യാമിനി കൃഷ്‌ണമൂർത്തി

(യാമിനി കൃഷ്‌ണമുർത്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്തയായ ഒരു ഇന്ത്യൻ നർത്തകിയാണ് യാമിനി കൃഷ്‌ണമൂർത്തി (Yamini Krishnamurthy). ഭരതനാട്യം, കുച്ചിപ്പുടി എന്നീ നൃത്തരൂപങ്ങളിൽ ഇവർ പ്രഗൽഭയാണ്.[1][2][3]

യാമിനി കൃഷ്‌ണമൂർത്തി
ജനനം (1940-12-20) 20 ഡിസംബർ 1940  (82 വയസ്സ്)
Madanapalli, Andhra Pradesh
ദേശീയതIndian
അറിയപ്പെടുന്നത്ഭാരതീയ ശാസ്ത്രീയനൃത്തം
പ്രസ്ഥാനംഭരതനാട്യം, കുച്ചിപുടി
പുരസ്കാരങ്ങൾപദ്മ വിഭൂഷൺ, പദ്മഭൂഷൻ, പദ്മശ്രീ

ആദ്യകാല ജീവിതം തിരുത്തുക

ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ മടനപ്പള്ളിയിൽ 1940 ഡിസംബർ 20-ന് ജനനം. ഒരു കൃഷ്ണാഷ്ടമി ദിവസം രാത്രിയാണ് ജനിച്ചത്. അതിനാൽ യാമിനി പൂർണതിലക എന്നായിരുന്നു നാമകരണം ചെയ്തത്. തമിഴ്‌നാട്ടിലെ ചിദംബരത്താണ് വളർന്നത്.

ഔദ്യോഗികജീവിതം തിരുത്തുക

1957ൽ മദ്രാസിലാണ് അരങ്ങേറ്റം കുറിച്ചത്. തിരുമല തിരുപ്പതി ദേവസ്ഥാനത്തെ ആസ്ഥാന നർത്തകി എന്ന ബഹുമതി ലഭിച്ചു. ന്യൂഡൽഹിയിലെ ഹോസ്‌കാസിൽ യുവ നർത്തകർക്കായി യാമിനി സ്‌കൂൾ ഓഫ് ഡാൻസ് എന്ന പേരിൽ സ്ഥാപനം നടത്തുന്നു.

ആത്മകഥ തിരുത്തുക

എ പാഷൻ ഫോർ ഡാൻസ് ("A Passion For Dance") എന്ന പേരിൽ ആത്മകഥ പുറത്തിറങ്ങിയിട്ടുണ്ട്

പുരസ്‌കാരങ്ങൾ തിരുത്തുക

  • 1968ൽ പദ്മശ്രി ലഭിച്ചു[4]
  • 2001ൽ പദ്മ ഭൂഷൺ
  • 2016ൽ പദ്മ വിഭൂഷൺ[5]

അവലംബം തിരുത്തുക

  1. "Kuchipudi ambassadors". The Hindu. മൂലതാളിൽ നിന്നും 2009-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-09-15.
  2. PTI. "Pratibha presents Sangeet Natak Akademi fellowships, awards". The Hindu.
  3. "The Tribune — Windows — This Above All". tribuneindia.com.
  4. Padma Shri Awardees
  5. Padma Bhushan Awardees
"https://ml.wikipedia.org/w/index.php?title=യാമിനി_കൃഷ്‌ണമൂർത്തി&oldid=3642310" എന്ന താളിൽനിന്ന് ശേഖരിച്ചത്