ബോൺ സർവകലാശാല (ജർമ്മൻ: റെയ്‌നിഷെ ഫ്രീഡ്രിക്ക്-വിൽഹെംസ്-യൂണിവേഴ്സിറ്റാറ്റ് ബോൺ) ജർമ്മനിയിലെ ബോണിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവകലാശാലയാണ്. 1777 ൽ സ്ഥാപിതമായ Kurkölnische Akademie Bonn (ഇംഗ്ലീഷ്: അക്കാദമി ഓഫ് ദ പ്രിൻസ്-എലക്ടർ ഓഫ് കൊളോൺ) എന്ന സ്ഥാപനത്തിൻറെ പിൻഗാമിയായി ഇന്നത്തെ രൂപത്തിൽ റൈൻ-യൂണിവേഴ്സിറ്റി (ഇംഗ്ലീഷ്: റൈൻ യൂണിവേഴ്സിറ്റി) എന്ന പേരിൽ 1818 ഒക്ടോബർ 18 ന് ഫ്രെഡറിക് വില്യം മൂന്നാമനാണ് ഇത് സ്ഥാപിച്ചത്. 1777 ൽ സ്ഥാപിതമായത്. ബോൺ സർവകലാശാല നിരവധി ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ വിവിധ വിഷയങ്ങളിൽ വാഗ്ദാനം ചെയ്യുന്നതുകൂടാതെ ഇവിടെ 544 പ്രൊഫസർമാരും 32,500 വിദ്യാർത്ഥികളുമുണ്ട്. ഇതിന്റെ ലൈബ്രറിയിൽ അഞ്ച് ദശലക്ഷത്തിലധികം വാല്യങ്ങളുണ്ട്.

യൂണിവേഴ്സിറ്റി ഓഫ് ബോൺ
Rheinische Friedrich-Wilhelms-Universität Bonn
Seal of the University of Bonn
ലത്തീൻ: Universitas Fridericia Guilelmia Rhenana
തരംPublic
സ്ഥാപിതം18 October 1818
ബജറ്റ്€571.8 million[1]
റെക്ടർMichael Hoch
അദ്ധ്യാപകർ
4,537[1]
കാര്യനിർവ്വാഹകർ
1,759[1]
വിദ്യാർത്ഥികൾ35,619[1]
സ്ഥലംBonn, North Rhine-Westphalia, Germany
ക്യാമ്പസ്Urban
അഫിലിയേഷനുകൾEUA
വെബ്‌സൈറ്റ്www.uni-bonn.de

2018 ഓഗസ്റ്റ് വരെയുള്ള സർവ്വകലാശാലയിലെ ശ്രദ്ധേയയരായ പൂർവ്വ വിദ്യാർത്ഥികൾ, ഫാക്കൽറ്റികൾ, ഗവേഷകർ എന്നിവരിൽ 10 നോബൽ സമ്മാന ജേതാക്കൾ, 4 ഫീൽഡ്സ് മെഡൽ ജേതാക്കൾ, പന്ത്രണ്ട് ഗോട്ട്ഫ്രഡ് വിൽഹെം ലീബ്നിസ് സമ്മാന ജേതാക്കൾ എന്നിവരോടൊപ്പം ഓഗസ്റ്റ് കെക്കുലെ, ഫ്രീഡ്രിക്ക് നീച്ച, കാൾ മാർക്സ്, ഹെൻ‌റിക് ഹെയ്ൻ, പ്രിൻസ് ആൽബർട്ട്, പോപ്പ് ബെനഡിക്റ്റ് പതിനാറാമൻ, ഫ്രെഡറിക് മൂന്നാമൻ, മാക്സ് ഏണസ്റ്റ്, കോൺറാഡ് അഡെനൌർ, ജോസഫ് ഷംപീറ്റർ തുടങ്ങിയ പ്രമുഖരും ഉൾപ്പെടുന്നു.

  1. 1.0 1.1 1.2 1.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; university_of_bonn_at_a_glance എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=യൂണിവേഴ്സിറ്റി_ഓഫ്_ബോൺ&oldid=4110813" എന്ന താളിൽനിന്ന് ശേഖരിച്ചത്