യൂളിസീസ് (കവിത)
യൂളിസീസ് എന്ന കവിത വിക്ടോറിയൻ കവിയായ ആൽഫ്രെഡ് ലോർഡ് ടെന്നിസൺ (1809-1892), 1833-ൽ എഴുതി 1842 ൽ പ്രസിദ്ധക്കരിച്ച രണ്ടാം ഭാഗത്തിലുള്ള കവിതയാണ് ഇത്. നാടകീയമായ രംഗങ്ങളെ ഉദാഹരിക്കാൻ വളരെയധികം ഉപയോഗിച്ചിരുന്നു കവിതയായിരുന്നു യൂളിസീസ്. ഇന്നത്തെ കാലഘട്ടത്തിലും ഈ കവിതയ്ക്ക് പ്രചാരമുണ്ട്. വാർധക്യം നേരിടുന്ന പുരാണ കഥാപാത്രമായ യൂളിസീസ്, തൻറെ ദീർഘദൂര യാത്രകൾക്കളെ സ്മരിക്കുന്നു. അദേഹം ഇഥാക്ക എന്ന തൻറെ രാജ്യത്ത് വളരെ അസ്വാസ്ഥ്യവാനാണ്. ഭാര്യ പെനെലോപിനെയും പുത്രനായ ടെലിമാക്കസിനെയും തിരിച്ച ലഭിച്ചെങ്കിലും യൂളിസീസ് തൻറെ യാത്രകളെ വളരെ അധികം ആഗ്രഹിക്കുന്നു.
കർത്താവ് | ആൽഫ്രെഡ് ലോർഡ് ടെനിസൺ |
---|---|
രാജ്യം | യുണൈറ്റഡ് കിങ്ഡം |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | ആഖ്യാനകാവ്യം |
പ്രസാധകർ | എഡ്വാർഡ് മോക്സൻ |
പ്രസിദ്ധീകരിച്ച തിയതി | 1842 |
മാധ്യമം | പ്രിൻറ് |
സാഹിത്യത്തിൽ വിപുലമായി പര്യവേക്ഷണം ചെയ്യപ്പെട്ട കഥാപാത്രമായിരുന്നു യൂളിസീസ് (ഗ്രീക്കിൽ, ഒഡീസിയസ്) എന്ന കഥാപാത്രം. ഒഡീസിയസിൻറെ സാഹസങ്ങൾ ആദ്യം ഹോമറിൻറെ ഇലിയഡിലും ഒഡീസിയിലും (800-700 ബി. സി.) രേഖപ്പെടുത്തിയിട്ടുണ്ട്, ടെന്നിസൻറെ കവിതയിൽ ഹോമർ എഴുതിയ വിവരണത്തിലാണ് ഇത്. എന്നിരുന്നാലും, ടെന്നിസൻറെ യൂളിസിസ് ഡാൻറെയുടെ 'യൂളിസിസിനെ' ഇൻഫർനോയിൽ (1320) വീണ്ടും ഓർമ്മിപ്പിച്ചുവെന്ന് മിക്ക വിമർശകരും പറയുന്നു. ഡാൻറെയുടെ പുനർവിചാരണത്തിൽ, മനുഷ്യരുടെ പരിധിക്കപ്പുറം വിജ്ഞാനത്തെ പിന്തുടരുന്നതിനും ട്രോജൻ കുതിരയിലുടെ വഞ്ചിച്ചതിനുമായി യൂളിസിസിനെ നരകാഗ്നിയിൽ ബലിയാടാക്കുന്നു.
ഈ കവിതയുടെ ചരിത്രത്തിൽ അധികവും വായനക്കാർ യൂളിസിസിൻറെ ദൃഢനിശ്ചയത്തിനും വീരത്വത്തിനെയും ആഘോഷിച്ചുപോന്നു.
"പരിശ്രമിക്കുക, അന്വേഷിക്കുക, കണ്ടെത്തുക, ഒരിക്കലും വഴങ്ങാൻ പാടില്ല"
എന്ന തൻറെ തീരുമാനത്തിനു വേണ്ടി മറ്റുള്ളവർ അദ്ദേഹത്തെ പ്രശംസിക്കുകയായിരുന്നു. ടെന്നിസൺ ഒരു കഥാപാത്രത്തെ ഉദ്ദേശിച്ച ആ കാഴ്ചപ്പാടാണ് കവിതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകളും അദ്ദേഹത്തിൻറെ ജീവിതത്തിലെ സംഭവവികാസങ്ങളും - അദ്ദേഹത്തിൻറെ അടുത്ത സുഹൃത്തിൻറെ മരണവും - എഴുതാൻ പ്രേരിപ്പിച്ചത്. ഇരുപതാം നൂറ്റാണ്ടിൽ "യൂളിസിസിൻറെ" മറ്റു വ്യാഖ്യാനങ്ങൾ കാവ്യലോകത്ത് ശക്തമായ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ഓളങ്ങൾ സൃഷ്ടിച്ചു. ഉദാഹരണത്തിന്, യൂളിസീസ് സ്വന്തം രാജ്യവും കുടുംബവും സ്വാർഥമായി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നെന്ന് അവർ വാദിച്ചു. മുൻ സാഹിത്യത്തിലെ അപര്യാപ്ത കഥാപാത്രങ്ങളെ പോലെയാണെന്നു തെളിയിച്ചുകൊണ്ട് യൂളിസിസിൻറെ സ്വഭാവത്തെക്കുറിച്ച് കൂടുതൽ നല്ല വിലയിരുത്തലുകൾ അവർ ചോദ്യം ചെയ്തു.
