യുഗചേതന മുന്നേറ്റം
നൂറിലേറെ രാജ്യങ്ങളിൽ നിലനിൽക്കുന്ന, ചാപ്റ്ററുകൾ വഴി പ്രവർത്തിക്കുന്ന ഒരു മനുഷ്യവർഗ്ഗ മുന്നേറ്റ സംഘടനയാണ് യുഗചേതന മുന്നേറ്റം അഥവാ Zeitgeist Movement. 2008 ൽ രൂപംകൊണ്ട സൈറ്റ് ഗൈസ്റ്റ് പ്രസ്ഥാനം അടിസ്ഥാനതലത്തിൽ സുസ്ഥിരവികസനം എന്ന ആശപ്രചരണം മുന്നോട്ടുവെയ്കുന്ന സംഘമാണ്. പീറ്റർ ജോസഫ് എന്നയാളാണ് ഇതു സ്ഥാപിച്ചതെങ്കിലും നേതാക്കളില്ലാത്ത പ്രസ്ഥാനമായി ഇത് അവകാശപ്പെടുന്നു.[3] വിഭവാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ലക്ഷത്തോടെയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. ആത്മാവ് അഥവാ ചേതന എന്നർത്ഥം വരുന്ന geist എന്ന ജർമ്മൻവാക്കിൽ നിന്നുമാണ് സമകാലികമായ ചേതന അഥവാ കാലഘട്ടത്തിന്റെ, തലമുറയുടെ അഭിരുചി, കാഴ്ചപ്പാട് എന്നർഥം വരുന്ന സൈറ്റ് ഗൈസ്റ്റ് എന്ന വാക്കിന്റെ ഉത്ഭവം [4]
വിഭാഗം | Social movement |
---|---|
ലഭ്യമായ ഭാഷകൾ | 31 languages |
യുആർഎൽ | TheZeitgeistMovement.com |
അലക്സ റാങ്ക് | 89,585 (November 6, 2011—ലെ കണക്കുപ്രകാരം[update])[1] |
അംഗത്വം | Optional |
ആരംഭിച്ചത് | ഓഗസ്റ്റ് 18, 2008 |
ഉള്ളടക്കത്തിൻ്റെ അനുമതിപത്രം | Creative Commons Attribution-Noncommercial-Share Alike 3.0[2] |
മൂവ്മെന്റിന്റെ പ്രധാന പ്രവർത്തനങ്ങൾ ചാപ്റ്ററുകൾ, ടീമുകൾ, പ്രൊജക്ട് – ഇവന്റുകൾ എന്നിവ വഴിയാണ്. ചാപ്റ്റർ പ്രവർത്തനങ്ങൾ നാമിന്ന് നേരിടുന്ന സാമൂഹിക പ്രശ്ങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനോടൊപ്പം ഉത്തരവാദിത്തപരവും സുസ്ഥിരവും സമാധാനപരവുമായ ഒരു ലോകം വാർത്തെടുക്കാൻ യുക്തിപരവും ശാസ്ത്രീയവുമായ പരിഹാരവും മുന്നോട്ടുവയ്ക്കുന്നു. ആഗോള, പ്രാദേശിക ചാപ്റ്ററുകൾ വഴി ചെയ്യുന്ന വിദ്യാഭ്യാസ പദ്ധതികളുടെയും കമ്മ്യൂണിറ്റി പരിപാടികളുടെയും ലക്ഷ്യം എന്നത് ആഗോളമായി ആളുകളെ രാജ്യം, മതം, രാഷ്ട്രീയം എന്നിവയ്ക്കതീതമായി നമ്മുടെ എല്ലാവരുടെയും