ചൈനയിലെ പുരാതന തലസ്ഥാനനഗരങ്ങളിൽ ഒന്നായിരുന്നു യിൻക്ഷു[1] (ചൈനീസ്: 殷墟; ഇംഗ്ലീഷ്: Yinxu). ഒറാക്ക്ൾ അസ്ഥി, ഒറാക്ക്ൾ അസ്ഥി ലിഖിതങ്ങൾ തുടങ്ങിയ പുരാവസ്തുക്കൾ കണ്ടെടുത്തത് യിൻക്ഷുവിൽ വെച്ചാണ്. 1899-ലാണ് ഈ പുരാതന നഗരത്തെ ആധുനിക ലോകം കണ്ടെടുത്തത് എന്നുവേണമെങ്കിൽ പറയാം. ചൈനയിലെതന്നെ ഏറ്റവും പഴക്കമേറിയതും വിസ്തൃതമായതുമായ പുരാവസ്തുകേന്ദ്രങ്ങളിൽ ഒന്നാണ് യിൻക്ഷു.

യിൻക്ഷു Yinxu
The ruins of Yin, the capital (1350–1046 BC) of the Shang (Yin) Dynasty
Map
അടിസ്ഥാന വിവരങ്ങൾ
രാജ്യംChina
നിർദ്ദേശാങ്കം36°08′22″N 114°18′11″E / 36.13944°N 114.30306°E / 36.13944; 114.30306
Official nameYin Xu
Typeസാംസ്കാരികം
Criteriaii, iii, iv, vi
Designated2006 (30 session)
Reference no.1114
State Partyചൈന
Regionഏഷ്യാ-പസഫിൿ

ചൈനയിലെ ഹെനാൻ പ്രവിശ്യയിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഇന്നത്തെ അൻയാങ് നഗരത്തിനു സമീപമാണ് ഈ സ്ഥലം. 2006-ൽ യിൻക്ഷുവിനെ യുനെസ്കോ ലോകപൈതൃകസ്ഥാനമായി അംഗീകരിച്ചു.

അവലംബം തിരുത്തുക

  1. "Yinxu, Ruins of the Shang Dynasty". www.chinahighlights.com. Retrieved 2013 ഓഗസ്റ്റ് 27. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=യിൻക്ഷു&oldid=1826514" എന്ന താളിൽനിന്ന് ശേഖരിച്ചത്