തെക്കേ ഏഷ്യയിൽ പ്രചാരത്തിലുള്ള ഒരു പാരമ്പര്യചികിത്സാരീതിയാണ് യുനാനി. യുനാനി- തിബ്ബ്, യുനാനി മെഡിസിൻ എന്നൊക്കെ അറിയപ്പെടുന്നു. അറബി, ഹിന്ദി-ഉറുദു, പേർഷ്യൻ ഭാഷകളിലൊക്കെ ഗ്രീക്ക് മെെഡിസിൻ എന്നാണ് ഇതിനർത്ഥം. തെക്കേ ഏഷ്യയിൽ ഏറെ പ്രചാരമുള്ള ഒരു പാരമ്പര്യ കപട ചികിത്സാരീതിയാണ് [1] [2].

ഗ്രീക്ക് ഭിഷഗ്വരൻ റോമൻ ഭിഷഗ്വരൻ ഗലേൻ പഠിപ്പിച്ച് അറേബ്യയിലേയും പേർഷ്യയിലേയും ഭിഷഗ്വരനായിരുന്ന റാസി (Al Razi), ഇബ്നു സീന ( Avicenna) , അൽ-സഹ്രാവി( Al-Zahravi, ഇബ്ന് നഫിസ് (Ibn al-Nafis ) എന്നിവരൊക്കെ വളർത്തിയെടുത്ത ഒരു വൈദ്യശാഖയാണിത്. മനുഷ്യ ശരീരം മൂന്നു ഘടകങ്ങൾ കൊണ്ടുണ്ടാക്കിയതാണെന്ന് യുനാനി പറയുന്നു. ഓർഗൻസ് എന്ന ഖരരൂപത്തിലുള്ളത്, ഹ്യൂമേഴ്സ് എന്ന ദ്രാവകരൂപത്തിലുള്ളത്, ന്യൂമ എന്ന വാതക രൂപത്തിലുള്ളത്. മനുഷ്യശരീരത്തിലെ ദം, ബൽഗം, സഫ്ര, സൌദ എന്നീ ഹ്യൂമേഴ്സ് ഘടകങ്ങളുടെ അസന്തുലിതാവസ്തയാണ് രോഗകാരണമെന്ന് യുനാനി പറയുന്നു.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി വിശേഷിക്കപ്പെടുന്ന, ഗ്രീക്ക് വൈദ്യൻ ഹിപ്പോക്രാറ്റസിന്റെയും റോമിലെ വൈദ്യനായിരുന്ന ഗാലന്റെയും ഗവേഷണത്തെ ആധാരമാക്കിയുള്ള ഇത്,[3][4] യുനാനി മെഡിസിൻ ഒരു ചികിത്സാരീതിയായി വികസിപ്പിച്ചത് അറബികളും അവിസെന്നയെപ്പോലുള്ള പേർഷ്യൻ വൈദ്യൻമാരായിരുമായിരുന്നു.[5]

ബൽഗം, ദാം, സഫ്ര, സൗദ എന്നീ നാലു സ്രവങ്ങളെ ആധാരമാക്കിയാണ് യുനാനി ചികിത്സാരീതി നിലകൊള്ളുന്നത്.[6][7]

പേരിനു പിന്നിൽ തിരുത്തുക

യുനാനി എന്ന പദം ഗ്രീക്കിൽ നിന്നാണ് ഉത്ഭവിച്ചത്. ഗ്രീസിലെ ഒരു തീരപ്രദേശമായ അനറ്റോളിയയുടെ മറ്റൊരു പേരായിരുന്നു യുനാനി.