കഥാസാരം
തിരുത്തുകകവിത ആരംഭിക്കുന്നത്, യൂളിസീസ് ട്രോജൻ യുദ്ധത്തിൽ പോരാട്ടത്തിനു ശേഷം ദീർഘയാത്ര താണ്ടി തൻറെ രാജ്യം, ഇഥാക്കയിലേക്ക് തിരിച്ചു എത്തുന്നു. ആഭ്യന്തര ജീവിതതം യൂളിസീസിനെ വല്ലാതെ മടുപ്പിക്കുന്നു. താൻ ഭരിക്കുന്ന "കാട്ടാള വർഗ്ഗത്തേ (ലൈൻ 4) നോക്കുന്നതിൽ തനിക്കുള്ള അതൃപ്തി അസഹ്യമായ നൊമ്പരവും യൂളിസീസിനെ വേദനിപ്പിക്കുന്നു. യൂളിസീസ് തൻറെ വാർദ്ധക്യത്തെയും മരണത്തെയും കുറിച്ചു ചിന്തിക്കുകയും, അറിവും ജ്ഞാനവും തൻറെസമ്പത്തായാണ് യൂളിസീസ് കാണുന്നത്.
താൻ രാജ്യം വിട്ടു പോയാലും തൻറെ രാജ്യം വളരെ സുരക്ഷിതമായ കൈകളിൽ തന്നെയാവുമെന്നു യൂളിസീസിന് നല്ല ഉറപ്പ് ഉണ്ടായിരുന്നു. തൻറെ മകനായ ടെലിമാക്കസ് രാജ്യഭരണം വളരെ നന്നായിത്തന്നെ ചെയ്യുമെന്ന യൂളിസീസ് ഉറപിക്കുന്നു. അവസാന യാത്ര എന്ന പോലെ തൻറെ കൂടെ വന്ന നാവികരെ വിളിച്ചുകൊണ്ടു യൂളിസീസ് അവരെ ഒരു ദീർഘദൂര യാത്രയ്ക്ക് തയ്യാറെടുക്കുന്നു.
പ്രസിദ്ധികരണം
തിരുത്തുക1833 ഒക്ടോബർ 20-നാണ് ടെന്നിസൺ ഈ കവിത പൂർത്തിയാക്കിയിരുന്നത്. 1842-ൽ തൻറെ രണ്ടാം ശേഖരത്തിലുള്ള കവിതയിൽ പ്രസിദ്ധീകരിച്ചില്ല. ടെന്നിസൻറെ മറ്റ് പ്രധാന കവിതകളിൽ നിന്ന് വ്യത്യസ്തമായി, "യൂളിസീസ്" അതിൻറെ പ്രസിദ്ധികരണത്തിനുശേഷം പരിഷ്ക്കരിച്ചിട്ടില്ല.
6, 33, 44 എന്നീ വരികളിൽ ടെന്നിസൺ ആദ്യം നാലു ഖണ്ഡികകളിലെവരികളെ കളഞ്ഞു. ഈ ഘടനയിൽ, ആദ്യത്തെയും മൂന്നാമത്തെയും ഖണ്ഡികകൾ തന്ത്രപരമായി പരസ്പരം സമാന്തരമായവയാണ്. എന്നിരുന്നാലും ഈ കവിത മിക്കപ്പോഴും അച്ചടിച്ച ആദ്യ ഖണ്ഡികയിൽ ബ്രെക്കുകൾ ഒഴിവാക്കപ്പെടുന്നു.
മറ്റു കവിതകൾ
തിരുത്തുക- ഫ്രം പോയംസ്, ചീഫ്ലി ലിറിക്കൽ (1830):
- ഒന്നും മരിക്കുകയില്ല
- എല്ലാം മരണമടയും
- മരിക്കുന്ന ഹംസം
- ദി ക്രകെൻ
- മരിയാന
- പോയംസിൽ നിന്നു (1842):
- ലോക്ക്സ്ലേ ഹാൾ
- വിഷൻ ഓഫ് സിൻ
- ദി ടു വോയിസേസ് (1834)
- "യൂളിസീസ്" (1833)
പുറത്തേക്കു
തിരുത്തുക- യൂളിസീസ് പൂർണമായ കവിത.