ഡെൽഹി സർവകലാശാല
(യൂണിവേഴ്‌സിറ്റി ഓഫ് ഡൽഹി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയുടെ തലസ്ഥാനനഗരമായ ഡെൽഹിയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന സർവകലാശാലയാണ് ഡെൽഹി യൂണിവേഴ്സിറ്റി. ഇന്ത്യൻ സർക്കാറിന്റെ ധനസഹായത്തിൽ പ്രവർത്തിക്കുന്ന ഒരു സർവകലാശാലയാണ് ഇത്. 1922 ലാണ് ഇത് സ്ഥാപിതമായത്. ഇന്ത്യയിലെ സർവകലാശാലകളിൽ ഒരു ഉന്നത സർവകലാശാലയായി ഇത് കണക്കാക്കപ്പെടുന്നു. ഈ സർവകലാശാലയുടെ ചാൻസലർ ഇന്ത്യയുടെ ഉപരാഷ്ട്രപതിയാണ്. പ്രധാന പഠനശാഖകളായ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം എന്നിവ വളരെ പ്രസിദ്ധമാണ്.
ആദർശസൂക്തം | "निष्ठा धृति: सत्यम्" നിഷ്ഠ ധൃതി സത്യം [സത്യത്തിനായി സമർപ്പിതം] |
---|---|
തരം | കേന്ദ്ര |
സ്ഥാപിതം | 1946 |
ചാൻസലർ | ശ്രീ. മുഹമ്മദ് ഹാമിദ് അൻസാരി |
വൈസ്-ചാൻസലർ | പ്രൊഫ. യോഗേഷ് ത്യാഗി |
സ്ഥലം | ദില്ലി, ന്യൂ ദില്ലി , ഭാരതം |
ക്യാമ്പസ് | നാഗരികം |
കായിക വിളിപ്പേര് | ഡിയു |
അഫിലിയേഷനുകൾ | യു.ജി.സി. |
വെബ്‌സൈറ്റ് | [1] |
പഠനശാഖകൾ
തിരുത്തുക- ആർട്സ്
- ആയുർവേദം & യുനാനി മരുന്നുകൾ
- കോമ്മേഴ്സ് (Commerce & Business Studies)
- വിദ്യാഭ്യാസം (Education)
മുൻ വൈസ് ചാൻസലർമാർ
തിരുത്തുക- ഹരി സിംഗ് കോർ 1922-1926
- മോത്തി സാഗർ 1926-1930
- അബ്ദുർ റഹ്മാൻ 1930-1934
- രാം കിഷോർ 1934-1938
- മൌരിസ് ആയ്യർ 1938-1950
- എസ്. എൻ. സെൻ 1950-1953
- ജി. എസ്. മഹാജാനി 1953-1957
- V.K.R.V. റാവു 1957-1960
- N.K. സിദ്ധാന്ത 1960-1961
- C.D. ദേശ് മുഖ് 1962-1967
- B.N. ഗാംഗുലി 1967-1969
- K.N. രാജ് 1969-1970
- സരൂപ് സിങ് 1971-1974
- R.C. മെഹ്രോത്ര 1974-1979
- ഗുർബസ്ക് സിംഗ് 1980-1985
- മോനിസ് രാസ 1985-1990
- ഉപേന്ദ്ര ബക്ഷി 1990-1994
- V.R. മേഹ്ത 1995-2000
- ദീപക് നയ്യർ 2000-2005
- ദീപക് പെൻഡൽ 2005-...
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Official Website.
- Du beat Student's Newspaper
- Information On Delhi University Archived 2008-11-02 at the Wayback Machine..