നിലനിൽപ്പിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള കാഴ്ച്ചപ്പാടുകളിൽ ഒരുമിപ്പിക്കുക എന്നുള്ളതാണ്. തകർന്നുകൊണ്ടിരിക്കുന്ന ഈ സാമൂഹിക സാഹചര്യത്തിൽ വിദ്യാഭാസ/ആക്ടിവിസ്റ്റ് പ്രവർത്തനങ്ങളുടെ സമ്മർദ്ദം ഉണ്ടാകുമ്പോൾ, നിലവിലെ യാദാസ്ഥിതികമായ രാഷ്ട്രീയ, വാണിജ്യ, ദേശീയ സ്ഥാപനങ്ങളുടെ അന്തർലീനമായ ക്രമക്കേടുകൾ എടുത്തുകാണിച്ച്, അതിനെ ഉപേക്ഷിച്ചുകൊണ്ട് മറികടക്കാനാവും എന്നതാണ് മൂവ്മെന്റ് അനുമാനം.[5]
പരിവർത്തന ലക്ഷ്യം
തിരുത്തുകആഗോള ആഭിമുഖ്യവും പ്രേരണയും ഉണ്ടായിക്കഴിഞ്ഞാൽ, മാനവികോന്മുഖത, പൊതുആരോഗ്യം, തലമുറകളിലേക്കുള്ള പാരിസ്ഥിതിക ചുമതലകൾ, തുടങ്ങിയവയ്ക്ക് അനുയോജ്യമായ, സാങ്കേതികവും തികച്ചും ശാസ്ത്രീയവുമായ കാഴ്ച്ചപ്പാടുകൾ ഉൾക്കൊള്ളുന്ന ഒരു സാമൂഹിക-സാമ്പത്തിക മാതൃക നിർമ്മിക്കുക.[6]
പ്രസ്ഥാനത്തിന്റെ കാഴ്ച്ചപ്പാട്/അവലോകനം
തിരുത്തുകമൂവ്മെന്റിന്റെ കാഴ്ച്ചപ്പാടിൽ, ഇന്നത്തെ സമൂഹം ഉല്പാദനം, വിതരണം, പരിസ്ഥിതിയ്ക്കനുസൃതമായ സാമൂഹിക ക്രമീകരണം, പൊതു ആരോഗ്യത്തിനും സുസ്ഥിരതയ്ക്കും അനുസൃതമായ നിലവിലെ ശാസ്ത്രീയ വിജ്ഞാനം, എന്നിവയിൽ നിന്നും വളരെയധികം അകന്നിരിക്കുന്നു.
ആഗോള സാമ്പത്തിക ക്രമീകരണം “ചാക്രിക ഉപഭോഗത്തിൽ” അധിഷ്ടിതമാണ്, അതായത് പണം സ്ഥിരമായി ചാക്രികമായി വിനിമയം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. പുതിയ സാധനങ്ങളും സേവനങ്ങളും സ്ഥിരമായി ഉൽപ്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനാൽ സ്ഥിരം ഉപഭോഗ വ്യവസ്ഥകൾ നിലനിർത്തുന്നതിനു വേണ്ടി ആളുകളെ പുതിയ തൊഴിലുകളിൽ നിയമിച്ചുകൊണ്ടിരിക്കണം. ലാഭ അധിഷ്ടിത “വർദ്ധനവ്” നയിക്കുന്ന സാമ്പത്തിക സമ്പ്രദായം ആയതിനാൽ വാണിജ്യ സമ്പ്രദായം, പരിമിതമായ ഗ്രഹത്തിൽ, പ്രകൃതിയ്ക്ക് ഉൾക്കൊള്ളാൻ പറ്റാത്ത രീതിയിൽ ആയിത്തീരുന്നു. ഭൂമിയിലെ വിഭവങ്ങൾ അളവറ്റതായി ഉള്ളതല്ല. വിഭവങ്ങൾ പരിമിതവും ഭൂമി എന്നത് ഒരു അടഞ്ഞ വ്യവസ്ഥാ ക്രമീകരണത്തിലുമാണ്.
