യുടിസി-00:25:21 എന്നത് അന്താരാഷ്ട്രസമയക്രമത്തിൽ നിന്നും 25 മിനിറ്റ് 21 സെക്കന്റ് കുറവുള്ള ഒരു തിരിച്ചറിയൽ കോഡാണ്.

ഉപയോഗം തിരുത്തുക

അയർലന്റിൽ ഡബ്ലിൻ സമയം എന്ന പേരിൽ UTC-00:25:21 ഉപയോഗിച്ചിരുന്നു.

1880ലെ സ്റ്റാറ്റ്യൂട്സ് (സമയത്തിന്റെ നിർവ്വചനം) ആക്ടിൽ[1] ആണ് ഡബ്ലിൻ സമയം അവതരിപ്പിക്കുന്നത്, അതോടൊപ്പം തന്നെ ഗ്രീനിച്ച് സമയം (ജിഎംടി) ഗ്രേറ്റ് ബ്രിട്ടണിൽ നിയമപരമായി നിർവ്വചിക്കപ്പെട്ടു. ഇത് 1858ൽ മാർച്ച് മുതൽ ഗ്രേറ്റ് ബ്രിട്ടൺ, അയർലൻഡ് എന്നിവിടങ്ങളിലൂടെ ഉപയോഗിച്ചിരുന്ന പ്രാദേശിക സമയത്തിന് പകരമായി ഉപയോഗിച്ചു.

ഒക്ടോബർ 1 ഞായറാഴ്ച്ച ഡബ്ലിൻ വേനൽക്കാല സമയം രാത്രി 2 മണി മുതൽ ടൈം (അയർലണ്ട്) ആക്ട്, 1916[2] പ്രകാരം അയർലണ്ടിൽ ഉപയോഗിച്ചിരുന്ന സമയം, ഗ്രേറ്റ് ബ്രിട്ടണിൽ വേനൽ കാലത്തും, മറ്റു സമയങ്ങളിലും ഉപയോഗിച്ചിരുന്ന അതേ സമയം തന്നെയാക്കി മാറ്റാനിടയായി.

അവലംബം തിരുത്തുക

  1. Statutes (Definition of Time) Act, 1880 (43 & 44 Vict. c. 9)
  2. Time (Ireland) Act, 1916 (6 & 7 Geo. 5. c. 45)

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=യുടിസി−00:25:21&oldid=2873610" എന്ന താളിൽനിന്ന് ശേഖരിച്ചത്