യുദ്ധക്കുറ്റം
യുദ്ധ നിയമങ്ങളുടെയോ യുദ്ധത്തിൽ പിന്തുടരേണ്ട രീതികളുടെയോ ഗൗരവതരമായ ലംഘനത്തെയാണ് യുദ്ധക്കുറ്റം എന്ന് വിവക്ഷിക്കുന്നത്. താഴെ കൊടുത്തിരിക്കുന്നവ യുദ്ധക്കുറ്റത്തിന്റെ ഉദാഹരണങ്ങളാണ്[1].
- അധിനിവേശ പ്രദേശത്തെ സാധാരണ പൗരന്മാരെ കൊല്ലുക, മോശമായി പെരുമാറുക അല്ലെങ്കിൽ അടിമപ്പണിക്ക് ഉപയോഗിക്കുക.
- സിവിലിയൻ ഇന്റേണീ ആയിട്ടുള്ളവരെയോ യുദ്ധ തടവുകാരെയൊ കൊല്ലുകയോ അവരോട് മോശമായി പെരുമാറുകയോ ചെയ്യുക.
- സംരക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തികളെ(protected persons) സൈനിക സേവനത്തിന് നിർബന്ധിക്കുക.
- അഭയാർത്ഥികളെ കൊല്ലുക.
- യുദ്ധ തടവുകാരെയോ ചാരവൃത്തി ആരോപിക്കപ്പെട്ടവരെയോ ശരിയായ വിചാരണ കൂടാതെ കൊല്ലുകയോ ശിക്ഷിക്കുകയോ ചെയ്യുക.
- സൈനികാവശ്യങ്ങൾക്ക് വേണ്ടിയല്ലാതെ നഗരങ്ങളോ പട്ടണങ്ങളോ ഗ്രാമങ്ങളോ കെട്ടിടങ്ങളോ മറ്റ് നിർമ്മിതികളോ നശിപ്പിക്കുക.
അവലംബം
തിരുത്തുക- ↑ Gary D. Solis (15 February 2010). The Law of Armed Conflict: International Humanitarian Law in War. Cambridge University Press. pp. 301–303. ISBN 978-1-139-48711-5.