ക്രോസ്-കൺട്രി സ്കീയിംഗിലും ബയാത്ത്‌ലോണിലും മത്സരിക്കുന്ന ഉക്രേനിയൻ നോർഡിക് സ്കീയറാണ് യൂലിയ ബാറ്റെൻ‌കോവ-ബൗമാൻ (Yuliia, Yuliya, Yulia, അല്ലെങ്കിൽ ജൂലിയ എന്നും അറിയപ്പെടുന്നു; ജനനം: സെപ്റ്റംബർ 20, 1983). തുടർച്ചയായി മൂന്ന് വിന്റർ പാരാലിമ്പിക്‌സിൽ മത്സരിച്ച അവർ 13 വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്.

യൂലിയ ബാറ്റെൻ‌കോവ
2014-ൽ സോചിയിൽ ബാറ്റെൻ‌കോവ
വ്യക്തിവിവരങ്ങൾ
വിളിപ്പേര്(കൾ)യുല്യ
National teamഉക്രെയ്ൻ
ജനനം (1983-09-20) സെപ്റ്റംബർ 20, 1983  (41 വയസ്സ്)
സിംഫെറോപോൾ, ക്രിമിയ
Alma materഓപ്പൺ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഹ്യൂമൻ ഡെവലപ്മെന്റ് "ഉക്രെയ്ൻ"
Sport
രാജ്യംഉക്രെയ്ൻ
കായികയിനംക്രോസ്-കൺട്രി സ്കീയിംഗ്, ബയാത്ത്‌ലോൺ
DisabilityLimb deficiency
Disability classLW6
പരിശീലിപ്പിച്ചത്വ്‌ളാഡിമിർ ഗാസ്ചിൻ
Updated on 16 November 2017.

ഉക്രേനിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ[1] ക്രിമിയയിൽ സിംഫെറോപോളിൽ 1983 സെപ്റ്റംബർ 20 ന് ബാറ്റെൻകോവ ജനിച്ചു.[2] കുട്ടിക്കാലത്ത് അവർ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ പങ്കെടുത്തു. എട്ടാമത്തെ വയസ്സിൽ റോഡപകടത്തിൽ അമ്മയും സഹോദരനും മരിച്ചു. അപകടത്തിൽ ബാറ്റെൻ‌കോവയുടെ വലതുകാൽ നഷ്ടപ്പെട്ടു. പരിക്ക് കാരണം അവർ ജിംനാസ്റ്റിക്സ് ഉപേക്ഷിച്ചു. അച്ഛനോടൊപ്പം അവർ കോവലിലേക്ക് മാറി. അവിടെ അദ്ദേഹം വീണ്ടും വിവാഹം കഴിച്ചു. അക്കൗണ്ടിംഗിൽ യോഗ്യത നേടിയ ബാറ്റെൻ‌കോവ സ്കൂളിൽ നിന്ന് ബിരുദം നേടി. പഠനകാലത്ത് വികലാംഗർക്കായുള്ള ഫൗണ്ടേഷൻ ഫോർ സപ്പോർട്ടിങ് സ്പോർട്സിൽ അവരെ പരിചയപ്പെടുത്തി. അവർ ആദ്യം ട്രാക്ക്, ഫീൽഡ് ഇവന്റുകളിൽ പങ്കെടുത്തു. പക്ഷേ പാരാലിമ്പിക് ഗെയിംസിന് പോകാൻ ആഗ്രഹിച്ച അവർ വേനൽക്കാല ഇവന്റുകളിലെ കടുത്ത മത്സരം കാരണം വിന്റർ സ്പോർട്സിലേക്ക് മാറി.[3] അവർ ഓപ്പൺ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ഹ്യൂമൻ ഡെവലപ്‌മെന്റിൽ "ഉക്രെയ്ൻ" പഠിച്ചു.[4][5]

തുടർച്ചയായി മൂന്ന് വിന്റർ പാരാലിമ്പിക്‌സുകളിൽ ആദ്യം 2006-ലെ പാരാലിമ്പിക്സ് ടൂറിനിലും 2010 ലും 2014 ലും ബാറ്റെൻ‌കോവ മത്സരിച്ചു. ക്രോസ്-കൺട്രി സ്കീയിംഗിലും ബയാത്ത്ലോണിലും ഓരോ ഗെയിമുകളിലും അവർ മെഡലുകൾ നേടിയിട്ടുണ്ട്.[4] ടൂറിൻ ഗെയിംസിന് ശേഷം, ബാറ്റെൻ‌കോവയ്ക്ക് ഉക്രേനിയൻ സർക്കാർ ലുത്സ്കിൽ ഒരു അപ്പാർട്ട്മെന്റ് നൽകി. കൂടാതെ അവർ പങ്കെടുത്ത മൂന്ന് വിന്റർ പാരാലിമ്പിക്‌സിൽ മെഡലുകൾ നേടിയതിന് മറ്റ് സാമ്പത്തിക അവാർഡുകളും നൽകി.[3]2014 ലെ വിന്റർ പാരാലിമ്പിക്സ് സമാപന ചടങ്ങിനിടെ, റഷ്യൻ ഫെഡറേഷൻ ക്രിമിയ പിടിച്ചടക്കിയതിൽ പ്രതിഷേധിച്ച് മെഡലുകൾ മൂടിയ ഉക്രേനിയൻ മെഡൽ ജേതാക്കളിൽ ഒരാളാണ് ബാറ്റെൻ‌കോവ. അതിനുശേഷം അവർ പറഞ്ഞു, "ഞങ്ങളുടെ രാജ്യം വിഭജിക്കുന്നതും അതിന്റെ ഒരു ഭാഗം ഉക്രെയ്നിൽ നിന്ന് ഒഴിവാക്കുന്നതിലും ഞങ്ങളുടെ പ്രതിഷേധവും വിയോജിപ്പും കാണിക്കുന്നത് ഇങ്ങനെയാണ്. ക്രിമിയ എന്റെ മാതൃരാജ്യമാണ്. ഞാൻ ജനിച്ച സ്ഥലമാണ്. തീർച്ചയായും ഞാൻ അതിനെക്കുറിച്ച് വിഷമിക്കുന്നു. എനിക്ക് വേണം സമാധാനം".[1]

  1. 1.0 1.1 "Putin's games end under Crimea cloud". Japan Times. 17 March 2014. Archived from the original on 2019-01-08. Retrieved 16 November 2017.
  2. "Iuliia BATENKOVA". Sochi.ru. Archived from the original on 2017-11-16. Retrieved 16 November 2017.
  3. 3.0 3.1 Levenstein, Ihor (21 April 2010). "Yulia Batenkova: "My husband and I have three hands and three legs for the two of us. He is my hands and I am his legs."". Kyiv Weekly. Archived from the original on 2017-11-16. Retrieved 16 November 2017.
  4. 4.0 4.1 "BATENKOVA Iuliia". Paralympic.org. Retrieved 16 November 2017.
  5. "Sport Activity and Achievements | The Opened International University of Human Development 'Ukraine'". en.vmurol.com.ua. Archived from the original on 2018-03-02. Retrieved 2018-01-21.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=യൂലിയ_ബാറ്റെൻ‌കോവ&oldid=3957334" എന്ന താളിൽനിന്ന് ശേഖരിച്ചത്