യൂസുഫ് പഠാൻ

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍

യൂസുഫ് ഖാൻ പഠാൻ ഒരു ഇന്ത്യൻ ക്രിക്കറ്ററാണ്. 1982 നവംബർ 17ന് ബറോഡയിൽ ജനിച്ചു. പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റർ ഇർഫാൻ പഠാന്റെ മൂത്ത സഹോദരനാണ്.

Yusuf Pathan
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Yusuf Khan Pathan
വിളിപ്പേര്Lethal Weapon
ഉയരം1.855 m (6 ft 1.0 in)
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight arm off break
റോൾAll-rounder
ബന്ധങ്ങൾIrfan Pathan (half brother)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ഏകദിനം (ക്യാപ് 172)10 June 2008 v Pakistan
അവസാന ഏകദിനം7 December 2010 v Newzealand
ഏകദിന ജെഴ്സി നം.28
ഏക ടി20 (ക്യാപ് 18)24 September 2007 v Pakistan
പ്രാദേശിക തലത്തിൽ
വർഷംടീം
2001/02–presentBaroda
2008 – 2010Rajasthan Royals
2011 - presentKolkata Knight Riders
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ODIs FC List A T20I
കളികൾ 43 40 89 9
നേടിയ റൺസ് 587 1,997 1,792 122
ബാറ്റിംഗ് ശരാശരി 30.89 35.03 30.37 24.40
100-കൾ/50-കൾ 1/3 4/10 3/9 0/0
ഉയർന്ന സ്കോർ 123* 183 148 33*
എറിഞ്ഞ പന്തുകൾ 668 7,161 3,055 89
വിക്കറ്റുകൾ 17 96 64 4
ബൗളിംഗ് ശരാശരി 37.64 33.98 40.26 29.50
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 7 2 0
മത്സരത്തിൽ 10 വിക്കറ്റ് n/a 1 n/a n/a
മികച്ച ബൗളിംഗ് 3/49 6/47 5/52 2/23
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 7/– 43/– 36/– 5/–
ഉറവിടം: CricketArchive, 17 October 2009

വലം കയ്യൻ ബാറ്റ്സ്മാനും വലം കയ്യൻ ഓഫ് സ്പിൻ ബൗളറുമാണ്. 2001-02ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തി.

2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ട്വെന്റി20 ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും യൂസുഫ് മികച്ച പ്രകടനം കാഴ്ചവെച്ചു. ടി20 യിലെ തന്റെ ആദ്യ ഓവറിൽ വെറും 5 റൺസ് മാത്രം വിട്ടുകൊടുത്ത യൂസുഫ് ആ മത്സരത്തിൽ 8 പന്തുകളിൽ 15 റൺസ് നേടി.

2008-ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ യൂസുഫ് രാജസ്ഥാൻ റോയൽസിനെ പ്രതിനിധീകരിച്ചു. 475,000 യു.എസ് ഡോളറിനാണ് യൂസുഫ് കരാർ ഒപ്പിട്ടത്. 2008-ലെ പ്രീമിയർ ലീഗ് ജയിച്ച റോയൽ‌സിനു വേണ്ടി, പരമ്പരയിൽ ഫൈനൽ ഉൾപ്പെടെ 4 കളികളിൽ യൂസുഫ് മാൻ ഓഫ് ദ് മാച്ച് ആയി. പരമ്പരയിൽ ഉടനീളം പ്രകടിപ്പിച്ച മികച്ച ഫോം കാരണം അദ്ദേഹത്തിന് ഇന്ത്യൻ ഏകദിനടീമിലേക്ക് പ്രവേശനവും ലഭിച്ചു.


"https://ml.wikipedia.org/w/index.php?title=യൂസുഫ്_പഠാൻ&oldid=2677577" എന്ന താളിൽനിന്ന് ശേഖരിച്ചത്