യുഷാൻ ദേശീയോദ്യാനം
യുഷാൻ ദേശീയോദ്യാനം തായ്‍വാനിലെ ഒൻപത് ദേശീയോദ്യാനങ്ങളിൽ ഒന്നാണ്. ദേശീയോദ്യാനത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ യുഷാൻറെ പേരാണ് ഈ ദേശീയോദ്യാനത്തിനു നൽകിയിരിക്കുന്നത്.[1] സെൻട്രൽ പർവതനിരയിലെ വലിയ ഭാഗങ്ങൾ ഉൾപ്പെടെ 103,121 ഹെക്ടറോളം പ്രദേശത്തായി ഈ ദേശീയോദ്യാനം വ്യാപിച്ചു കിടക്കുന്നു.[2] ഈ ദേശീയോദ്യാനത്തിൽ സമുദ്രനിരപ്പിൽനിന്ന് 3,000 മീറ്ററിൽ കൂടുതൽ ഉയരമുള്ള മുപ്പതിലധികം കൊടുമുടികൾ സ്ഥിതിചെയ്യുന്നതു കൂടാതെ ദേശീയോദ്യാനത്തിൻറെ മൂന്നിൽ രണ്ടു ഭാഗവും 2,000 മീറ്ററിൽ കൂടുതൽ ഉയരമുള്ളതാണ്. ദേശീയോദ്യാനത്തിൻറെ ഉയര വ്യത്യാസം 3,600 മീറ്റർ ആണ്. നിരവധി ഗിരികന്ദരങ്ങളും കിഴുക്കാംതൂക്കായ പാറക്കെട്ടുകളും താഴ്വരകളും ഇവിടെയുണ്ട്. ഇതിൻറെ വിദൂരസ്ഥമായ നിലനിൽപ്പും ഉദ്യാനത്തിലേയ്ക്കുള്ള പൊതുജനങ്ങളുടെ പ്രവേശന നിയന്ത്രണവും കാരണമായി, യുവൻ ദേശീയോദ്യാനം തായ്‍വാനിലെ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന ഒരു ദേശീയോദ്യാനമല്ല. എന്നിരുന്നാലും 2015 ൽ ഈ ദേശീയോദ്യാനം ഏകദേശം 1,044,994 പേർ സന്ദർശിച്ചിരുന്നു.[3]
യുഷാൻ ദേശീയോദ്യാനം | |
---|---|
Location | Shuili County, Taiwan |
Nearest city | Dongpu |
Coordinates | 23°28′12″N 120°57′26.16″E / 23.47000°N 120.9572667°E |
Area | 103,121 ഹെ (398.15 ച മൈ) |
Established | April 10, 1985 |
Visitors | 1,349,281 (in 2005) |
സസ്യജാലങ്ങൾ
തിരുത്തുകതനതായ ഭൂമിശാസ്ത്രവും ഹർഷോൻമാദമുണ്ടാക്കുന്ന ഭൂപ്രകൃതിയും കാരണമായി വ്യത്യസ്തങ്ങളായ കാലാവസ്ഥാ മേഖലകൾക്കും സമ്പന്നമായ ജൈവവൈവിധ്യങ്ങൾക്കും പേരുകേട്ടതാണ് യുഷാൻ ദേശീയോദ്യാനം. ഇവിടെ കാണപ്പെടുന്ന സസ്യജാലങ്ങളിൽ മലയടിവാരത്തിലെ ഉഷ്ണമേഖലാ സസ്യങ്ങൾ മുതൽ ഉത്തുംഗത്തിലെ ആൽപൈൻ സസ്യങ്ങൾ വരെ കാണപ്പെടുന്നു.[4]