ചരിത്രം തിരുത്തുക

യുനാനിയുടെ ഉത്ഭവം ക്രിസ്ത്യൻ യുഗത്തിൽ 2-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പെർഗാമത്തിലെ ക്ലോഡിയസ് ഗാലനസിന്റെ കാലത്താണെന്നാണ് ചിലർ വാദിക്കുന്നു. പ്രാചീന പേർഷ്യൻ വൈദ്യത്തിൽ നിന്നാണെന്ന് മറ്റ് ചിലർ പറയുന്നു. പേർഷ്യയിലെ ഹക്കീമായിരുന്ന അവിസെന്നയിൽനിന്നാണ് ഈ സമ്പ്രദായം ഉത്ഭവിച്ചത് എന്നും അഭിപ്രായം ഉണ്ട്. അവിസെന്നയുടെ വൈദ്യശാസ്ത്ര കൃതിയായ ദ് കാനൻ ഓഫ് മെഡിസിൻ(The Canon of Medicine) ആണ് ഇതിനു തെളിവായി എടുത്തുകാട്ടുന്നത്.[8][9]ഈ വാദപ്രകാരം യുനാനിയുടെ ഉത്ഭവം അവിസെന്ന തന്റെ കൃതി എഴുതിയ വർഷമായ 1025ADയിലായിരുന്നു എന്ന് കരുതപ്പെടുന്നു. ഗ്രീക്ക് വൈദ്യശാസ്ത്രവും ഇസ്ലാമിക വൈദ്യശാസ്ത്രവും ഇന്ത്യൻ ചികിത്സാരീതിയായ ആയുർവേദത്തെക്കുരിച്ചുള്ള ചരകന്റെയും ശുശ്രുതന്റെയും കണ്ടെത്തലുകളുമാണ് അവിസെന്നയെ സ്വാധീനിച്ചത്.[10][11]

യുനാനി ചികിത്സാവിധിയുടെ വേരുകൾ തപ്പിയാൽ ചെന്നെത്തുന്നത് ക്രിസ്തുവർഷത്തിൽ രണ്ടാം നൂറ്റാണ്ടിൽ പെർഗാമാമിൽ ജീവിച്ചിരുന്ന ക്ലൌദിയസ് ഗലേനൂസിലും പ്രാചീന ഇറാനിയൻ വൈദ്യത്തിലും എത്തും. യുനാനിയുടെ പ്രാഥമിക വിവരങ്ങൾ വികസിക്കുന്നത് കക്കിം ഇബ്ൻ സിനയുടെ ‘’‘ദ കാനൺ ഒഫ് മെദിസിൻ’‘’ എന്ന ചികിത്സാവിജ്ഞാനകോശത്തിൽ നിന്നാണ്. അദ്ദേഹം ഗ്രീക്ക്, ഇസ്ലാമിക് വൈദ്യത്താലും സുശ്രുതൻ, ചരകൻ എന്നിവരുടെ രീതികളാലും സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ ഈ ചികുത്സാരീതി എത്തുന്നത് വടക്കെ ഇന്ത്യയിൽ ക്ര്സ്തുവർഷം 12-13 നൂറ്റാണ്ടിൽ മുസ്ലീം ഭരണകാലത്തായിരുന്നു. പിന്നീട് മുഗൾ കാലഘട്ടത്തിൽ വളർച്ച പ്രാപിച്ചു. അലാവുദ്ദീൻ ഖിൽജിയുടെ കാലത്ത് (1296-1316) അദ്ദേഹത്തിന്റെ രാജസദസ്സിൽ അനേകം പ്രസിദ്ധരായ യുനാനി ചികിത്സകരുണ്ടായിരുന്നു. തുടർന്നുള്ള കാലങ്ങളിൽ രാജകീയ ഭരണത്തിന്റെ താങ്ങും ഇന്ത്യൻ അയുർവേദ ചികിത്സകരുടെ യുനാനി രചനകളും ഇന്ത്യയിൽ ഈ ചികിത്സാരീതി പ്രചരിക്കാൻ കാരണമായി.

