രവർത്തകനായിരുന്നു. അദ്ദഹവും കൂടി ചേർന്നു തുടങ്ങിയ "ഉടുസാൻ മെലായു" എന്ന പത്രം ഇക്കാലത്തും മുടക്കമില്ലാതെ പ്രസിദ്ധീകരിച്ചു വരുന്നു. റാഫിൾസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും 1929 മുതൽ 1932 വരെയുള്ള ബിരുദപഠനത്തിനു ശേഷം അദ്ദേഹം "വാർത്ത മലയ" എന്ന അക്കാലത്തെ പ്രമുഖ പത്രത്തിൽ ജോലിയ്ക്കു ചേർന്നു. 1938 ൽ ഈ ജോലിയിൽ നിന്നു പിരിഞ്ഞതിനു ശേഷം "ഉടുസാൻ മലയു" [1] എന്ന പത്രത്തിൻറ സഹ സ്ഥാപകനായി.

Yusof Ishak
يوسف بن إسحاق
1st President of Singapore
ഓഫീസിൽ
9 August 1965 (retroactive) – 23 November 1970
പ്രധാനമന്ത്രിLee Kuan Yew (1959–1990)
മുൻഗാമിNewly created post
(he was previously Yang di-Pertua Negera of Singapura)
പിൻഗാമിBenjamin Henry Sheares
1st Yang di-Pertuan Negara of Singapura
ഓഫീസിൽ
16 September 1963 – 9 August 1965 (retroactive)
MonarchPutra of Perlis[അവലംബം ആവശ്യമാണ്]
പ്രധാനമന്ത്രിLee Kuan Yew
മുൻഗാമിNewly created post
(he was previously Yang di-Pertuan Negara of Singapore)
പിൻഗാമിPosition abolished (himself as first president of Singapore)
2nd Yang di-Pertuan Negara of Singapore
ഓഫീസിൽ
3 December 1959 – 16 September 1963 (retroactive)
MonarchQueen Elizabeth II
പ്രധാനമന്ത്രിLee Kuan Yew
മുൻഗാമിSir William Goode
പിൻഗാമിPosition abolished
വ്യക്തിഗത വിവരങ്ങൾ
ജനനം
Yusof bin Ishak

(1910-08-12)12 ഓഗസ്റ്റ് 1910
Terong, Taiping, Perak, Federated Malay States
മരണം23 നവംബർ 1970(1970-11-23) (പ്രായം 60)
Singapore
Cause of deathHeart failure
അന്ത്യവിശ്രമംKranji State Cemetery
ദേശീയതSingaporean
പങ്കാളി
(m. 1949⁠–⁠1970)
കുട്ടികൾ
  • Orkid Kamariah binti Yusof (daughter)
  • "Baba" Imran bin Yusof (son)
  • Zuriana binti Yusof (daughter)
അൽമ മേറ്റർVictoria School
Raffles Institution
ജോലിPolitician
തൊഴിൽJournalist
വെബ്‌വിലാസംhttp://www.istana.gov.sg/
Military service
AllegianceStraits Settlements (to 1946)
Colony of Singapore (to 1959)
Colony of Singapore (to 1963)
Malaysia (to 1965)
Singapore (to 1970)
Branch/service Federation of Malaya Police (to 1933)
Malaya Command (to 1957)
Singapore Infantry Regiment (1957-1970)
Malaysian Armed Forces (1963-1965)
Singapore Armed Forces (1966-1970)
Years of service1929–1970
Rank Colonel; CINC
UnitSingapore Infantry Regiment
Singapore Armed Forces
CommandsCommander-in-Chief
Colonel of the Regiment
Battles/warsWorld War II (1939-1945)

Part of (Cold War)

സ്വകാര്യ ജീവിതം

തിരുത്തുക

പുവാൻ നൂർ ഐഷാ ആയിരുന്നു അദ്ദേഹത്തിൻറെ സഹധർമ്മിണി. 3 കുട്ടികളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അദ്ദേഹത്തിൻ മരണശേഷം ഭാര്യ രാഷ്ട്രീയ പാരമ്പര്യം പിന്തുടരുകയും സിംഗപ്പൂർ ഗേൾ ഗൈഡ്സ് അസോസിയേഷൻറെ പ്രസിഡൻറായി സേവനമനുഷ്ടിക്കുകയും ചെയ്തു.