വ്യത്യസ്തമായ ഉയരങ്ങൾ, കിഴുക്കാംതൂക്കായ മലഞ്ചെരുവുകൾ, ആഴമുള്ള താഴ്‍വരകൾ എന്നിവ യുഷാൻ ദേശീയോദ്യാനത്തിന് വളരെ അസ്ഥിരമായ ഒരു കാലാവസ്ഥയാണ് പ്രദാനം ചെയ്യുന്നത്. ഒരേ സമയംതന്നെ താരതമ്യേന അടുത്തു കിടക്കുന്ന സ്ഥലങ്ങളിൽപ്പോലും ചൂട് മുതൽ തണുപ്പ് വരെയുള്ള താപനില മാറി മാറി അനുഭവപ്പെടുന്നു. അതിനാൽ ഇവിടെ കാണപ്പെടുന്ന സസ്യജാലങ്ങളുടെ വൈവിധ്യം തീർച്ചയായും ശ്രദ്ധേയമാണ്. തായ്‍വാനിലെ മൊത്തം ഭൂവിസ്തൃതിയുടെ 3% മാത്രം കണക്കിലെടുക്കുമ്പോൾപോലും, ദേശീയോദ്യാനത്തിലും അതിന്റെ അതിർത്തികൾക്കുള്ളിലും തായ്‍വാനിലെ തനതു സസ്യജാലങ്ങളുടെ പകുതിയോളവും വളരുന്നു. ദേശീയോദ്യാന മേഖലയിൽ നടത്തിയ ഒരു സർവേയിൽ ഏകദേശം 2,522 വ്യത്യസ്ത തരം സസ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഉയരം വർദ്ധിച്ചു വരുന്നതനുസരിച്ച്,
ദേശീയോദ്യാനത്തിൽ താഴെ പറയുന്ന ആറു സസ്യജാല മേഖലകൾ രൂപപ്പെടുന്നു :
ഉയരം | വിശേഷലക്ഷണം | |
---|---|---|
ബ്രോഡ്‍ലീഫ് ഫോറസ്റ്റ് സോൺ | Below 1,800 മീറ്റർ (5,906 അടി) | പ്രധാനമായി വിശാലപത്ര സസ്യങ്ങളടങ്ങിയ വനത്തിൽ ലൌറാസിയ ( Lauraceae), ഫഗാസിയ ( Fagaceae) തുടങ്ങിയ വൃക്ഷങ്ങൾക്കാണു സ്വാധീനം. ഇവിടെ ഒരു മിക്സഡ് വനമേഖല രൂപം കൊണ്ടിരിക്കുന്നു. രണ്ടാം നിരയിൽ ഫഗാസിയ കുടുംബത്തിലെതന്നെ സൈക്ലോബലോനാനോപ്‍സിസ് മോറി, കാസ്റ്റനോപ്സിസ് കാർലെസി 小红 栲, ലിത്തോകാർപസ് അമാഗ്ഡലിഫോലിയസ് 杏 叶 തുടങ്ങിയ സസ്യങ്ങളാണുള്ളത്. പന്നൽച്ചെടികൾ, ബ്രാക്കൻ ഉൾപ്പെടെ നിലം പറ്റി വളരുന്ന സസ്യങ്ങളും ഇവിടെ ധാരാളം ഉണ്ട്. |
ചമായേസിപാരിസ് സോൺ | 1,800 മീറ്റർ (5,906 അടി) — 2,500 മീറ്റർ (8,202 അടി) | ഈ മേഖലയിൽ, ചമായേസിപാരിസ് സസ്യങ്ങളുടെ ശുദ്ധ വനങ്ങളാണ് വളരുന്നത്. |
റ്റ്സുഗ ചിനെൻസിസ് സോൺ | 2,500 മീറ്റർ (8,202 അടി) — 3,500 മീറ്റർ (11,483 അടി) | ഈ മേഖലയിൽ കോണിഫറസ് മരങ്ങളുടെ ജാതികളായ Chamaecyparis formosensis, Chamaecyparis obtusa var. ഫോർമോസാന (台湾扁柏), Taiwan cryptomerioides Hayata, Chunninghamia konishii Hayata, Pseudotsuga wilsoniana Hayata; എന്നിവയും ഇലപൊഴിക്കുന്ന Acer morrisonensis Hayata, Acer serriulatum Hayata, Chamaecyparis formosensis, Chamaecypairs obtusa var എന്നിവയും കണ്ടുവരുന്നു. ഫോർസോസോന മരങ്ങൾ സാധാരണയായി സൈപ്രസ് എന്നാണ് വിളിക്കപ്പെടുന്നത്. |
