യാല ദേശീയോദ്യാനം
യാല ദേശീയോദ്യാനം ശ്രീലങ്കയിലെ ദേശീയോദ്യാനങ്ങളിൽ എറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന രണ്ടാമത്തെ വലിയ ദേശീയോദ്യാനമാണിത്. ഈ ദേശീയോദ്യാനത്തിന് മുഖ്യമായും അഞ്ച് ബ്ലോക്കുകളുണ്ട്. അതിൽ രണ്ടെണ്ണം പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തിരിക്കുന്നു. ഓരോ ബ്ലോക്കുകളും സ്വതന്ത്രമായി നിലകൊള്ളുകയും പ്രത്യേകം പേരുകൾ കയ്യാളുകയും ചെയ്യുന്നു. രുഹുന നാഷണൽ പാർക്ക് (ബ്ലോക്ക് -1) കുമാന ദേശീയോദ്യാനം (ബ്ലോക്ക് - 2) എന്നിങ്ങനെയാണ് പേരുകൾ. രാജ്യത്തിൻറെ തെക്കു കിഴക്കൻ മേഖലയിൽ തെക്കൻ പ്രോവിൻസിലും ഉവ പ്രോവിൻസിലുമായിട്ടാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ഈ ദേശീയോദ്യാനം കൊളംബോയ്ക്കു സമീപം 978 സ്ക്വയർ കിലോമീറ്റർ (378 സ്ക്വയർ മൈൽ) പ്രദേശത്തു പരന്നു കിടക്കുന്നു. ഈ ദേശീയോദ്യാനം രൂപീകരിക്കുന്നതിന് 1900 ൽത്തന്നെ രൂപരേഖ തയ്യാറാക്കിയിരുന്നു. 1938 ൽ തീരുമാനിക്കപ്പെട്ട മറ്റൊരു ദേശീയോദ്യാനമായ വിൽപ്പാട്ടുവിനൊപ്പം ശ്രീലങ്കയിലെ ആദ്യത്തെ രണ്ടു ദേശീയോദ്യാനങ്ങൾ സ്ഥാപിതമായി. വന്യജീവികളുടെ വൈവിധ്യത്താൽ പ്രസിദ്ധമാണ് ഈ ദേശീയോദ്യാനം. ശ്രീലങ്കൻ ആനകളേയും ശ്രീലങ്കൻ പുള്ളിപ്പുലികളേയും ജലവാസികളായ പക്ഷികളേയും ഇവിടെ പ്രത്യേകം സംരക്ഷിക്കുന്നു.
യാല ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Southern and Uva Provinces, Sri Lanka |
Nearest city | Hambantota |
Coordinates | 6°22′22″N 81°31′01″E / 6.37278°N 81.51694°E |
Area | 97,880.7 ഹെക്ടർ (377.919 ച മൈ) |
Established | 1900 (Wildlife sanctuary) 1938 (National park) |
Governing body | Department of Wildlife Conservation |
Website | www |
ചരിത്രം
തിരുത്തുക1900 മാർച്ച് 23 ന് ശ്രീലങ്കൻ സർക്കാർ യാലയിലെ വിൽപ്പാട്ടുവിലും ദേശീയോദ്യാനം സ്ഥാപിക്കുവാൻ തീരുമാനമെടുത്തു.[1] ആദ്യം ദേശീയോദ്യാനം മെനിക്, കുമ്പുക്കാൻ നദികളുടെ ഇടയിൽ, 389 സ്ക്വയർ കിലോമീറ്റർ (150 സ്ക്വയർ മൈൽ) പ്രദേശത്തായിരുന്നു തീരുമാനിച്ചിരുന്നത്. അക്കാലത്ത് ദേശീയോദ്യാനത്തിന് "യാല" എന്ന പേരു നൽകിയിരുന്നില്ല. ഇവിടെ ദേശീയോദ്യാനം സ്ഥാപിക്കുവാൻ പ്രേരകമായത് "ഗെയിം പ്രൊട്ടക്ഷൻ സൊസൈറ്റി" എന്ന പേരിൽ അക്കാലത്ത് അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ "വൈൽഡ് ലൈഫി ആൻറ് നേച്ചർ പ്രൊട്ടക്ഷൻ" ആയിരുന്നു. അക്കാലത്ത് പ്രദേശത്തു മാത്രം താമസിക്കുന്നവർക്കു നായാട്ട് അനുവദിച്ചിരുന്ന മേഖലയായിരുന്നു ഇത്.[1] ഹെൻട്രി എൻഗെൽബ്രെച്ചറ്റ് ഈ ദേശീയോദ്യാനത്തിൻറെ ആദ്യ വാർഡനായി നിയമിതനായി.