ആദ്യകാല ജീവിതം

തിരുത്തുക

1910 ആഗസ്റ്റ് 12 ന് പെരക് ദാറുൽ റിസ്ദുവാനിലെ തായ്പിങിലുൾപ്പെട്ട തെറോങിലാണ് അദ്ദേഹം ജനിച്ചത്. ആ കാലഘട്ടത്തിൽ പ്രദേശം ഫെഡറേറ്റഡ് മലയ് സ്റ്റേറ്റിൻറെ (ഇപ്പോഴത്തെ മലേഷ്യ) ഭാഗമായിരുന്നു. ഒൻപതു കുട്ടികളുണ്ടായിരുന്ന കുടുംബത്തിലെ മൂത്തയാളായിരുന്നു യൂസുഫ്. പിതാവിൻറെ ഭാഗത്തുനിന്നുള്ള വംശപരമ്പരയനുസരിച്ച് അദ്ദേഹം മിനങ്‍കാബൌ വംശത്തിലും മാതാവിൻറ പരമ്പരയിൽ ഇന്തോനേഷ്യയിലെ ലങ്കാട്ട് മേഖലയിൽ നിന്നുള്ള മലയ് വംശത്തിലുള്ളയാളുമാണ്.[2] അദ്ദേഹത്തിൻറെ പിതാവ് എൻസിക് ഇഷാക് ബിൻ അഹമ്മദ് ഫിഷറീഷ് വകുപ്പിൽ താത്കാലിക ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിൻറെ സഹോദരൻ അസീസ് ഇഷാക് ഒരു മലയൻ പത്രപ്രവർത്തകനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു.

യൂസുഫ് ബിൻ ഇഷാക് പ്രാഥമിക വിദ്യാഭ്യാസം നിർവ്വഹിച്ചത് കുവാല കുറാവുവിലെ പെറാക് പട്ടണത്തിലുള്ള മലയ് സ്കൂളിലായിരുന്നു.പിന്നീട് 1921 ൽ തായ്പിങിലുള്ള കിങ് എഡ്വാർഡ് VII സ്കൂളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു ചേർന്നു. പിതാവിൻറെ ജോലി സിംഗപ്പൂരിലേയ്ക്കു മാറിയപ്പോൾ യൂസുഫ് 1923 ൽ വിക്ടോറിയ ബ്രിഡ്ജ് സ്കൂളിലേയ്ക്കു മാറ്റം വാങ്ങി. 1924 ൽ സെക്കൻറി വിദ്യാഭ്യാസത്തിനായി റാഫിൾസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് നീന്തൽ, ഭാരോദ്വഹനം, വാട്ടർപോളോ, ബോക്സിങ്, ഹോക്കി, ക്രിക്കറ്റ് എന്നീ കായിക വിനോദങ്ങളിൽ പങ്കാളിയാവുകയും അനേകം മത്സരയിനങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിക്കുകയും ചെയ്തു. യൂസുഫ് ബിൻ ഇഷാക് സിംഗപ്പൂർ നാഷണൽ കേഡറ്റ് കോർപിസും അംഗമായിരുന്നു. അദ്ദേഹത്തിൻറെ സവിശേഷ പ്രകടനത്തിനു പ്രതിഫലമായി ഫസ്റ്റ് കേഡറ്റ് ഓഫീസർ എന്ന പദവി നൽകുകയും ചെയ്തു. 1927 ൽ യൂസുഫ് ബിൻ ഇഷാക് തൻറെ കേംബ്രിഡ്ജ് സർട്ടിഫിക്കേറ്റ് ഡിസ്റ്റിംഗ്ഷനോടെ കരസ്ഥമാക്കുകയും അതോടൊപ്പം 1929 വരെ റാഫിൾസ് ഇൻസ്റ്റിറ്റ്യൂട്ടിൽ തുടരാനുള്ള ക്യൂൻസ് സ്കോളർഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു.[3]

പത്രപ്രവർത്തനം

തിരുത്തുക

1929 ൽ റാഫിൾസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ബിരുദം നേടിയ ശേഷം അദ്ദേഹം പത്രപ്രവർത്തകനായുള്ള തൊഴിൽ സ്വീകരിച്ചു. രണ്ടു സുഹൃത്തുക്കളുമായിച്ചേർന്ന് "സ്പോർട്മാൻ" എന്ന പേരിൽ കായികവിഷയങ്ങൾ മാത്രം ഉൾക്കൊള്ളുന്ന ഒരു മാഗസിൻ ആരംഭിച്ചു.[4] പിന്നീട് 1932 ൽ അക്കാലത്തു പ്രസിദ്ധമായിരുന്ന "വാർത്ത മലയ" എന്ന പത്രത്തിൽ ജോലിയ്ക്കു ചേർന്നു.[5] മദ്ധ്യപൂർവ്വ ദേശത്ത് വളരെ സ്വാധീനം ചെലുത്തിയിരുന്ന പത്രമായിരുന്നു ഇത്. ഒരു മലയ് സ്വാധീനമുള്ള പത്രമായിരുന്നു യൂസുഫ് ബിൻ ഇഷാക്കിൻറെ സങ്കൽപ്പത്തിലുണ്ടായിരുന്നത്. ഏതാനു മലയ് നേതാക്കളോടൊപ്പം ചേർന്ന് "ഉടുസാൻ മലയു" എന്ന പത്രം 1939 ൽ സിംഗപ്പൂരിൽ നിന്ന് പ്രസിദ്ധീകരണമാരംഭിച്ചു.[6]