അബീസ് കവക്കാമീ സോൺ | About 3,530 മീറ്റർ (11,581 അടി) | അബീസ് കവക്കാമീ സസ്യങ്ങളുടെ കൂട്ടങ്ങൾ യുഷാൻറെ പടിഞ്ഞാറൻ ചരിവുകളിൽ വളരുന്നു. |
സബ്‍ആൽപൈൻ ഷ്രബ് സോൺ | 3,500 മീറ്റർ (11,483 അടി) — 3,800 മീറ്റർ (12,467 അടി) | നിലംപറ്റെ വളരുന്ന കുള്ളൻ സസ്യങ്ങൾക്കാണ് ഈ മേഖലയിൽ പ്രാമുഖ്യം. |
ആൽപൈൻ ഹെർബേഷ്യസ് സോൺ. | Above 3,800 മീറ്റർ (12,467 അടി) | വേനൽക്കാലം ആഗതമായാൽ, Adenophora uehatae Yamamoto (高山沙參), Leontopodium microphyllum Hayata, Sedum morrisonensis, Gentiana arisanensis Hayata തുടങ്ങിയ സസ്യവർഗ്ഗങ്ങൾ ഈ പ്രദേശത്ത് വർണാഭമായ പുഷ്പങ്ങൾ നൽകുന്നു. |
ജന്തുജാലങ്ങൾ
തിരുത്തുകദേശീയോദ്യാനം വിവിധയിനം പക്ഷികൾ, സസ്തനികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, ചിത്രശലഭങ്ങൾ എന്നിവയുടേയും ആവാസമേഖലയാണ്. മാർച്ച്, മെയ് മാസങ്ങൾക്കിടയിൽ സന്ദർശകർക്ക് പർവ്വതനിരകളിലൂടെ പറന്നുല്ലസിക്കുന്ന ചിത്രശലഭങ്ങളുടെ കൂട്ടങ്ങളെ കാണുവാൻ സാധിക്കുന്നു. താഴെക്കാണുന്ന പട്ടികയിൽ, ദേശീയോദ്യാനത്തിനുള്ളിൽ കാണപ്പെടുന്ന വിവിധ തരം മൃഗങ്ങളെ കാണിക്കുന്നു:[5]
സസ്തനികൾ | ഉരഗങ്ങൾ | ഉഭയജീവികൾ | പ്രാണികൾ | പക്ഷികൾ | മത്സ്യങ്ങള് |
---|---|---|---|---|---|
50 | 18 | 13 | 780 | 151 | 12 |
കഴിഞ്ഞ കാലങ്ങളിൽ, ഈ ദേശീയോദ്യാനത്തിലെ ധാരാളം ജീവജാലങ്ങൾ അമിതമായ വേട്ടയാടൽ കാരണം നിലനിൽപ്പ് അപകടത്തിലായിരുന്നു. എന്നാൽ യൂഷാൻ ദേശീയോദ്യാനത്തിൻറെ സ്ഥാപനത്തോടെ ഈ ജീവികളുടെ എണ്ണത്തിൽ ക്രമേണയായി വർദ്ധനവു കണ്ടുവരുന്നു. വലിയ സസ്തനികളായ കറുത്ത കരടി, സാമ്പാർ മാൻ, തയ്‍വാൻ മകാക്വേ, സെറോ എന്നിവയെ ചിലപ്പോഴൊക്കെ കാണുവാനും അവയുടെ ശബ്ദം തിരിച്ചറിയാനും സാധിക്കുന്നു.
