യൂക്കറിയ അനുനോബി

നൈജീരിയൻ നടിയും നിർമ്മാതാവും

ഒരു നൈജീരിയൻ നടിയും നിർമ്മാതാവും സുവിശേഷകയുമാണ് യൂക്കറിയ അനുനോബി (ജനനം 25 മെയ് 1965). അബുജ കണക്ഷൻ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[1] സിനിമയിലെ മികച്ച സഹനടിക്കുള്ള 2020 ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്‌സ് അവാർഡിൽ അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടു.[2]

ആദ്യകാല ജീവിതവും കരിയറും തിരുത്തുക

ഒവേരി, ഇമോ സ്റ്റേറ്റിൽ ജനിച്ച യൂക്കറിയ അവിടെ തന്റെ പ്രൈമറി, സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം എനുഗുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ നാഷണൽ ഡിപ്ലോമ നേടി. നൈജീരിയ സർവ്വകലാശാല, എൻസുക്കയിൽ ഇംഗ്ലീഷ് ഭാഷാ പഠനത്തിന് ശേഷം അവർ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.[3] 1994-ൽ ഗ്ലാമർ ഗേൾസ് എന്ന ചലച്ചിത്ര പരമ്പരയിലെ അഭിനയത്തിലൂടെ യൂക്കറിയ ശ്രദ്ധേയയായി. അബുജ കണക്ഷൻ, ലെറ്റേഴ്‌സ് ടു എ സ്ട്രേഞ്ചർ എന്നിവയുൾപ്പെടെ 90-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.[4] അവർ ഇപ്പോൾ ലാഗോസ് സ്റ്റേറ്റിലെ എഗ്ബെഡയിലുള്ള ഒരു പള്ളിയിൽ സുവിശേഷകയായി സേവനം ചെയ്യുന്നു.[5] 2017 ഓഗസ്റ്റ് 22-ന് സിക്കിൾ സെൽ അനീമിയ മൂലമുണ്ടായ സങ്കീർണതകൾ കാരണം യൂക്കറിയയ്ക്ക് തന്റെ ഏറ്റവും അടുത്ത സുഹൃത്ത്[6] എന്ന് വിശേഷിപ്പിച്ച 15 വയസ്സായിരുന്ന ഏക മകനായ റെയ്മണ്ടിനെ നഷ്ടപ്പെട്ടു.[7]

അവലംബം തിരുത്തുക

  1. "Why I'm missing on social scene – Eucharia Anunobi". Vanguard. 6 July 2013. Retrieved 25 July 2015.
  2. "AMVCA 2020". Africa Magic - AMVCA 2020 (in ഇംഗ്ലീഷ്). Retrieved 2020-10-10.
  3. "How actress, Eucharia Anunobi snubbed her mother". Information Nigeria. 15 August 2012. Retrieved 25 July 2015.
  4. "How actress, Eucharia Anunobi snubbed her mother". Information Nigeria. 15 August 2012. Retrieved 25 July 2015.
  5. Henry Ojelu (7 February 2012). "Nollywood Actress, Eucharia Ordained Pastor". P.M. News. Retrieved 25 July 2015.
  6. "My late son was my best friend –Eucharia Anunobi". The Punch News Paper.
  7. "Eucharia Anunobi loses only son". The Punch Newspapers.

പുറംകണ്ണികൾ തിരുത്തുക

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Eucharia Anunobi

"https://ml.wikipedia.org/w/index.php?title=യൂക്കറിയ_അനുനോബി&oldid=3684264" എന്ന താളിൽനിന്ന് ശേഖരിച്ചത്