ചികിത്സയുടെ വിവിധ ഭാഗങ്ങളെ പറ്റിയുള്ള അനുഭവങ്ങളും അഗാധമായ വിവരങ്ങളും ലോകമെങ്ങുമുള്ള അനേകം പ്രാചീന പുസ്തകങ്ങളിൽ പരന്നു കിടക്കുന്നുണ്ട്. രോഗം കണ്ടുപിടിക്കുന്നതിൽ സൂചനകളും ലക്ഷണങ്ങളും ചൂടും ലാബ് പരിശോധനകളും ഉപയോഗപ്പെടുത്തുന്നു. രോഗം തിരിച്ചറിഞ്ഞാൽ ‘’‘ഉസൂല ഇലാജ്‘’‘ (ചികിത്സാരീതി) തീരുമാനിക്കും.

  • ഇസലയി സബാബ് (കാരണം ഇല്ലാതാക്കൽ)
  • തദീലി അഖ്ലാത് (ഹ്യൂമേഴ്സിനെ സാധാരണ നിലയിലാക്കൽ)
  • തദീലെ അസ (കോശങ്ങളേയും അവയവങ്ങളേയും സാധാരണ നിലയിലാക്കൽ)

ചികിത്സ താഴെ പറയുന്ന ഒന്നോ അതിലധികമോ രീതികൾ ഉപയ്യോഗിക്കും.

    • ആരോഗ്യത്തിനു വേണ്ട ആറു പ്രാഥമിക കാര്യങ്ങളിൽ (അസ്ബ്-ഇ-സിറ്റ-സരൂരിയ) മാറ്റം വരുത്തി രോഗം ഭേദമാക്കുന്ന രീതിയെ‘’‘ ഇലജ്-ബിൽ-തദ്വീർ വ ഇലാജ്-ബിൽ-ഗിസ‘’‘ എന്നു പറയുന്നു. ഇതിൽ ഒന്നോ അതിൽ അധികമോ പത്ഥ്യങ്ങളും (ദലക്, റിയസത്, ഹമ്മം, തലീക്ക്, തക്മീത്, ഹിജാമത്, ഫസദ്, ലഖാഖ, ബഖുർ, അബ്സൻ, ഷമൂമത്, പഷോയ, ഇദ്രാർ, ഇഷൽ, ക്വയ്, തരീഖ്, ഇലം, ലസ-ഇ-മുഖാഭിൽ, ഇമല മുതലയവ) ഭക്ഷണത്തിലുള്ള മാറ്റങ്ങളുമാണുള്ളത്.
    • ഒന്നോ അതിലധികമോ യുനാനി മരുന്നുകൾ ചേർന്ന മമുലെറ്റ് മതബ് മുഷ്ക കൊടുത്തു ചികിത്സിക്കുന്ന രീതിയാണ് ‘’‘ഇലജ് ബിൽ അദ്വിയ‘’‘
    • ഇലാജ്- ബിൽ-യാദ് (ശസ്ത്രക്രിയ)

യുനാനി ഇന്ത്യയിൽ തിരുത്തുക

12ആം ശതകത്തിന്റെയും 13ആം ശതകത്തിന്റെയും ഇടയ്ക്കാണ് ഇന്ത്യയിൽ യുനാനി പ്രചാരം നേടിയതെന്ന് കരുതപ്പെടുന്നു. ദൽഹി സുൽത്താൻമാർ(1206-1527 CE) കൊണ്ടുവന്ന ഈ ചികിത്സാരീതി മുഗൾ ഭരണത്തിന്റെ കീഴിൽ ആയിരുന്നു പ്രചാരം നേടിയത്. [7][6] അലാവുദീൻ ഖിൽജിയുടെ (r. 1296-1316) സദസ്സിൽ പ്രഗൽഭരായ പല യുനാനി വൈദ്യന്മാരും ഉണ്ടായിരുന്നു. ഹക്കീമുകൾ[12] എന്നാണ് ഇവർ വിളിക്കപ്പെട്ടിരുന്നത്. പിന്നീടുള്ള വർഷങ്ങളിൽ ഭരണാധികാരികളുടെ സഹായം യുനാനി ചികിത്സയുടെ വികസനതിനു മാത്രമല്ല, യുനാനി ചികിത്സയെ ആധാരമാക്കിയുള്ള സാഹിത്യത്തിന്റെ വളർച്ചയ്ക്കും പ്രോത്സാഹനം നല്കി. ആയുർവേദ വൈദ്യന്മാരുടെ സഹായത്തോടെയായിരുന്നു ഈ വികസനങ്ങൾ സാധ്യമായത്..[13][5]

വിദ്യാഭ്യാസം- ഇന്ത്യയിൽ തിരുത്തുക

ഇന്ത്യയിൽ 40 യുനാനി മെഡിക്കൽ കോളേജുകളുണ്ട്. അവ ബി.യു.എം. എസ് ബിരുദം നൽകുന്നുണ്ട്.. ഇന്ത്യയിൽ കേന്ദ്ര സർക്കാരിന്റെ ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്ത്റ്റിന്റെ കീഴിലുള്ള ആയുർവേദ, യോഗ, പ്രക്രതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി വകുപ്പിന്റെ(AYUSH) കീഴിൽ 1971 മുതൽ പ്രവർത്തിച്ചു വരുന്ന സെന്റർ കൌൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ (CCIM) എന്ന സ്റ്റാറ്റ്യൂട്ടറി സംഘം ഇന്ത്യയിലെ ആയുർവേദ, സിദ്ധ, യുനാനി എന്നീ വൈദ്യശാഖകളിലെ ഉന്നത വൈദ്യ വിദ്യാഭ്യാസത്തെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു.

ഭാരതസർക്കാർ ബയോപൈറസിയേയും ന്യായമല്ലാത്ത പാറ്റന്റുകളേയും എതിരിടാൻ 2001 ൽ തുടങ്ങിയ പാരമ്പര്യ വിവരങ്ങളുടെ ഡിജിറ്റൽ ലൈബ്രറിയിൽ ഇന്ത്യയിലെ വിവിധ വൈദ്യ ശാഖകളുടെ ശേഖരത്തിൽ യുനാനിയിലെ 98700 ഔഷധയോഗങ്ങളുടെ വിവരങ്ങളുണ്ട്. ആയുഷിന്റെ കീഴിൽ 1979ൽ സ്ഥാപിച്ച സെന്റർ കൌൺസിൽ ഫോർ യുനനാനി മെഡിസിൻ (CCRUM) യുനാനിയിൽ ശാസ്ത്രീയ ഗവേഷണം നടത്തുന്ന രണ്ടു കേന്ദ്ര യുനാനി ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടുകളും എട്ട് റീജ്യണൽ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടുകളും ആറു ക്ലിനിക്കൽ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടുകളും മരുന്നു മാനദണ്ഡ ഗവേഷണ ഘടകങ്ങളും രാസ ഗവേഷണ ഘടകങ്ങളും അടക്കം 22 ദേശവ്യാപകമായുള്ള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടുകളേയും ഘടകങ്ങളേയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും അവയ്ക്കു വേണ്ട സഹായങ്ങളും കൊടുക്കുന്നു. കേരളത്തിലെ ഏക യുനാനി മെഡിക്കൽ കോളേജ് കോഴിക്കോട് കൈതപോയിൽ 2015 ൽ സ്ഥാപിതമായ മർകസ് യുനാനി മെഡിക്കൽ കോളേജ് ആണ്.

ശ്രദ്ധേയമായ യുനാനി സ്ഥാപനങ്ങൾ തിരുത്തുക

•Markaz unani medical college & Hospital Markaz Knowledge City Kannoth Post Kaithapoyil, Thamarassery, Kerala 673580