സിംഗപ്പൂരിലെ ജപ്പാൻ അധിനിവേശകാലത്ത് "ഉടുസാൻ മലയു" പ്രസിദ്ധീകരണ നിലച്ചു. "ഉടുസാൻ മലയു" പ്രിൻറു ചെയ്യാൻ ഉപോയോഗിച്ചിരുന്ന പ്രസും ഉപകരണങ്ങളും മറ്റും ജപ്പാൻ പത്രമായ "ബെരിത മലയ്" പ്രിൻറു ചെയ്യാൻ ഉപയോഗിക്കപ്പെട്ടു. ഈ സമയത്ത് യൂസുഫ് തായ്പിങിലേയ്ക്കു തിരിച്ചു പോകുകയും കയ്യിൽ ബാക്കിയുണ്ടായിരുന്ന പണം ഉപയോഗിച്ച് അവിടെ ഒരു അവശ്യസാധനങ്ങൾ വിൽക്കുന്ന ഒരു കട ആരംഭിക്കുകുയും1945 ൽ യുദ്ധം അവസാനിക്കുന്നതു വരെ അവിടെ താമസിക്കുകയും ചെയ്തു. 1945 ൽ യുദ്ധം അവസാനിച്ച ശേഷം തിരികെ പോകുകയും "ഉടുസാൻ മലയു" പുനപ്രസിദ്ധീകരണമാരംഭിക്കുയും ചെയ്തു. 1957 ൽ യൂസുപ് കോലാലംപൂരിലേയ്ക്കു മാറുകയും 1958 ൽ "ഉടുസാൻ മലയു" വിൻറെ ആസ്ഥാനം കോലാലംപൂരിലേയ്ക്കു മാറ്റുകയും ചെയ്തു. യുദ്ധാനന്തരം അനേകം മലയക്കാർ ബ്രീട്ടീഷുകാരിൽ നിന്നു സ്വതന്ത്ര്യം നേടാൻ ആഗ്രഹിച്ചു. യൂസുഫ് ഈ സ്വാതന്ത്ര്യ വാഞ്ജയ്ക്കു തൻറെ പത്രത്തിലൂടെ സർവ്വ പിന്തുണയും നൽകി. തൽഫലമായി 1946 ൽ യുണൈറ്റഡ് മലയ് നാഷണലിസ്റ്റ് ഓർഗനൈസേഷൻ ((UMNO) ഉടലെടുത്തു. എന്നിരുന്നാലും യൂസുഫ് ബിൻ ഇഷാക്കിൻറെ വിക്ഷണങ്ങൾ UMNO യുടെ രാജാധിപധ്യം പുനസ്ഥാപിക്കു് എന്ന ആശയത്തിൽ നിന്നു വ്യത്യസ്തമായിരുന്നു. ഇത് "ഉടുസാൻ മലയ്" യിൽ തർക്കങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമാകുകയും 1959 ൽ യൂസുഫ് ബിൻ ഇഷാക്ക് കമ്പനിയിൽ നിന്നു രാജി വയ്ക്കുകയും തൻറെ കൈവശമുണ്ടായിരുന്നു "ഉടുസാൻ മലയു" വിൻറെ ഷെയറുകൾ കൈമാറുകയും പത്രത്തിൻറെയും കമ്പനിയുടെയും എല്ലാ ഷെയറുകളും UMNO യുടെ കീഴിൽ വരുകയും ചെയ്തു.[6]

രാഷ്ട്രീയ ജിവിതവും പ്രസിഡൻറു പദവിയും

തിരുത്തുക

സിംഗപ്പൂർ സർക്കാരിൽ അനേകം സ്ഥാനങ്ങൾ പല കാലങ്ങളിലായി അദ്ദേഹം വഹിച്ചിരുന്നു. "ഉടുസാൻ മലയു"വിൽ നിന്നുള്ള രാജിയ്ക്കു ശേഷം അന്നത്തെ പ്രധാന മന്ത്രിയായിരുന്ന ലീ കുവാൻ യൂ[7] വിൻറെ നിർദ്ദേശ പ്രകാരം സിംഗപ്പൂരിലെ പബ്ലിക് സർവ്വീസ് കമ്മീഷൻറെ ചെയർമാനായി സേവനമനുഷ്ടിച്ചു.

