യാര സല്ലാം (അറബി: يارا رفعت سلّام; ജനനം നവംബർ 24, 1985) ഒരു പ്രമുഖ ഈജിപ്ഷ്യൻ സ്ത്രീസമത്വവാദിയും മനുഷ്യാവകാശ പ്രവർത്തകയുമാണ്. ഈജിപ്റ്റിലും അന്തർദേശീയമായും പ്രവർത്തിക്കുന്ന നിരവധി മനുഷ്യാവകാശ സംഘടനകൾക്കും അതുപോലെതന്നെ ആഫ്രിക്കൻ കമ്മീഷൻ ഓൺ ഹ്യൂമൻ ആന്റ് പീപ്പിൾസ് റൈറ്റ്‌സിനും (ACHPR) അഭിഭാഷകയായും ഗവേഷകയായും അവർ പ്രവർത്തിച്ചിട്ടുണ്ട്.

യാര സല്ലാം
ജനനം (1985-11-24) നവംബർ 24, 1985  (39 വയസ്സ്)
തൊഴിൽമനുഷ്യാവകാശ പ്രവർത്തക.

2014 ജൂൺ 21 ന്, പ്രതിഷേധിക്കാനുള്ള അവകാശത്തെ വെട്ടിച്ചുരുക്കുന്ന ഈജിപ്ഷ്യൻ നിയമത്തിനെതിരായി നടന്ന സമാധാനപരമായ ഒരു പ്രകടനത്തിൽ കെയ്‌റോ നഗരത്തിലെ പ്രസിഡൻഷ്യൽ ഓഫീസായ ഇത്തിഹാദിയ പാലസിന് സമീപം മറ്റ് 30 പ്രവർത്തകർക്കൊപ്പം മാർച്ച് ചെയ്യുകയായിരുന്ന അവർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

ആംനസ്റ്റി ഇന്റർനാഷണൽ ഈ കേസിനെ "ഈജിപ്തിലെ പ്രതിഷേധ നിയമത്തെ ധിക്കരിക്കുന്ന ഏതൊരാൾക്കും വ്യക്തമായ മുന്നറിയിപ്പ് നൽകാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള, ദുർലഭവും സംശയാസ്പദവുമായ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ഒരു ഷോ-ട്രയൽ" എന്ന് വിളിച്ചു.[1]

കരിയറും ആക്ടിവിസവും

തിരുത്തുക

കെയ്‌റോയിലെ ഹീലിയോപോളിസ് ജില്ലയിൽ ഇടതുപക്ഷ ചിന്താഗതിയുള്ള മാതാപിതാക്കളുടെ മകളായി യാര സല്ലാം ജനിച്ചു. അവൾ പിന്നീട് പറഞ്ഞു, "ഫെമിനിസം പരിശീലിക്കാൻ എനിക്ക് സിദ്ധാന്തങ്ങളും പുസ്തകങ്ങളും വായിക്കേണ്ട ആവശ്യമില്ല. സ്ത്രീപുരുഷ സമത്വത്തിൽ വിശ്വസിക്കുകയും ഈ മൂല്യങ്ങൾ പ്രയോഗിക്കുകയും ചെയ്യുന്ന ഒരു ഇടതുപക്ഷ കുടുംബത്തിൽ വളർന്നത് എന്റെ ഭാഗ്യമാണ്."[2]

  1. "Egypt: Release women's rights defender, protesters arrested for challenging draconian protest law". Amnesty International. Archived from the original on 2014-10-28. Retrieved October 15, 2014.
  2. Abbas, Hakima. "Feminists We Love: Yara Sallam". The Feminist Wire. Retrieved October 15, 2014.
"https://ml.wikipedia.org/w/index.php?title=യാര_സല്ലാം&oldid=3910210" എന്ന താളിൽനിന്ന് ശേഖരിച്ചത്