യൂസഫ് അറയ്ക്കൽ

(യൂസുഫ് അറയ്ക്കൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ നിന്നുള്ള ഒരു പ്രശസ്ത ചിത്രകാരനാണ് യൂസഫ് അറക്കൽ(1944 - 4 ഒക്ടോബർ 2016)[5].

Yusuf Arakkal
ജനനം
Yusuf Arakkal

1945
Chavakkad, Thrissur, Kerala[1][2][3]
മരണം4 ഒക്ടോബർ 2016(2016-10-04) (പ്രായം 70–71)[1]
Bangalore, Karnataka
ദേശീയതIndian
തൊഴിൽPainting
ജീവിതപങ്കാളി(കൾ)Sara Arakkal [4]
കുട്ടികൾShibu (Son)[4]
വെബ്സൈറ്റ്www.yarakkal.com

ജീവിതരേഖ

തിരുത്തുക

1944-ൽ കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട്ടാണ് ഇദ്ദേഹം ജനിച്ചത്. രാജകുടുംബമായ അറക്കൽ കുടുംബാംഗമായിരുന്ന മാതാവും വ്യവസായിയായിരുന്ന പിതാവും മരിച്ചതിനെ തുടർന്ന് ബാല്യത്തിൽ തന്നെ ബാംഗ്ലുരിൽ എത്തി.[6] കർണാടക ചിത്ര കലാ പരിഷത്ത് കോളേജ് ഓഫ് ഫൈനാർറ്റട്സിൽ നിന്നു കലാ പരിശീലനം നേടി. ഡൽഹിയിലെ നാഷണൽ അക്കാദമി ഓഫ് കമ്യൂണിറ്റി സ്റ്റുഡിയോയിൽ നിന്ന് ഗ്രാഫ്ക് പ്രിൻറിൽ പരിശീലനം നേടി. ഹിന്ദുസ്ഥാൻ ഏറൊനോട്ടിക്കൽ ലിമിറ്റഡിൽ ജോലി ചെയ്തിരുന്നുവെങ്കിലും 1988 - ൽ ആ ജോലി രാജി വെച്ച് മുഴുവൻ സമയം കലാപ്രവർത്തനങ്ങളിൽ മുഴുകി ബെംഗളൂരുവിലായിരുന്നു സ്ഥിരജീവിതം.[7] ഹൃദയാഘാതത്തെത്തുടർന്ന് 2016 ഒക്ടോബർ 4 ന് ബെംഗളൂരു കുന്ദലഹള്ളിയിലെ സ്വവസതിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.[8]

കലാ ജീവിതം

തിരുത്തുക

ദേശീയവും അന്തർദ്ദേശീയവുമായ ഒട്ടേറെ ചിത്രപ്രദർശനങ്ങളിൽ രചനകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ചിത്രങ്ങൾ, പെയ്ൻറിങ്ങുകൾ, മ്യൂറലുകൾ, ശിൽപങ്ങൾ എന്നിങ്ങനെ ചിത്രകലയുടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചതിന് പുറമേ ഇതേക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളും യൂസഫ് അറക്കൽ രചിച്ചിട്ടുണ്ട്.

അവാർഡുകൾ

തിരുത്തുക
  • ഫ്രാൻസിലെ ലോറെൻസോ ഡി മെഡിസി എന്ന വിഖ്യാത പുരസ്ക്കാരം
  • 2012 - ൽ കേരള സർക്കാരിൻറെ രാജാ രവിവർമ പുരസ്ക്കാരം
  • 2008 - ൽ കേരള ലളിതകലാ അക്കാദമി ഫെലോഷിപ്
  • 2005 - ൽ കർണാടക സർക്കാറിൻെറ വെങ്കിട്ടപ്പ പുരസ്കാരം.
  • 1989 - ൽ കർണാടക ലളിത കലാ അക്കാദമി ഇദ്ദേഹത്തെ ആദരിച്ചു.
  • 1986 - ൽ ധാക്കയിൽ നടന്ന ഏഷ്യൻ ആർട്ട് ബിനാലെയിൽ പ്രത്യേക അവാർഡ്
  • 1981 - ൽ കർണാടക ലളിത കലാ അക്കാദമിയുടെ അവാർഡ്.
  • 1979 - ൽ കർണാടക ലളിത കലാ അക്കാദമിയുടെ അവാർഡ്.

കുടുംബം

തിരുത്തുക

ഭാര്യ - സാറ

  1. 1.0 1.1 "Artist Yusuf Arakkal passes away at 71". Hindustan Times. 4 October 2016. Retrieved 31 January 2019.
  2. "yarakkal.com". yarakkal.com. Archived from the original on 2023-11-02. Retrieved 24 November 2021.
  3. "Noted Kerala artist Yusuf Arakkal dies at 71 | Lifestyle News,The Indian Express". indianexpress.com. Retrieved 24 November 2021.
  4. 4.0 4.1 "Yusuf Arakkal: Yusuf Arakkal, renowned artist, passes away at 71 | Bengaluru News". Times of India. Retrieved 24 November 2021.
  5. "വായന". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 693. 2011 ജൂൺ 6. Retrieved 2013 മാർച്ച് 18. {{cite news}}: Check date values in: |accessdate= and |date= (help)
  6. http://www.madhyamam.com/literature/literature-interview/yousuf-arakkal/2016/oct/04/225195
  7. http://www.madhyamam.com/india/yousuf-arakkal-died/2016/oct/04/225148[പ്രവർത്തിക്കാത്ത കണ്ണി]
  8. http://www.mathrubhumi.com/news/india/-yusuf-arakkal-malayalam-news-1.1402658


"https://ml.wikipedia.org/w/index.php?title=യൂസഫ്_അറയ്ക്കൽ&oldid=4074241" എന്ന താളിൽനിന്ന് ശേഖരിച്ചത്