ഉത്തർപ്രദേശിൽ ബഹുജൻ സമാജ് പാർട്ടി നേതാവും ഉത്തർപ്രദേശ് സംസ്ഥാനത്തിലെ മുൻ കാബിനറ്റ് മന്ത്രിയുമാണ് യാക്കൂബ് ഖുറൈഷി. യു.പി.യു.ഡി.എഫിൽ നിന്ന് ബി.എസ്.പി.യിലും അവിടെ നിന്ന് രാഷ്ട്രീയ ലോക്ദളിലും പിന്നെ വീണ്ടും ബി.എസ്.പി.യിലേക്ക് തിരിച്ചുവന്നു. രണ്ട് തവണ ഹജ്ജ് & ന്യൂനപക്ഷ ക്ഷേമമന്ത്രിയായിട്ടുണ്ട്.

ജീവിത രേഖ

തിരുത്തുക

മീററ്റിലാണ് ജനനം. ഇസ്ലാമിക വിശ്വാസിയും വിവാഹിതനുമാണ്.

പാർട്ടി മാറ്റങ്ങൾ

തിരുത്തുക

2007 - ൽ യു.പി.യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മീററ്റ് മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ യാക്കൂബ് പിന്നീട് ബി.എസ്.പി.യിൽ ചേർന്ന് പ്രവർത്തിച്ചു. 2012-ൽ ലെ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ല എന്ന കാരണത്താൽ, അദ്ദേഹം ബി.എസ്.പി.യിൽ നിന്ന് രാജിവെച്ച് രാഷ്ട്രീയ ലോക്‌ദളിൽ ചേർന്ന് പ്രവർത്തിച്ചു.

തിരഞ്ഞെടുപ്പുകൾ

തിരുത്തുക

പല പ്രാവശ്യം മീററ്റിലെ അദ്ദേഹത്തിന്റെ വാർഡിലെ കൗൺസിലറായിട്ടുള്ള ഖുറൈഷി ഡപ്യൂട്ടി മേയറായും പ്രവർത്തിച്ചിട്ടുണ്ട്.

ഘാർകോഡ മണ്ഡലത്തിൽ ബി.ജെ.പി.യുടെ സ്ഥാനാർത്ഥിയെ തോല്പിച്ച് ഉത്തർപ്രദേശ് നിയമസഭയിലെത്തി.

മീററ്റ് മണ്ഡലത്തിൽ നിന്ന് ബി.ജെ.പിയുടെ തന്നെ ഡോ. ലക്ഷ്മികാന്ത് വാജ്‌പേയിയെ തോല്പിച്ച് വീണ്ടും നിയമസഭയിലെത്തി.

വിവാദങ്ങൾ

തിരുത്തുക

2015 ജനുവരി 7 ന് പാരിസിലെ ഒരു മാധ്യമസ്ഥാപനത്തിൽ 12 പേർ കൊല്ലപ്പെട്ട തീവ്രവാദി ആക്രമണത്തെ ചൂണ്ടി മുഹമ്മദ് പ്രവാചകനെ നിന്ദിക്കുന്നവർ പാരീസിലെ കാർട്ടൂണിസ്റ്റിനെയും മാധ്യമപ്രവർത്തകരെയും പോലെ മരണത്തെ ക്ഷണിച്ച് വരുത്തുന്നവരാണെന്ന് പറഞ്ഞത് വിവാദമായി. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് 51 കോടി രൂപ പാരിതോഷികം നൽകുമെന്നും ഖുറേഷി പറഞ്ഞു. [1]

2006ൽ പ്രവാചകനായ മുഹമ്മദ് നബിയുടെ വിവാദ കാർട്ടൂൺ വരച്ച ഡാനിഷുകാരനായ കാർട്ടൂണിസ്റ്റിനെ കൊലപ്പെടുത്തുന്നവർക്ക് 51 കോടി രൂപ നൽകാൻ തയ്യാറാണെന്ന് പറഞ്ഞതും വിവാദമായിരുന്നു. [2]

"https://ml.wikipedia.org/w/index.php?title=യാക്കൂബ്_ഖുറൈഷി&oldid=3642290" എന്ന താളിൽനിന്ന് ശേഖരിച്ചത്