സാംസ്കാരിക പൈതൃകം
തിരുത്തുകവാൻഷിയാങ് (望 鄉), ഡോംഗ്‍പു (തുങ്പു, 東埔) മേഖലകളിൽ കണ്ടെത്തിയ ശിലാ ഉപകരണങ്ങളും മൺപാത്രങ്ങളും പോലുള്ള ചരിത്രാതീതകാലത്തെ അവശിഷ്ടങ്ങൾ ഈ പ്രദേശത്തുണ്ടായിരുന്ന ആദ്യകാല മനുഷ്യജീവിതത്തെക്കുറിച്ചു തെളിവുകൾ നൽകുന്നു. ബുനുൻ (布 農) എന്ന ഒരു ആദിമ ഗോത്രവർഗ്ഗം ഇന്ന് ഡോൻഗ്‍പു (തിൻഗ്‍പു;東埔), മെയ്‍ഷാൻ (梅山). ഗ്രാമത്തിൽ വസിക്കുന്നു. ഏകദേശം 300 വർഷങ്ങൾക്ക് മുമ്പ് അവർ തീരപ്രദേശങ്ങളിൽ നിന്ന് മലമ്പദേശങ്ങളിലേയ്ക്കു കുടിയേറിയവരാണ്. മറ്റൊരു ആദിവാസി സമൂഹം പാർക്കിന്റെ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്നതും ബനുൻ സമൂഹവുമായി സാദൃശ്യമുള്ള "റ്റ്‍സൌ" ജനങ്ങളാണ്. ഇവർ ബുനുൻ ജനതയിൽനിന്ന് ഉരുത്തിരിഞ്ഞുവന്ന വർഗ്ഗമാണെന്ന് അനുമാനിക്കപ്പെടുന്നു.
ക്വിങ് രാജവംശത്തിന്റെ കാലത്ത് 100 കിലോമീറ്റർ ദൈർഘ്യമുള്ള പാറ്റുങ്ങ്-കുവാൻ ഹിസ്റ്റോറിക്കൽ ട്രെയ്ൽ (ബാറ്റോങ്ഗുവാൻ ഹിസ്റ്റോറിക് ട്രൈൽ, 八 通 古 古道) പ്രതിരോധ ആവശ്യങ്ങൾക്കായി നിർമ്മിക്കുന്നതിൻറെ ഭാഗമായി 1874 ൽ കുടിയേറ്റക്കാർ ആദിവാസികളെ കുടിയിറക്കിയിരുന്നു. ചില കല്പടവുകൾ, ഭിത്തികൾ, ഗാർഡ്സ് പോസ്റ്റുകൾ എന്നിവ പഴയകാല അവശിഷ്ടങ്ങളായി ഇപ്പോഴും നിലനിൽക്കുന്നു.
ചിത്രശാല
തിരുത്തുക-
Laonung River at the northeastern side of Yushan
-
Sea of clouds near Yushan
-
Sea of clouds on Yushan Trail
-
Sea of clouds near Tatajia Anbu on Yushan Trail
-
Sun rise at Yushan
-
On top of the world
-
Yushan Range, eastern side view
ഇതും കാണുക
തിരുത്തുകഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം. |
അവലംബം
തിരുത്തുക- ↑ Taiwan's National Park Website. Archived May 12, 2007, at the Wayback Machine.
- ↑ 各國家公園基本資料表 (PDF) (in Chinese). Construction and Planning Agency, Ministry of the Interior, R.O.C.(Taiwan). June 6, 2014. Retrieved October 23, 2014.
{{cite web}}
: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "各國家公園遊憩據點遊客人數統計表" (PDF). National Parks of Taiwan. Construction and Planning Agency, Ministry of the Interior. 2015-12-31. Retrieved 2016-08-29.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Yushan National Park Website. Archived July 15, 2009, at the Wayback Machine.
- ↑ Survey of biodiversity in Taiwan's National Parks.