യാക്കൂബാ സവാഡോഗോ

(യാകുബ സവഡൊഗൊ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സായ് എന്ന പരമ്പരാഗത കൃഷിരീതിയുപയോഗിച്ച് വളരെയധികം ഊഷരമായ ആഫ്രിക്കൻ മരുഭൂമികളിലെ വരൾച്ചയെ നേരിട്ട് പ്രശസ്തനായ ബർക്കിനാ ഫാസോ പൗരനാണ് യാക്കൂബാ സവാഡോഗോ (ഇംഗ്ലീഷ്: Yacouba Sawadogo). തന്റെ ജീവിതത്തിനെ അടിസ്ഥാനമാക്കിയ The Man Who Stopped the Desert (2010) എന്ന ഡോക്കുമെന്ററിയിലൂടെയാണ് പാശ്ചാത്യനാടുകളിൽ ഇദ്ദേഹം പ്രശസ്തനായത്.[1][2]

Zaï, Batodi, Tajaé, Nigeria (June 2012).

കൃഷി രീതി

തിരുത്തുക
പ്രധാന ലേഖനം: സായ് (കൃഷി)

ചെറിയ കുഴികളിൽ ജൈവാവശിഷ്ടങ്ങളും വളവും ചേർത്ത് വെച്ച് അതിൽ വിത്തുകൾ പാകുന്നതാണ് ആഫ്രിക്കയിലെ സായ് എന്ന പരമ്പരാഗത് കൃഷി രീതി. ഈ രീതിയിൽ തയ്യാറാക്കുന്ന കുഴികളിൽ പതിക്കുന്ന തീരെ ചെറിയ മഴയും ജലാംശവും കൊടും ചൂടിലും നഷ്ടമാകാതെ നിലനിൽക്കുന്നത് ചെടികളുടെ വളർച്ചക്ക് സഹായകരമാകുന്നു. കുഴികളിലെ ജൈവാവശിഷ്ടങ്ങൾ ചൂടിന തടുത്ത് ജലാംശം സംരക്ഷിക്കുന്നതിനാലാണിത്.[1]

  1. 1.0 1.1 "മരുഭൂമിയെ ഹരിതാഭമാക്കിയ "സായ് " മാജിക്". manoramaonline.com. 19 ഏപ്രിൽ 2016. Archived from the original on 2016-04-26. Retrieved 20 ഏപ്രിൽ 2016.
  2. "The Man Who Stopped the Desert". Archived from the original on 2015-02-08. Retrieved 20 ഏപ്രിൽ 2016.
"https://ml.wikipedia.org/w/index.php?title=യാക്കൂബാ_സവാഡോഗോ&oldid=4100733" എന്ന താളിൽനിന്ന് ശേഖരിച്ചത്