യുണൈറ്റഡ് നേഷൻസ് ട്രസ്റ്റീഷിപ്പ് കൗൺസിൽ
ഐക്യരാഷ്ട്ര സഭയുടെ പ്രധാനഘടകങ്ങളിലൊന്നായിരുന്നു ഐക്യരാഷ്ട്ര സഭാ ട്രസ്റ്റീഷിപ്പ് കൗൺസിൽ . ഐക്യരാഷ്ട സഭയാൽ ട്രസ്റ്റ് ചെയ്യപ്പെട്ട പ്രദേശങ്ങളുടെയും അവിടങ്ങളിലെ ജനങ്ങളുടെയും താല്പര്യ സംരക്ഷണം, അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കൽ തുടങ്ങിയവയിൽ സഹായിക്കുന്നതിനായിട്ടാണ് ട്രസ്റ്റീഷിപ്പ് കൗൺസിൽ രൂപീകൃതമായത്.
![]() | |
---|---|
![]() യുണൈറ്റഡ് നേഷൻസ് ട്രസ്റ്റീഷിപ്പ് കൗൺസിലിന്റെ ചേംബർ, യു.എൻ. ആസ്ഥാനം, ന്യൂ യോർക്ക് | |
Org type | Principal Organ |
Head | പ്രസിഡന്റ് വൈസ്-പ്രസിഡന്റ് |
Status | നിർജ്ജീവം (As of 1994[update]) |
Established | 1945 |
Website | www |
ഐക്യരാഷ്ട്ര സഭാ ചാർട്ടർ പ്രകാരം 1945 ൽ ആരംഭിച്ച ഈ ഘടകം അതിന്റെ ദൗത്യം പൂർത്തീകരണത്തെ തുടർന്ന് 1994 നവംബർ 1 മുതൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. ലീഗ് ഓഫ് നേഷൻസിന് കീഴിലുണ്ടായിരുന്നതും രണ്ടാം ലോകമഹായുദ്ധത്തിൽ പരാജയപ്പെട്ട രാഷ്ട്രങ്ങളുടെ ഭാഗമായിരുന്നതുമായ പ്രദേശങ്ങളാണ് ട്രസ്റ്റ് പ്രദേശങ്ങളായി ഈ ഘടകത്തിന്റെ മേൽനോട്ടത്തിലുണ്ടായിരുന്നത്. ട്രസ്റ്റ് പ്രദേശങ്ങളിലെ ജനങ്ങളുടെ ഉന്നമനത്തിനും സ്വയംഭരണത്തിനും സ്വാതന്ത്ര്യത്തിനുമായി പ്രവർത്തിച്ച ട്രസ്റ്റീഷിപ്പ് കൗൺസിൽ, അവയിൽ ചിലത് സ്വതന്ത്രമാവുകയും മറ്റുള്ളവ സമീപത്തെ സ്വതന്ത്രപ്രദേശങ്ങളിൽ ലയിക്കുകയും ചെയ്തതിനെ തുർന്നാണ് പ്രവർത്തനം അവസാനിപ്പിച്ചത്. ഇപ്രകാരം കൗൺസിലിന് കീഴിൽ അവസാനമായി ഉണ്ടായിരുന്ന പ്രദേശം ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യമായി തീർന്ന പസഫിക് ദ്വീപസമൂഹത്തിലെ പലാവു ആണ് . ഔപചാരികമായി പ്രവർത്തനം അവസാനിപ്പിച്ചുവെങ്കിലും ഐക്യരാഷ്ട്ര ഉടമ്പടി വ്യവസ്ഥകൾക്കനുസരിച്ച് ഒരു കടലാസ് സംഘടനയായി ട്രസ്റ്റീഷിപ്പ് കൗൺസിൽ ഇന്നും തുടരുന്നുണ്ട്. [1]
അവലംബം തിരുത്തുക
- ↑ ട്രസ്റ്റീഷിപ്പ് കൗൺസിൽ - യു.എൻ. വെബ്സൈറ്റ്, ശേഖരിച്ചത് 2012 ഡിസംബർ 23
{{citation}}
: Check date values in:|accessdate=
(help)