യുവ്‌രാജ്‌ വാൽമീകി

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

ഒരു ഇന്ത്യൻ ഹോക്കി താരമാണ് യുവ്‌രാജ്‌ വാല്മീകി. ഇന്ത്യൻ ദേശീയ ഹോക്കി ടീമിലെ ഹാഫ് ബാക്ക് കളിക്കാരനാണ് ഇദ്ദേഹം. മറ്റൊരു ഇന്ത്യൻ ഹോക്കി താരമായ ദേവീന്ദർ വാല്മീകി പിതൃസഹോദര പുത്രനാണ്. സഹോദരനായ യുവ്‌രാജ്‌ വാല്മീകിയാണ് തന്റെ റോൾമോഡൽ എന്ന് ദേവീന്ദർ പറഞ്ഞിട്ടുണ്ട്. താൻ ഹോക്കിയൽ എത്താൻ കാരണം യുവ്‌രാജാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

യുവ്‌രാജ്‌ വാല്മീകി
Personal information
Born (1989-11-29) 29 നവംബർ 1989  (35 വയസ്സ്)
Mumbai, Maharashtra, India
Playing position Halfback
Senior career
Years Team Apps (Gls)
2003–2005 Bombay Republican 70
2005–2007 Bank of India
2007–2012 Air India
Delhi Waveriders
National team
2010–present India 52 (14)
Infobox last updated on: 20 January 2016

നേട്ടങ്ങൾ

തിരുത്തുക
  • 2011ലെ ഏഷ്യൻ ചാംപ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. [1]
  • 2014ൽ ഹോളണ്ടിലെ ഹാഗിൽ നടന്ന ലോക കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
  • തുടർച്ചയായ നാലു വർഷം ജർമൻ ഹോക്കി ലീഗിൽ കളിച്ച ഏക ഇന്ത്യൻ താരമാണ് യുവ്‌രാജ വാല്മീകി.
  • കത്രോൻ കി കിലാഡി സീസൺ 7ൽ പങ്കെടുത്ത ആദ്യ ഹോക്കി കളിക്കാരനാണ് ഇദ്ദേഹം.
  • ഡു ഗുഡ് സ്‌പോർട്‌സ് എന്ന മുംബൈ ആസ്ഥാനമായ സന്നദ്ധ സംഘടനയുടെ ബ്രാൻഡ് അംബാസഡറാണ്.
  • 2013ൽ ആംസ്റ്റർഡാമിൽ നടന്ന ഹോളണ്ട് ടെസ്റ്റിൽ കളിച്ചു, സ്വർണ്ണ മെഡൽ നേടി
  • 2012ൽ മലേഷ്യയിൽ നടന്ന അസ്ലം ഷാ കപ്പ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.
  • 2012ൽ ഡൽഹിയിൽ നടന്ന ഒളിമ്പിക് യോഗ്യതാ ടെസ്റ്റിൽ സ്വർണ്ണം നേടി
  • 2012ൽ ഡൽഹിയിൽ നടന്ന സൗത്ത് ആഫ്രിക്കൻ ടെസ്റ്റിൽ സ്വർണ്ണം മേഡൽ നേടി

ടീം മത്സരങ്ങൾ

തിരുത്തുക
  • 1989 നവംബർ 29ന് മഹാരാഷ്ട്രയിലെ മുംബൈയിൽ ജനനം. 2003മുതൽ 2005വരെ ബോംബെ റിപ്പബ്ലിക്കൻ ടീമിന് വേണ്ടി കളിച്ചു.
  • 2005 മുതൽ 2007വരെ ബാങ്ക് ഓഫ് ഇന്ത്യൻ ടീമിന് വേണ്ടി കളിച്ചു.
  • 2007 മുതൽ 2012വരെ എയർ ഇന്ത്യ, ഡൽഹി വേവ്‌റൈഡേഴ്‌സ് എന്നിവയ്ക്ക് വേണ്ടി കളിച്ചു.[2]


  1. "India men claim Asian Champions Trophy". fih.ch. International Hockey Federation. 12 September 2011. Retrieved 23 September 2011.
  2. "Hockey India League Auction: the final squads list". CNN-IBN. 16 December 2012. Archived from the original on 2012-12-19. Retrieved 16 January 2013.
"https://ml.wikipedia.org/w/index.php?title=യുവ്‌രാജ്‌_വാൽമീകി&oldid=4100749" എന്ന താളിൽനിന്ന് ശേഖരിച്ചത്