യാഗ്നോബ് താഴ്വര
യാഗ്നോബ് താഴ്വര സരഫ്ഷാൻ പർവതനിരയുടെ തെക്കൻ ചരിവിനും ഗിസാർ പർവതനിരയുടെ വടക്കൻ ചരിവിനുമിടയിലായി സ്ഥിതിചെയ്യുന്ന വടക്ക്-പടിഞ്ഞാറൻ താജിക്കിസ്ഥാനിലെ ഒരു താഴ്വരയാണ്. യാഗ്നോബ് നദിയുടെ പ്രവാഹത്താൽ രൂപംകൊണ്ട ഈ താഴ്വര സരഫ്ഷാൻ തടത്തിൽപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,500 മുതൽ 3,000 മീറ്റർ വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ താഴ്വര വർഷത്തിൽ ആറ് മാസത്തേക്ക് പ്രായോഗികമായി അപ്രാപ്യമായ ഒരു പ്രദേശമാണ്.
യാഗ്നോബ് താഴ്വര | |
---|---|
Дараи Яғноб, Яғнобдара | |
Geography | |
Location | സഗ്ദ്, താജിക്കിസ്ഥാൻ |
Coordinates | 39°12′N 69°00′E / 39.2°N 69.0°E |
മധ്യേഷ്യയിലെ പുരാതന സോഗ്ദിയൻ നാഗരികതയിൽ നിന്ന് നേരിട്ട് ഉത്ഭവിച്ച ഒരു ജനതയായ യാഗ്നോബി ജനതയുടെ ആവാസ കേന്ദ്രമാണ് ഈ താഴ്വര. ഈ പ്രദേശത്തിൻറെ പ്രകൃതിദത്തമായ ഒറ്റപ്പെടലും പരിമിതമായ അടിസ്ഥാന സൗകര്യങ്ങളും കാരണം, യാഗ്നോബ് താഴ്‌വരയിലെ ആളുകൾക്ക് അവരുടെ തനതായ ജീവിതശൈലിയും സംസ്കാരവും പുരാതന സോഗ്ദിയനുമായി അടുത്ത ബന്ധമുള്ള യാഗ്നോബി ഭാഷയും സംരക്ഷിക്കാൻ കഴിഞ്ഞു. ഇസ്ലാമിന് മുമ്പുള്ള വിശ്വാസങ്ങളും ആചാരങ്ങളും ഇന്നും താഴ്വരയിൽ കാണാവുന്നതാണ്. നിലവിൽ, താഴ്‌വരയിൽ ഏകദേശം പത്ത് കുടിയേറ്റ കേന്ദ്രങ്ങൾ ഉൾപ്പെടുന്നതിൽ ഓരോന്നിലും മൂന്ന് മുതൽ എട്ട് വരെ കുടുംബങ്ങളുണ്ട്.[1]
പാശ്ചാത്യ പര്യവേക്ഷണം
തിരുത്തുകടോപ്പോഗ്രാഫർമാരും റഷ്യൻ സൈനിക പര്യവേഷണ സംഘങ്ങളും 1820 മുതൽക്കുതന്നെ യാഗ്നോബ് താഴ്വര സന്ദർശിക്കുന്നു. 1870-കളിൽ റഷ്യയിലെ ജനറൽ അബ്രമോവ് യാഗ്നോബ് താഴ്വരയിലേക്കുള്ള ആദ്യത്തെ ശാസ്ത്ര പര്യവേഷണത്തിന് നേതൃത്വം നൽകി. ജർമ്മൻ ശാസ്ത്രജ്ഞനായ ജി. കാപസ് 1883-ൽ യൂറോപ്യൻ ജേണൽ ഓഫ് ജിയോഗ്രഫിയിൽ പ്രസിദ്ധീകരിച്ച യാഗ്നോബ് വാലി ആൻഡ് ഇറ്റ്സ് പീപ്പിൾ എന്ന ലേഖനത്തിലൂടെ "യാഗ്നോബിന്റെ രഹസ്യം" എന്ന് വിളിക്കപ്പെടുന്ന ഈ പ്രദേശത്തെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തി. ഈ താഴ്‌വരയുടെ തനതായ സ്വഭാവവും അതിലെ ജനങ്ങളുടെ ഭാഷയും കൂടുതൽ ഗവേഷണത്തിന്റെ ആവശ്യകതയും ഗ്രന്ഥകർത്താവ് എടുത്തുകാണിച്ചു. എന്നിരുന്നാലും, യഗ്നോബ് താഴ്‌വരയിലേയ്ക്കുള്ള നിരവധി പര്യവേഷണങ്ങളിലൂടെയും ദേശീയ അന്തർദേശീയ പ്രസിദ്ധീകരണങ്ങളിലെ ലേഖനങ്ങളിലൂടെയും ഈ താഴ്‌വര ശരിക്കും പൊതുജനശ്രദ്ധയുടെ കേന്ദ്രമായി മാറ്റി. 1990-ൽ, ഗ്ലാസ്നോസ്‌റ്റ് പരിഷ്‌കാരങ്ങൾക്ക് ശേഷം, താജിക് കൾച്ചറൽ ഫണ്ടിന് പര്യവേഷണങ്ങൾ സംഘടിപ്പിക്കാൻ സാധിക്കുകയും ചരിത്രകാരനായ ഒലെഗ് പാൻഫിലോവ് താഴ്‌വരയെക്കുറിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. താജിക്കിസ്ഥാനിലെ ആഭ്യന്തരയുദ്ധത്തെത്തുടർന്നുള്ള കാലഘട്ടത്തിൽ അന്താരാഷ്ട്ര ഗവേഷകർ കൂടുതലായ ഫീൽഡ് ഗവേഷണം നിർത്തിവച്ചുവെങ്കിലു ചില റഷ്യൻ ശാസ്ത്രജ്ഞർക്ക് അവരുടെ ഗവേഷണം തുടരാൻ കഴിഞ്ഞു.
