യാങ്കുടി റാസ്സ ദേശീയോദ്യാനം
യാങ്കുടി റാസ്സ ദേശീയോദ്യാനം, എത്യോപ്യയിലെ ദേശീയോദ്യാനങ്ങളിലൊന്നാണ്. അഫാർ മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിൻറെ 4730 ചതുരശ്ര കിലോമീറ്റർ പ്രദേശം, തെക്കൻ അതിർത്തിക്കു സമീപമുള്ള യാങ്കുടി പർവ്വതവും ചുറ്റുപാടും സമുദ്രനിരപ്പിന് 400 മുതൽ 1459 മീറ്റർ വരെ ഉയരമുള്ള റാസ്സ സമതലങ്ങളും ഉൾപ്പെടുന്നു. ദേശീയോദ്യാനത്തിൻറെ ഭൂരിഭാഗം പ്രദേശങ്ങളും മണൽനിറഞ്ഞ അർദ്ധമരുഭൂമിയും മരം നിറഞ്ഞ പുൽമേടുകളും ഉൾപ്പെട്ടവയാണ്.
Yangudi Rassa | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Afar Region, Ethiopia |
Coordinates | 11°0′N 40°50′E / 11.000°N 40.833°E |
Area | 4,730 കി.m2 (1,830 ച മൈ) |