ധന-വിപണിയിൽ പണത്തിനെ ഒരു വിപണനസാമഗ്രി ആയി പരിഗണിക്കപ്പെടുന്നു. ഇത് കടത്തിൽ നിന്നും ഉണ്ടാകുന്നു[7]. വരുമാനത്തിനു വേണ്ടി പലിശ ഈടാക്കുന്നു. ഇത് ഒരു “Ponzi scheme” ആണ് [8]. ഓരോ തവണ ഈ വിപണനസാമഗ്രി(പണം) വിൽക്കപ്പെടുമ്പോഴും(ബാങ്ക് ലോൺ), ഉള്ളതിലും അധികം പണം ലാഭവിഹിതം(പലിശ) ആയി തിരിച്ചടയ്ക്കണം. പ്രശ്നം എന്തെന്നാൽ, കടം തിരിച്ചടയ്ക്കാനുള്ള പലിശയുടെ മൂല്യം പണ-വിനിമയത്തിൽ എങ്ങും തന്നെ ഇല്ലാത്ത ഒന്നാണ്. മറ്റുരു രീതിയിൽ പറഞ്ഞാൽ, നിലവിലുള്ള പണത്തിനെക്കാൾ കൂടുതൽ കടം കണക്കുകളിൽ നിലനിൽക്കുന്നു. ആയതിനാൽ പാപ്പരാകലും കടത്തിലാഴുന്നതും ഒന്നും ഉപോൽപ്പന്നങ്ങളല്ല - അവ ഒഴിവാക്കാൻ പറ്റാത്തതാണ് . ഇത് ഒരുപാട് ആളുകളെ ഒരുപാട് മേഖലകളിൽ അടിച്ചമർത്തുന്ന രീതിയിലുള്ള വൻ സാമ്പത്തിക ക്ഷാമം ഉണ്ടാക്കുന്നു.
പണ വ്യവസ്ഥയിലെ തന്ത്രങ്ങൾ ക്ഷാമത്തിൽ അധിഷ്ടിതമാണ്. അതായത്, വളരെ കുറവ് ഉള്ള വിഭവങ്ങൾ യദാർത്ഥത്തിൽ വ്യവസായത്തിന് ഗുണകരമായ കാര്യമാണ്. ഓരോ ഘടകങ്ങളിലും കുറവ് ഉള്ളതിൽ നിന്നും കൂടുതൽ പണം ഉണ്ടാക്കാൻ സാധിക്കും. ഇത് പണ വിനിമയ നിയമങ്ങളിലെ law of supply & demand, values [9] ഇവയിൽ പറയുന്നതുപോലെ തന്നെയാണ്. ഇത് ക്ഷാമം കൂടുതൽ രൂക്ഷമാക്കും. ഒരുപാട് ആളുകൾക്ക് വേണ്ട ആവശ്യങ്ങൾ നിറവേറ്റാൻ ഈ വ്യവസ്ഥയെക്കൊണ്ട് കഴിയില്ല(ചെയ്യില്ല) കാരണം അങ്ങനെ ചെയ്യുന്നത് സാമ്പത്തികമായി ലാഭകരമല്ല.
ഈ സമ്പ്രദായത്തിന് പ്രവർത്തിക്കാൻ ഉപഭോക്താവിൽനിന്നുമുള്ള നിരന്തരമായ പ്രശ്നങ്ങൾ/കേടുപാടുകൾ ആവശ്യമാണ്. എത്രത്തോളം ആളുകൾക്ക് കാൻസർ വരികയും കാറുകൾ ബ്രേക്ഡൗൺ ആവുകയും ചെയ്യുന്നോ, ഈ പ്രശ്നങ്ങളെ സേവിക്കുക വഴി സാമ്പത്തികനില അത്രത്തോളം മെച്ചപ്പെടുന്നു. നിലനിൽപ്പ്, ഗുണമേന്മ, പരിപാലനം എന്നിവ ഈ പണ വ്യവസ്ഥയ്ക്ക് വിപരീതമാണ്.
വിപണന രംഗത്തെ കിടമത്സരങ്ങളിൽ പിടിച്ചു നിൽക്കാനായി ചെലവുകൾ വെട്ടിച്ചുരുക്കുന്ന ഒരു ലാഭ സമ്പ്രദായം നിലവിലുണ്ട്. ഓരോ ഉൽപ്പന്നങ്ങളും ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിനായി അതിന്റെ നിർമ്മിതിയിൽ തന്നെ ഗുണമേന്മ കുറച്ചാണ് വിപണിയിലിറക്കുക. മത്സര അടിസ്ഥാനത്തിൽ ഉൽപ്പന്നത്തിന്റെ വില കുറയ്ക്കുന്നതിനായി സ്വാഭാവികമായും അതിന്റെ ഗുണമേന്മയും കുറയ്ക്കപ്പെടും.[10] ആയതിനാൽ ഉൽപ്പന്നങ്ങൾ വളരെയധികം വിഭവങ്ങളും സമയവും പാഴാക്കപ്പെടുന്ന രീതിയിലാക്കപ്പെടുന്നു.
