യാന യസോവ
ബൾഗേറിയൻ ബുദ്ധിജീവിയും എഴുത്തുകാരിയുമാണ് യാന യസോവ (English: Yana Yazova (Bulgarian: Яна Язова) ല്യൂബ ടൊഡോറോവ ഗൻചേവ എന്നാണ് തൂലികാനാമം (Bulgarian: Люба Тодорова Ганчева). ല്യൂബ ഗൻചേവ എന്ന പേരിലും എഴുതുന്നുണ്ട്.[1]
യാന യസോവ Yana Yazova | |
---|---|
ജനനം | Lyuba Todorova Gancheva 1912 Lom, Bulgaria |
മരണം | August 1974 (വയസ്സ് 61–62) Sofia, Bulgaria |
തൂലികാ നാമം | Liuba Gantcheva |
Genre | Novel, poetry, travel writing |
ജീവചരിത്രം
തിരുത്തുക1912ൽ ബൾഗേറിയയിലെ ലോമിൽ ജനിച്ചു.[2]. 1935ൽ സോഫിയ സർവ്വകലാശാലയിൽ നിന്ന് സ്ലാവിക് ഭാഷാ ശാസ്ത്രത്തിൽ ബിരുദം നേടി[1]. ഫ്രാൻസിലെ സൊർബൊന്നെയിൽ നിന്ന് ഫ്രഞ്ച് ഭാഷയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. ദ ലാസ്റ്റ് ഓഫ് ദ പാഗൻസ് എന്ന ചരിത്ര പ്രസിദ്ധീകരിച്ചു. 1940ൽ ദ ക്യാപ്റ്റൻ എന്ന പേരിൽ നോവലും പുറത്തിറക്കി. 1942-1943 വർഷത്തിൽ യാന തന്റെ വിശ്വസ്തനും കാമുകനുമായ പ്രഫസർ അലക്‌സാണ്ടർ ബലബനോവുമൊത്ത് കുട്ടികളുടെ മാസികയായ ബ്ലോക് എഡിറ്റ് ചെയ്തു. 1943ൽ യാന മറ്റൊരാളെ വിവാഹം ചെയ്തു. പിൽകാതലത്ത്, കമ്മ്യൂണസത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള കവിതകൾ എഴുതാൻ യാനയ്ക്ക് മേൽ സമ്മർദ്ദമുണ്ടായി. എന്നാൽ, അവർ ഏകാന്തവാസം തെരഞ്ഞെടുത്തു.[1]
സാഹിത്യ ജീവിതം
തിരുത്തുകയാന യസോവയുടെ കവിതകൾ എസ്‌പെരാന്തോ, ചെക്ക് ഭാഷ, സെർബിയൻ, ഉക്രൈനിയൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളും യൂറോപിന്റെ തൊട്ടു കിഴക്കുള്ള രാജ്യങ്ങളിലും ധാരാളമായി യാത്ര ചെയ്ത യാന, നിരവധി യാത്രാ വിവരങ്ങളും എഴുതിയിട്ടുണ്ട്. യാനയുടെ ചരിത്ര നോവലായ അലക്‌സാണ്ടർ ഓഫ് മാസിഡോൺ, ട്രിലജ് ബാൽകൻസ് എന്നിവ അവരുടെ മരണാനന്തരമാണ് പ്രസിദ്ധീകൃതമായത്.[1]
പ്രധാന കൃതികൾ
തിരുത്തുക- Yazove, poetry (1931)
- Revolt, poetry (1934)
- Crosses, poetry (1935)
- Ana Dyulgerova, novel (1936)[2]
അന്ത്യം
തിരുത്തുക1974 ഓഗസ്റ്റിൽ സോഫിയയിലെ അവരുടെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടു.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 Chance, Jane (2005). Women Medievalists and the Acade. University of Wisconsin Press. pp. 502–503. ISBN 0299207501.
- ↑ 2.0 2.1 "Notable Lom People". Municipality of Lom. Archived from the original on 2015-12-08. Retrieved 2017-04-10.