കാർഷിക മന്ത്രാലയത്തിൻറെ ചുമതലയുണ്ടായിലുന്ന മന്ത്രി ഡി.എസ്. സേനാനായകെ, സസ്യജന്തുജാല സംരക്ഷണ ഒാർഡിനൻസ് നിയമമാക്കി പാസാക്കിയതോടെ 1938 മാർച്ച് 1 ന് യാല ഒരു ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. ഈ ദേശീയോദ്യാനം അഞ്ച് ബ്ലോക്കുകളായി തിരിച്ചിരിക്കുന്നു.[2] ക്രമേണയായി മറ്റു നാലു ബ്ലോക്കുകൾ കൂടി രൂപീകരിക്കപ്പെട്ടു. യാല ദേശീയോദ്യാനത്തിന് സമീപസ്ഥമായി മറ്റ് 6 ദേശീയോദ്യാനങ്ങളും 3 വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളുമുണ്ട്. കുമാന ദേശീയോദ്യാനം, യാല സ്ട്രിക്റ്റ് നേച്ചർ റിസർവ്വ്, കടരഗാമ, കടഗമുവ, നിമലവ എന്നീ വന്യമൃഗ സംരക്ഷണകേന്ദ്രങ്ങൾ യാല ദേശീയോദ്യാനത്തിനു തുടർച്ചയായി സമീപ മേഖലകളിലുണ്ട്.[1]
Block | Extent | Date added to the park |
---|---|---|
Block I | 14,101 ഹെക്ടർ (54.44 ച മൈ) | 1938 |
Block II | 9,931 ഹെക്ടർ (38.34 ച മൈ) | 1954 |
Block III | 40,775 ഹെക്ടർ (157.43 ച മൈ) | 1967 |
Block IV | 26,418 ഹെക്ടർ (102.00 ച മൈ) | 1969 |
Block V | 6,656 ഹെക്ടർ (25.70 ച മൈ) | 1973 |
Source: Sri Lanka Wetlands Information and Database[2] |
ജന്തുജാലങ്ങൾ
തിരുത്തുകപക്ഷികൾ
തിരുത്തുകശ്രീലങ്കയിലെ 70 പ്രധാന പക്ഷി കേന്ദ്രങ്ങളിലൊന്നാണ് (IBAs) യാല ദേശീയോദ്യാനം.[3] ആകെ കണക്കാക്കിയിട്ടുള്ള 215 പക്ഷി വർഗ്ഗങ്ങളിലെ 7 എണ്ണം ശ്രീലങ്കയിലെ ഈ മേഖലയിൽ മാത്രം കണ്ടുവരുന്നവയാണ്.[4] അവ ശ്രീലങ്ക ഗ്രേ ഹോൺബിൽ, ശ്രീലങ്ക ജങ്കിൾ ഫൌൾ, ശ്രീലങ്ക വുഡ് പിജിയൻ, ക്രിംസൺ-ഫ്രണ്ടഡ് ബാർബറ്റ്, ബ്ലാക്ക്-ക്യാപ്ഡ് ബുൾ ബുൾ, ബ്ലൂ-റ്റെയിൽഡ് ബീ-ഈറ്റർ, ബ്രൌൺ-ക്യാപ്ഡ് ബാബ്ലർ എന്നിവയാണവ. 90 തരം ജലത്തെ ആശ്രയിച്ചു കഴിയുന്ന പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ പാതിയോളം ദേശാടനപ്പക്ഷികളാണ്.[5] വാട്ടർ ഫൌൾ (ലെസർ വിസിലിങ് ഡക്ക്, ഗാർഗനെയ്), കൊർമോറൻറ്സ്(ലിറ്റിൽ കൊർമോറൻറ്, ഇന്ത്യൻ കൊർമോറൻറ്), വലിയ ജലപ്പക്ഷികളായ ഗ്രേ ഹെറോൺ, ബ്ലാക്ക്-ഹെഡഡ് ഐബിസ്, യൂറേഷ്യൻ സ്പൂൺബിൽ, ഏഷ്യൻ ഓപ്പൺബിൽ, പെയിൻറഡ് സ്റ്റോർക്ക് എന്നി, ഇടത്തരം നീർപ്പക്ഷികളായ ട്രിൻഗ , ചെറിയ നീർപ്പക്ഷികളായ ചരാഡ്രിയസ് എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന ജലപ്പക്ഷികൾ. ബ്ലാക്ക-നെക്ക്ഡ് സ്റ്റോർക്ക്, ലെസർ അഡ്ജറ്റൻഡ് എന്നിവ ഇവിടെ കാണപ്പെടുന്ന അപൂർവ്വ പക്ഷികളാണ്. ദേശാടനപ്പക്ഷികളായ ഗ്രേറ്റ് വൈറ്റ് പെലിക്കൻ, റെസിഡൻജ് സ്പോട്ട്-ബിൽഡ് പെലിക്കൻ എന്നിവയും ഇവിടെയുള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു. യാലാ ദേശീയോദ്യാനത്തിലേയ്ക്ക് ആകർഷിക്കപ്പെടുന്ന മററു ജലപ്പക്ഷികൾ ലെസർ ഫ്ലമിംഗോ, പെനിക്കനുകൾ, മറ്റ് അപൂർവ്വയിനങ്ങളായ പർപ്പിൾ ഹെറോൺ, നൈറ്റ് ഹെറോൺ, എഗ്രെറ്റ്സ്, പർപ്പിൾ സ്വാംഫെൻ, ഓറിയൻറൽ ഡാർട്ടർ എന്നിവയാണ്. വടക്കുകിഴക്കൻ മൺസൂൺ കാലത്ത് ആയിരക്കണക്കിനു നീർപ്പക്ഷികൾ ഇവിടെ ദേശാടനം ചെയ്ത് എത്തുന്നു. നോർത്തേൺ പിൻടെയിൽ, വൈറ്റ്-വിങ്ഡ് ടേൺ, യൂറേഷ്യൻ കർല്യൂ, വിമ്പ്രെൽ, ഗോഡ്‍വിറ്റ്സ്, റുഡ്ഢി ടേൺസ്റ്റോൺ എന്നിവയാണവ. സഞ്ചാരികളായ വർഗ്ഗങ്ങൾ ദേശവാസികളായ പക്ഷികളായ ലെസർ വിസിലിംഗ് ഡക്ക്, യെല്ലോ-വാറ്റ്ല്ഡ് ലാപ്‍വിങ്, റെഡ്-വാറ്റില്ഡ് ലാപ്‍വിങ്, ഗ്രേറ്റ് സ്റ്റോണ്-കർല്യൂ എന്നിയുമായി ഇടകലരുന്നു. റോക്ക് പിജിയൻ, ബാർഡ് ബട്ടൺക്വയൽ, ഇന്ത്യൻ പീഫൌൾ, ബ്ലാക്ക് സ്റ്റോർക്ക്, ബ്ലാക്ക്-വിങ്ഡ് സ്റ്റിൽറ്റ്, ഗ്രേറ്റർ ഫ്ലെമിംഗോ എന്നിവയാണ് മറ്റു പക്ഷി വർഗ്ഗങ്ങൾ. ക്രസ്റ്റഡ് സെർപൻറ് ഈഗിൾ, വൈറ്റ്-ബെല്ലീഡ് സീ ഈഗിൾ എന്നിയും പാർക്കിൻറെ ആകർഷണമാണ്. കാട്ടുപക്ഷികളായ ഓറഞ്ച്-ബ്രസ്റ്റഡ് ഗ്രീൻ പിജിയൻ, ഹോൺബിൽസ്, ഓൾഡ് വേൾഡ് ഫ്ലൈകാച്ചേർസ്, ഇന്ത്യൻ പാരഡൈസ് ഫ്ലൈകാച്ചർ, ഏഷ്യൻ ബാർബെറ്റ്സ്, ഒറയോൾസ് എന്നിയേയും ഈ ദേശീയോദ്യാനത്തിൽ കണ്ടുവരുന്നു.[6]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Senaratna, P.M. (2009). "Yala". Sri Lankawe Jathika Vanodhyana (in Sinhala) (2nd ed.). Sarasavi Publishers. pp. 22–69. ISBN 955-573-346-5.
{{cite book}}
: CS1 maint: unrecognized language (link) - ↑ 2.0 2.1 "Ruhuna National Park". Sri Lanka Wetlands Information and Database. International Water Management Institute. Archived from the original on 2011-07-26. Retrieved 15 March 2010.
- ↑ "Important Bird Area factsheet: Yala, Sri Lanka". birdlife.org. BirdLife International. 2009. Archived from the original on 2009-01-02. Retrieved 18 March 2010.
- ↑ Senaratna, P.M. (2009). "Yala". Sri Lankawe Jathika Vanodhyana (in Sinhala) (2nd ed.). Sarasavi Publishers. pp. 22–69. ISBN 955-573-346-5.
{{cite book}}
: CS1 maint: unrecognized language (link) - ↑ "Ruhuna National Park". Sri Lanka Wetlands Information and Database. International Water Management Institute. Archived from the original on 2011-07-26. Retrieved 15 March 2010.
- ↑ Green, Micahael J. B. (1990). IUCN directory of South Asian protected areas. IUCN. pp. 242–246. ISBN 2-8317-0030-2.