വളർന്നുവരുന്ന നമ്മുടെ സാങ്കേതികവിദ്യ ഉൽപ്പാദന രംഗത്തു നിന്നും മനുഷ്യരെ മാറ്റിസ്ഥാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത്[11] നിലവിലുള്ള പല തൊഴിലുകളും ജീവിതത്തിന്റെ ആവശ്യങ്ങളുമായി[12] നേരിട്ട് ബന്ധമുള്ളവയല്ല. പകരം, ആളുകളുടെ വരുമാനം നിലനിർത്തുന്നതിനായി ക്രിത്രിമമായി സൃഷ്ടിക്കപ്പെട്ട തൊഴിലുകളാണ് ഇവയിൽ കൂടുതലും. യന്ത്രവൽക്കരണത്തിന് നമ്മെ തൊഴിലിൽ നിന്ന് സ്വതന്ത്രരാക്കാൻ കഴിയുമെന്നുമാത്രമല്ല, ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലുമുള്ള വ്യാപകമായ പുരോഗതി കാരണം ഗുണമേന്മയും ഉൽപ്പാദനക്ഷമതയും വളരെയധികം കൂട്ടാനും സാധിക്കും. കൂടുതൽ യന്ത്രവൽക്കരണം തൊഴിലിൽ പ്രയോഗിച്ചാൽ, സാധനങ്ങൾ കൂടുതൽ ഉൽപ്പാദിപ്പിക്കപ്പെടും ,സാധ്യമായ എല്ലാ വ്യവസായങ്ങളിലും ആധുനിക യന്ത്രവൽക്കരണ സങ്കേതങ്ങൾ നടപ്പിലാക്കുക എന്നത് ലോകത്തെ എല്ലാ ആളുകൾക്കും സമൃദ്ധിയും സമീകരണവും നേടാനുള്ള ഊർജ്ജിതമായ ഒരു രീതിയാണ് ഇത്,അങ്ങനെ കുറ്റകൃത്യങ്ങൾ ഉണ്ടാക്കുന്ന അസന്തുലിതാവസ്ഥ കുറയ്ക്കാം.
അവസാനം, സ്ഥാപനങ്ങൾ പണം ലാഭിക്കാനായി മനുഷ്യരുടെ തൊഴിൽ യന്ത്രങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്നത് തുടരും. ഇത് വരുമാന ലഭ്യതയും ഇല്ലാതാക്കും. ഈ സമ്പ്രദായത്തെ നിർണയിക്കുന്ന തകർച്ച തുടരും.
ഇന്നത്തെ സമൂഹത്തിന് വളരെ പുരോതിയാർജ്ജിച്ച സാങ്കേതികവിദ്യ കൈവശമുണ്ട്. ഇതിന് ഭൂമിയിലെ എല്ലാവർക്കും ആവശ്യമായതിലും കൂടുതൽ എളുപ്പത്തിൽ ലഭ്യത ഉറപ്പാക്കാൻ കഴിയും. ശാസ്ത്രീയമായി വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിലും നൂതന രീതികൾ പ്രയോഗിക്കുന്നതിലും അടിസ്ഥാനമാക്കിയുള്ള ഒരു സാമ്പത്തിക വ്യവസ്ഥിതി നടപ്പിലാക്കുകവഴി ഇത് സാധ്യമാക്കാം. ഇതാണ് യുഗചേതന മുന്നേറ്റത്തിന്റെ ലക്‌ഷ്യം. മനുഷ്യകുലത്തിനു മൊത്തം നിലനിൽപ്പിന്റെ പാതയിലേക്കുള്ള പരിവർത്തനത്തിനുള്ള ആഗോള അവബോധം ഉണ്ടാക്കുക.[13]
തത്ത്വശാസ്ത്രം
