യുക്സോം, സിക്കിം
യുക്സോം, സിക്കിം സംസ്ഥാനത്തെ പടിഞ്ഞാറൻ സിക്കിം ജില്ലയിലെ ഗെയ്സിങ് ഉപമേഖലയിലുൾപ്പെടുന്ന ഒരു ചരിത്ര പട്ടണമാണ്. 1642 ൽ ഭുൻണ്ട്സോഗ് നമഗ്യാലിൻറ ആധിപത്യത്തിൽ സിക്കിം രൂപീകൃതമായപ്പോൾ ആദ്യ രാജ തലസ്ഥാനമായിരുന്നത് യുക്സോം ആയിരുന്നു. സിക്കിമിലെ ആദ്യ ചോഗ്യാൽ (മതപരവും രാഷ്ട്രിയപരവുമായി) ആയിരുന്നു ഭുൻണ്ട്സോഗ് നമഗ്യാൽ. സിക്കിമിലെ ആദ്യ രാജാവിൻറ കിരീടാധാരണം നടന്നയിടം "ത്രോൺ ഓഫ് നൊർബുഗാങ്" എന്ന പേരിൽ അറിയപ്പെടുന്നു. ഈ രാജവംശം 333 വർഷങ്ങൾ ഈ ദേശം ഭരിച്ചു.
യുക്സോം युक्सोम Yuksum | |
---|---|
town | |
Country | India |
State | Sikkim |
District | West Sikkim |
ഉയരം | 1,780 മീ(5,840 അടി) |
• Official | Nepali, Bhutia, Lepcha, Limbu, Newari, Rai, Gurung, Mangar, Sherpa, Tamang and Sunwar |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | SK |
ചരിത്രം
തിരുത്തുകബുദ്ധമതം ഒൻപതാം നൂറ്റാണ്ടിൻറ ആരംഭത്തിൽത്തന്നെ ടിബറ്റ് വഴി സിക്കിമിൽ വേരുറച്ചിരുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ സിക്കിമും ടിബറ്റും തമ്മിൽ ഒരു ഉടമ്പടി പ്രകാരം "സഹോദരബന്ധം" ഊട്ടിയുറപ്പിച്ചു. ഈ ഉടമ്പടി വടക്കെ സിക്കിമിലെ കാവിയിൽ വച്ച് ലെപ്ച്ചാ ചീഫ് തെക്കോങ് തെക്കും ടിബറ്റൻ രാജകുമാരൻ ഖെ-ഭുമ്സയും തമ്മിലായിരുന്നു.[2][3][4]
ജനസംഖ്യ
തിരുത്തുകയുക്സോം സ്ഥാപിതമായ ഒരു പട്ടണമാണ്. 2001 ലെ സെൻസസ് പ്രകാരം 364 ഗൃഹസമുഛയങ്ങളിലായി 1951 ആളുകൾ ഇവിടെ ജീവിക്കുന്നു. സന്ദർശകരുടെ യും തീർത്ഥാടകരുടെയും വരവും പോക്കും താമസവും ജനസംഖ്യയിൽ ഏറ്റക്കുറച്ചിലുണ്ടാക്കുന്നു. ബുദ്ധമതാനുയായികളുടെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണിത്. പട്ടണത്തിലെ ജനസംഖ്യയിൽ ആദിവാസികളായ ഭൂട്ടിയാകൾക്കും നേപ്പാളി വംശജർക്കുമാണ് ഭൂരിപക്ഷം.[5]
ചിത്രശാല
തിരുത്തുക-
Ngadak Chenpo Chorling Gompa
-
Kartok Gompa
- ↑ "Yuksom". Archived from the original on 2013-03-15. Retrieved 2016-11-07.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "History of Sikkim". National Informatics Centre, Sikkim. Archived from the original on 2009-12-14. Retrieved 2009-11-10.
- ↑ Lama, Mahendra P. (1994). Sikkim: society, polity, economy, environment. Indus Publishing. p. 25. ISBN 9788173870132. Retrieved 2009-11-14.
{{cite book}}
:|work=
ignored (help) - ↑ "About Sikkim". Government of Sikkim. Archived from the original on 2009-05-25. Retrieved 2009-11-15.
- ↑ "Carrying Capacity Study of Teesta Basin in Sikkim:The Socio-Cultural and Socio-Economic Study" (PDF). Sikkim Envis: National Informatics Centre. p. 109. Archived from the original (pdf) on 2009-04-10. Retrieved 2010-05-07.