ചരിത്രം
തിരുത്തുകആദ്യകാല ചരിത്രം
തിരുത്തുകതാഴ്വരയിലെ ആദ്യ സ്ഥിരം വാസകേന്ദ്രങ്ങൾ എട്ടാം നൂറ്റാണ്ടിലേതാണ്. മധ്യേഷ്യയിലൂടെ കടന്നുപോയ അറബ് ഖിലാഫത്ത് സൈന്യത്തിൽ നിന്ന് പലായനം ചെയ്ത സോഗ്ദിയൻ വിഭാഗത്തിലുള്ളവരാണ് ഇവിടുത്തെ ജനത. പുരാതന സോഗ്ദിയൻമാരും അവരുടെ നേരിട്ടുള്ള പിൻഗാമികളായ യാഗ്നോബിയും, ചുറ്റുമുള്ള പ്രദേശങ്ങളെ നശിപ്പിച്ച തുടർച്ചയായ ആക്രമണ പരമ്പരകളെ അതിജീവിക്കുകയും താഴ്‌വരയിലെ അവരുടെ വിദൂര ഭവനത്തിൽ നൂറ്റാണ്ടുകളായി തങ്ങളുടെ മഹത്തായഒറ്റപ്പെടലിൽ തുടരുകയും ചെയ്തു.[2][3]
സോവിയറ്റ് അധിനിവേശം
തിരുത്തുക1970-കളിൽ താഴ്വരയിലെ മുഴുവൻ ജനങ്ങളെയും നിർബന്ധിതമായി നീക്കം ചെയ്യുകയും സഫറാബാദ് മേഖലയിൽ പുനരധിവസിപ്പിക്കുകയും ചെയ്തതോടെ യാഗ്‌നോബ് താഴ്‌വര വലിയ വെല്ലുവിളികൾ നേരിട്ടു. എന്നിരുന്നാലും, ചില യാഗ്നോബി കർഷകർ താഴ്‌വരയിൽ തങ്ങളുടെ കന്നുകാലികളെ മേയ്‌ക്കുന്നത് തുടരുകയും ശ്മശാനങ്ങളും പുണ്യസ്ഥലങ്ങളും പരിപാലിക്കുകയും ചെയ്‌തതിനാൽ താഴ്‌വരയിലേക്കുള്ള കണ്ണികൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ടില്ല.
സമീപകാല ചരിത്രം
തിരുത്തുക1980 കളുടെ അവസാനത്തിൽ ചില യാഗ്നോബി കുടുംബങ്ങൾ തങ്ങളുടെ പൂർവ്വിക ഭവനങ്ങളിലേയ്ക്ക് മടങ്ങിയതോടെ താഴ്വരയുടെ മന്ദഗതിയിലുള്ള നവോത്ഥാനം ആരംഭിച്ചു. 1990-ൽ, ലെനിനാബാദ് പ്രൊവിൻഷ്യൽ എക്സിക്യൂട്ടീവ് കമ്മിറ്റി മടങ്ങിയെത്തിയ യാഗ്നോബികൾക്ക് പരിമിതമായ സർക്കാർ സഹായം അനുവദിക്കുന്ന ഒരു ഉത്തരവ് പുറപ്പെടുവിച്ചു. ചില സംസ്ഥാന ഫണ്ടുകൾ അനുവദിക്കുകയും മാർഗിബിനും ഖിഷോർതോബിനും ഇടയിൽ ഒരു പുതിയ റോഡ് നിർമ്മിക്കപ്പെടുകയും ചെയ്തു.
പെരെസ്ട്രോയിക്കയുടെ കാലത്ത്, യാഗ്നോബി ജനതയ്ക്ക് അവരുടെ ജന്മനാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞു. എന്നിരുന്നാലും, അതിനുശേഷം സർക്കാർ ഈ വിഷയം ഏറെക്കുറെ അവഗണിക്കുകയും താഴ്‌വരയിലെ സുസ്ഥിര ജീവിതത്തിന് ആവശ്യമായ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനോ അല്ലെങ്കിൽ ഈ സമൂഹത്തോട് ചെയ്ത അന്യായം പരിഹരിക്കുന്നതിനോ കാര്യമായ ശ്രമങ്ങൾ നടത്തിയിട്ടില്ല. പേർഷ്യൻ സാമ്രാജ്യത്തിലെയും മറ്റ് പല പുരാതന നാഗരികതകളിലെയും താജിക് ജനതയുടെ വേരുകൾ കണ്ടെത്താൻ സർക്കാരും മറ്റ് സ്ഥാപനങ്ങളും ശ്രമിച്ചുവെങ്കിലും നാടിന്റെ ചരിത്രത്തിൽ യാഗ്‌നോബ് താഴ്‌വരയുടെയും അതിന്റെ ജനതയുടെയും ഭാഷയുടെയും സ്ഥാനത്തെ പഠനപരമായി അവഗണിച്ചു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2021-11-22.
- ↑ Jamolzoda, A. Journey to Sogdiana's Heirs www.yagnob.org
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2021-11-22.