യൂബിക്
മലയാളിയായ ഒരു കലാകാരനാണ് വിവേക് പ്രേമചന്ദർ എന്ന യൂബിക്. ദുബായിൽ വച്ചാണ് യൂബിക് എന്ന പേരിൽ കലാ മേഖലയിലേക്കു തിരിയുന്നത്. 1969ൽ പ്രസിദ്ധീകരിക്കപ്പെട്ട ഫിലിപ് എ. ഡിക്കിന്റെ ശാസ്ത്ര നോവലിന്റെ പേരാണ് യൂബിക്. സർവവ്യാപി എന്നർഥം വരുന്ന യൂബിക്വിറ്റസ് എന്ന ഇംഗ്ലീഷ് പദവുമായുള്ള ഇതിന്റെ സാമ്യമാണു പേരു തിരഞ്ഞെടുക്കാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. ആശയാധിഷ്ഠിത രചനകളിലാണു യൂബിക് ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.[1]
ജീവിതരേഖ
തിരുത്തുകഹൈസ്കൂൾ പഠനത്തിനു ശേഷം പയ്‌യൻ എത്തിപ്പെട്ടത് ഡൽഹിയിലെ ഒരു ഫാഷൻ സ്കൂളിൽ. തന്റെ സങ്കൽപങ്ങളുമായി യോജിച്ചു പോകുന്നില്ലെന്നു കണ്ടപ്പോൾ ഒരു വർഷത്തെ പഠനത്തിനു ശേഷം കോളജ് വിട്ടു. പരസ്യകല, പ്രസിദ്ധീകരണ രംഗത്തെ ഇൻറേൺഷിപ്പുകളായിരുന്നു അടുത്തത്. അങ്ങനെയിരിക്കെയാണ് മണൽക്കാറ്റ് തലോടുന്ന ദുബായിലേക്കുള്ള പറിച്ചുനടൽ. ഒബാമ, അഹമ്മദിനെജാദ്, ബിൻലാദൻ എന്നിവരുടെ മുഖങ്ങൾ ഉൾപ്പെടുത്തി ചെയ്ത ‘'ഹോളി ഗോസ്റ്റ് ആണ് അടുത്തിടെ ശ്രദ്ധിക്കപ്പെട്ട ചിത്രം.
പ്രദർനങ്ങൾ
തിരുത്തുകകൊച്ചിയുടെയും മുസിരിസിന്റെയും ഭൂതം, ഭാവി, വർത്തമാനം എന്നിവയെ സംബന്ധിച്ച ചർച്ചകൾക്കു വഴിവയ്ക്കുന്ന ഒരുകൂട്ടം വിവരണ ചിത്രങ്ങളാണ് കൊച്ചി-മുസിരിസ് ബിനാലെയിൽ യൂബിക് അവതരിപ്പിച്ചത്.[2]
അവലംബം
തിരുത്തുക- ↑ http://us.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=16&programId=1079897624&contentId=13012715&district=Cochin&BV_ID=@@@
- ↑ http://us.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=16&programId=1079897624&contentId=13012715&district=Cochin&BV_ID=@@@