1959 ലെ സിംഗപ്പൂർ തെരഞ്ഞെടുപ്പിൽ, പീപ്പിൾസ് ആക്ഷൻ പാർട്ടിയുടെ വിജയത്തിനു ശേഷം 1959 ഡിസംബർ 3 ന്, യൂസുഫ് "യാങ് ഡി-പെർട്ടുവാൻ നെഗാര" (സിംഗപ്പൂരിലെ ഒരു ഉയർന്ന പദവി) ആയി അവരോധിക്കപ്പെട്ടു.[8] അദ്ദേഹം ഈ പദവിയിലിരുന്ന കാലത്ത് സിംഗപ്പൂരിൽ വംശീയ ലഹള ഉടലെടുക്കുകയും യൂസുഫ് സാംസ്കാരികവൈവിദ്ധ്യത്തിലൂന്നിയ നയം കൈക്കൊള്ളുകയും ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കുകയും 1964 ലെ വർഗ്ഗീയ ലഹള തരണം ചെയ്യുകയും ചെയ്തു.[9]

1965 ആഗസ്റ്റ് 9 ന് മലേഷ്യ സിംഗപ്പൂരിൽ നിന്നു വിട്ടു പോയി ഒരു സ്വതന്ത്ര രാഷ്ട്രമായിത്തീർന്നു. "യാങ് ഡി-പെർട്ടുവാൻ നെഗാര" എന്ന പദവി നീക്കം ചെയ്യപ്പെടുകയും യൂസുഫ് ബിൻ ഇഷാക്ക് സിംഗപ്പൂരിൻറെ ആദ്യ പ്രസിഡൻറായി അവരോധിതനാകുകയും ചെയ്തു. പ്രസിഡൻറു പദവിയിൽ അദ്ദേഹം സാംസ്കാരികവൈവിദ്ധ്യം ഒരു പൊതുനയമായി തുടരുകയും വ്യത്യസ്ത ജാതി, മത, വർഗ്ഗങ്ങളെ ഒന്നിപ്പുച്ചു കൊണ്ടുപോകുന്നതിൽ വിജയം വരിക്കുകയും ചെയ്തു. മരണമടയുന്നതിനു മുമ്പ് അദ്ദേഹം മൂന്നു തവണ അദ്ദേഹം പ്രസിഡൻറു പദവിയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1970 നവംബർ 23 ന് ഹൃദയാഘാതത്തിൻറെ ഫലമായി അദ്ദേഹം മരണമടഞ്ഞു.[10]

  1. "Encik Yusof Ishak". Istana Singapore. Archived from the original on 2016-04-11. Retrieved 6 April 2016.
  2. "The Istana – index". Archived from the original on 2011-06-02. Retrieved 2016-11-29.
  3. "Encik Yusof Ishak". Istana Singapore. Archived from the original on 2016-04-11. Retrieved 6 April 2016.
  4. "Biography - Yusuf bin Ishak". Knowledge Net. Archived from the original on 2016-04-18. Retrieved 6 April 2016.
  5. "First issue of Warta Malaya (1930–1942) is published - Singapore History". History SG. Retrieved 6 April 2016.
  6. 6.0 6.1 Kuntom., Ainon (1973). Malay newspapers, 1876-1973: A historical survey of the literature (pp. 27–32).{{cite book}}: CS1 maint: numeric names: authors list (link)
  7. "Life and times of Yusof Ishak, Singapore's first president". The Straits Times. 18 August 2014. Retrieved 6 April 2016.
  8. "Yusof Ishak: The man and his passions". AsiaOne. 25 August 2014. Archived from the original on 2016-04-25. Retrieved 6 April 2016.
  9. State of Singapore. Government Gazette. Extraordinary. (G.N. 62, p.1055). Singapore. 3 December 1959.
  10. "Cabinet pays last respects". The Straits Times, (Retrieved from NewspaperSG). 24 November 1970. Retrieved 6 April 2016.
"https://ml.wikipedia.org/w/index.php?title=യൂസുഫ്_ബിൻ_ഇഷാക്&oldid=3947655" എന്ന താളിൽനിന്ന് ശേഖരിച്ചത്