ഇതും കാണുക തിരുത്തുക

കൂടുതൽ അറിയാൻ തിരുത്തുക

  • Standardisation of single drugs of Unani medicine. Central Council for Research in Unani Medicine (India), Ministry of Health and Family Welfare, Govt. of India, 1987.
  • Unani: the science of Graeco-Arabic medicine, by Jamil Ahmad, Hakim Ashhar Qadeer. Lustre Press, 1998. ISBN 8174360522.
  • The Unani Pharmacopoeia of India, Dept. of Indian Systems of Medicine & Homoeopathy. Pub. Govt. of India, Ministry of Health & Family Welfare, Dept. of Indian Systems of Medicine & Homoeopathy, 1999.
  • Physicochemical standards of Unani formulations, Pub. Central Council for Research in Unani Medicine, Ministry of Health & Family Welfare, Govt. of India, 2006.
  • Refiguring unani tibb: plural healing in late colonial India, by Guy N. A. Attewell. Orient Longman, 2007. ISBN 8125030174.
  • Hand book on unani medicines with formulae, processes, uses and analysis Archived 2011-11-22 at the Wayback Machine.. National Institute Of Industrial Research, 2008. ISBN 8178330423.
  • Chishti, Hakim (1990). The traditional healer's handbook: a classic guide to the medicine of Avicenna. Inner Traditions / Bear & Company. ISBN 0892814381.
  • Kapoor, Subodh (2002). The Indian encyclopaedia. Archery-Banog, Volume 2. Genesis Publishing. ISBN 8177552570.
  • Bala, Poonam (2007). Medicine and medical policies in India: social and historical perspectives. Lexington Books. ISBN 0739113224.
  • 10 Unani medicine books online at Traditional Knowledge Digital Library (Govt. of India)

അവലംബം തിരുത്തുക

  1. Pseudoscience: The Conspiracy Against Science
  2. Disenchanting India: Organized Rationalism and Criticism of Religion in India
  3. Unani Medicine in India: Its Origin and Fundamental Concepts by Hakim Syed Zillur Rahman, History of Science, Philosophy and Culture in Indian Civilization, Vol. IV Part 2 (Medicine and Life Sciences in India), Ed. B. V. Subbarayappa, Centre for Studies in Civilizations, Project of History of Indian Science, Philosophy and Culture, New Delhi, 2001, pp. 298-325
  4. "An introduction to Graeco-Arabic Medicine". Archived from the original on 2019-09-17. Retrieved 2011-03-02.
  5. 5.0 5.1 "Unani". Department of Ayurveda, Yoga and Naturopathy, Unani, Siddha and Homoeopathy, Govt. of India. Archived from the original on 2007-12-23. Retrieved 2011-03-02.
  6. 6.0 6.1 Chishti, p. 2.
  7. 7.0 7.1 Kapoor, p. 7264
  8. Unani Medicine in India during 1901 -1947 by Hakim Syed Zillur Rahman, Studies in History of Medicine and Science, IHMMR, New Delhi, Vol. XIII, No. 1, 1994, p. 97-112
  9. Arab Medicine during the Ages by Hakim Syed Zillur Rahman, Studies in History of Medicine and Science, IHMMR, New Delhi, Vol. XIV, No. 1-2, 1996, p. 1-39
  10. "Exchanges between India and Central Asia in the field of Medicine by Hakeem Abdul Hameed". Archived from the original on 2008-10-06. Retrieved 2011-03-02.
  11. Interaction with China and Central Asia in the Field of Unani Medicine by Hakim Syed Zillur Rahman, History of Science, Philosophy and Culture in Indian Civilization, Vol. III Part 2 (India’s Interaction with China, Central and West Asia), Ed. A. Rahman, Centre for Studies in Civilizations, Project of History of Indian Science, Philosophy and Culture, New Delhi, 2002, pp. 297-314
  12. Indian Hakims: Their Role in the medical care of India by Hakim Syed Zillur Rahman, History of Science, Philosophy and Culture in Indian Civilization, Vol. IV Part 2 (Medicine and Life Sciences in India), Ed. B. V. Subbarayappa, Centre for Studies in Civilizations, Project of History of Indian Science, Philosophy and Culture, New Delhi, 2001, pp. 371-426
  13. Bala, p. 45

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=യുനാനി&oldid=3954067" എന്ന താളിൽനിന്ന് ശേഖരിച്ചത്