തിരുത്തുകകമ്പോള സമ്പദ്‌വ്യവസ്ഥയ്കുപകരം വിഭവാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള സുസ്ഥിരവികസനം എന്ന ആശയപ്രചരണമാണ് ഇത്. ഭൂവിഭവങ്ങളെ ശാസ്ത്രീയമായി വിതരണം ചെയ്തും വിനിയോഗിച്ചും പരിപാലിച്ചും പ്രശ്നങ്ങളെ യുക്തിസഹമായി നിർദ്ധാരണം ചെയ്യുന്ന ഒന്നായിരിക്കും ഈ സമ്പദ്‌വ്യസ്ഥയെന്ന് സൈട്ഗൈസ്റ്റ് മൂവ്മെന്റ് പറയുന്നു. നിലനിൽക്കുന്ന സാമൂഹ്യ - സാമ്പത്തിക വ്യവസ്ഥ ഘടനാപരമായിത്തന്നെ പിശകാണെന്നും സുസ്ഥിരവികസനത്തിന്റെ സാങ്കേതികമേന്മയിലൂന്നിയ കാര്യക്ഷമവും സൂക്ഷമവുമായ വിഭവവിനിയോഗത്താൽ അതിനെ പകരംവെയ്ക്കുക വഴി കടബാദ്ധ്യതകളെയും കൈമാറ്റത്തെയും ബാർട്ടർ സമ്പ്രദായത്തെയും കൂലിവേലയെയും സ്വകാര്യസ്വത്തിനെയും ലാഭക്കൊതിയെയുമൊക്കെ നിർമ്മാർജ്ജനം ചെയ്യുന്നതിലേക്ക് ഈ സമ്പ്രദായം വളരുമെന്ന് ഇതിലെ അംഗങ്ങൾ വിശ്വസിക്കുന്നു.[14] സുസ്ഥിരോർജ്ജത്തിന്റെയും (റിന്യൂവബിൾ എനർജി) കമ്പ്യൂട്ടറധിഷ്ടിത ആട്ടോമേഷന്റെയും ലോകവ്യാപകമായ പ്രയോഗത്തിലൂടെ സജന്യഭക്ഷണത്തിനും മറ്റ് അടിസ്ഥാനാവശ്യപൂർത്തീകരണത്തിനും മാനവരാശിക്ക് ഉത്തരം കണ്ടെത്താനാവുമെന്നും ഏതാണ്ടെല്ലാ വിഭവവിനിയോഗവും അദ്ധ്വാനവും യന്ത്രവൽക്കരണത്തിലൂടെ നടത്താവാൻ കഴിയുമെന്നും കരുതുന്നു.[14]
പ്രവർത്തനങ്ങൾ
തിരുത്തുകയുഗചേതന മീഡിയാ ഫെസ്റ്റിവൽ
തിരുത്തുകമനുഷ്യ വംശത്തിന്റെ ഭാവിക്കും ഉന്നമനത്തിനും സാധ്യതകൾക്കും വേണ്ടി ലോകമെമ്പാടുമുള്ള കലാകാരെല്ലാം ഒത്തുകൂടുന്ന ഒരു പരിപാടിയാണ് യുഗചേതന മീഡിയാ ഫെസ്റ്റിവൽ. ഇത്തരത്തിലുള്ള ആദ്യത്തെ പരിപാടി 2011 ൽ ആയിരുന്നു. പരസ്പര സഹകരണത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും, പുതിയ ഒരു സാമൂഹിക മാറ്റം സൈറ്റ് ഗൈസ്റ്റ് പ്രസ്ഥാനം പ്രതീക്ഷിക്കുന്നു.
സൈട്ഗൈസ്റ്റ് ദിവസം( Z-Day )
തിരുത്തുകസൈട്ഗൈസ്റ്റ് മൂവ്മെന്റ് വാർഷികമായി, മാർച്ചിലെ ഒരു ദിവസം ആഘോഷിക്കുന്നു. ആദ്യത്തെത് 2009 മാർച്ച് 15 നും രണ്ടാമത്തെത് 2010 മാർച്ച് 13 നുമായിരുന്നു. ഈ ദിവസം തൽപ്പരരായ എല്ലാവരിൽ നിന്നും പുതിയ ആശയങ്ങൾ പങ്കുവയ്ക്കാൻ ഒത്തുചേരുന്നു. 2009ൽ എഴുപത് രാജ്യങ്ങളിലായി 450 ലേറെ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. മൂന്നമത്തെ Z-Day, 2011 മാർച്ച് 13 നായിരുന്നു.
