ഒരു ഫിലിപിനോ പ്രസാധകയായ യൂജെനിയ "എഗ്ഗി" അപ്പോസ്റ്റോൾ (ജനനം സെപ്റ്റംബർ 19, 1925) 1986-ൽ ഫെർഡിനാന്റ് മാർക്കോസ്, 2001-ൽ ജോസഫ് എസ്ട്രാഡ എന്നീ രണ്ടു ഫിലിപ്പീൻ പ്രസിഡന്റുമാരുടെ സമാധാനപരമായ അട്ടിമറിയിൽ പ്രധാന പങ്ക് വഹിച്ചു. ജേർണലിസം, സാഹിത്യം & ക്രിയാത്മക ആശയവിനിമയ കലകൾക്കുള്ള 2006 റാമോൺ മാഗ്സസെ അവാർഡ് എന്നിവ അവർക്ക് ലഭിച്ചിട്ടുണ്ട്.[1]

Eugenia Apostol
ജനനം
Eugenia Duran Apostol

(1925-09-29) സെപ്റ്റംബർ 29, 1925  (99 വയസ്സ്)
ദേശീയതFilipino
പുരസ്കാരങ്ങൾRamon Magsaysay Award

മുൻകാലജീവിതം

തിരുത്തുക

ഡോക്ടറും ദേശീയ അസംബ്ലിയുടെ അംഗവുമായ ഫെർണാണ്ടോ ബാലെസ്റ്ററോസ് ഡൂറാന്റെ എട്ട് മക്കളിൽ രണ്ടാമത്തെ കുഞ്ഞും രണ്ടാമത്തെ മകളും ആയി 1925 സെപ്തംബർ 29 ന് അപ്പോസ്റ്റോൾ ജനിച്ചു.[2] 1936-ൽ പിതാവ് ദേശീയ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അപ്പോസ്റ്റോൾ ഹോളി ഗോസ്റ്റ് കോളേജിൽ (now College of the Holy Spirit) ചേരുകയും ചെയ്തതിനാൽ കുടുംബം മനിലയിലേയ്ക്ക് താമസം മാറി. 1938-ൽ അവർ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുകയും വാലെഡിക്റ്റോറിയൻ ആകുകയും ചെയ്തു.1944-ൽ മനീലയിൽ ജപ്പാനീസ് അധിനിവേശത്തോടുകൂടി കുടുംബം സോർസോഗോണിലേക്ക് മടങ്ങി.

  1. The 2006 Ramon Magsaysay Award for Journalism, Literature and Creative Communication Arts Archived 2013-04-17 at the Wayback Machine. (Retrieved on November 28, 2007)
  2. Mojares, Resil. "Biography: Eugenia D. Apostol" (PDF). RMAF (Ramon Magsaysay Awards Foundation). Archived from the original (PDF) on 2011-06-11. Retrieved 2019-03-29.
"https://ml.wikipedia.org/w/index.php?title=യൂജെനിയ_അപ്പോസ്റ്റോൾ&oldid=4100755" എന്ന താളിൽനിന്ന് ശേഖരിച്ചത്