സൈട്ഗൈസ്റ്റ് ദിവസം (ഇന്ത്യ)
തിരുത്തുക2011 ലെ സൈട്ഗൈസ്റ്റ് ദിവസത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഒരു വീഡിയോ ആണ് സാധാരണക്കാരന്റെ ശബ്ദം.
വൺ പ്ലാനെറ്റ് പദ്ധതി
തിരുത്തുകപ്രാദേശിക ചാപ്റ്ററുകൾ വഴി നടത്തി വരുന്ന പദ്ധതിയാണ് വൺ പ്ലാനെറ്റ് പ്രൊജക്ട് Archived 2017-01-04 at the Wayback Machine.. പൊതു സമൂഹവുമായുള്ള നേരിട്ടുള്ള ആശയവിനിമയം വഴി നാം ലോകത്ത് നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും അവയുടെ പരിഹാരങ്ങളെപ്പറ്റിയും അവബോധമുണ്ടാക്കുക. അതിർത്തികൾക്കതീതമായി ലോകത്തെ ഒന്നായി കാണാനുള്ള അവബോധമുണ്ടാക്കുക തുടങ്ങിയവയാണ് ഈ പദ്ധതി വഴി ലക്ഷ്യമാക്കുന്നത്.
വൺ പ്ലാനെറ്റ് പ്രൊജക്ട് (ഇന്ത്യ)
തിരുത്തുക2012ൽ ഈ പദ്ധതി ഇന്ത്യയിൽ ഡെൽഹി ചാപ്റ്ററിന്റെ ഭാഗമായി വൺ പ്ലാനെറ്റ് പ്രൊജക്ട് ഡൽഹി എന്ന പേരിൽ ചെയ്യപ്പെട്ടു.
മീഡിയ
തിരുത്തുകഡോക്യുമെന്ററി
തിരുത്തുകയുഗചേതന മുന്നേറ്റത്തെ പറ്റി പ്രതിപാതിക്കുന്ന ഡോക്യുമെന്ററി വീഡിയോകളിൽ ചിലതാണ്
- സൈട്ഗൈസ്റ്റ് അഡൻഡം (Zeitgeist Addendum)[15]
- സൈട്ഗൈസ്റ്റ് മൂവിങ് ഫോർവേഡ് (Zeitgeist Moving Forward)[16]
ലെക്ചറുകൾ
തിരുത്തുകസൈട്ഗൈസ്റ്റ് മൂവ്മെന്റുമായി ബന്ധപ്പെട്ട് ഉള്ള ലെക്ചറുകളിൽ പ്രധാനപ്പെട്ട ചിലതാണ്
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "thezeitgeistmovement.com – Traffic Details from Alexa". Alexa Internet, Inc. Archived from the original on 2016-03-06. Retrieved 6 November 2011.
- ↑ "Copyright". Archived from the original on 2011-03-23. Retrieved 2012-02-13.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-10. Retrieved 2013-02-12.
- ↑ http://www.thefreedictionary.com/Zeitgeist
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-15. Retrieved 2013-07-19.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-15. Retrieved 2013-07-19.
- ↑ http://rbidocs.rbi.org.in/rdocs/Content/PDFs/FUNCWWE080910.pdf
- ↑ http://en.wikipedia.org/wiki/Ponzi_scheme
- ↑ http://en.wikipedia.org/wiki/Supply_and_demand
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-06-14. Retrieved 2013-07-22.
- ↑ http://en.wikipedia.org/wiki/Technological_unemployment
- ↑ http://en.wikipedia.org/wiki/Maslow%27s_hierarchy_of_needs
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-15. Retrieved 2013-07-19.
- ↑ 14.0 14.1 "ദി സൈറ്റ് ഗിസ്റ്റ് മൂവ്മെന്റ്:എൻവിഷനിംഗ് എ സസ്റ്റൈനബിൾ ഫ്യൂച്ചർ". Huffington Post. Mar 16, 2010.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ http://www.zeitgeistmovie.com/
- ↑ http://www.zeitgeistmovie.com/
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://zeitgeistmediafestival.org/ Archived 2011-12-24 at the Wayback Machine.