യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങൾ

യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങൾ ബൈബിൾ അധിഷ്ഠിത പഠിപ്പിക്കലുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 1976-മുതൽ യഹോവയുടെ സാക്ഷികളുടെ ഭരണസംഘമാണ് അവരുടെ വിശ്വാസ സംബന്ധമായ കാര്യങ്ങൾക്ക് തീരുമാനം എടുക്കുന്നത്. തീരുമാനങ്ങൾ അവരുടെ പ്രസിദ്ധീകരണങ്ങളായ വീക്ഷാഗോപുരത്തിലൂടെയും മറ്റ് ഇതര പ്രസിദ്ധീകരണങ്ങളിലൂടെയും ലോകവ്യാപകമായ യഹോവയുടെ സാക്ഷികളുടെ ആരാധനാലയങ്ങളിൽ പഠിപ്പിക്കപ്പെടുന്നു.[1]

ഈ ലോക വ്യവസ്ഥിതിയെ ഉടനെ തന്നെ ഒരു അർമ്മഗദോൻ യുദ്ധത്തിലൂടെ ഉടനെ നശിപ്പിക്കപ്പെടുമെന്നും, തുടർന്ന് യേശുക്രിസ്തു രാജാവായി വാഴുന്ന ഒരു സ്വർഗീയ ഗവണ്മെന്റ് ഉടനെ തന്നെ ഭൂമിയിൽ സ്ഥാപിതമാകുമെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. ആ ഭരണത്തിലൂടെ മനുഷ്യവർഗ്ഗത്തിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും, തുടർന്ന് ഭൂമി ഒരു മനോഹരമായ പറുദീസയായി തീരുമെന്നും അവർ വിശ്വസിക്കുന്നു. ആ പറുദീസയിൽ സത്യദൈവത്തെ മാത്രം ആരാധിക്കുന്ന ഒരു കൂട്ടം മനുഷ്യവർഗ്ഗം മാത്രമേ ഉണ്ടായിരിക്കുകയുള്ളുവെന്നും അവർ വിശ്വസിക്കുന്നു.[2][3] അവരുടെ പ്രധാന ധർമ്മം ആ അർമ്മഗദോനെ കുറിച്ച് ആളുകൾക്ക് മുന്നറിയിപ്പു നൽകുക എന്നതാണ്. ആയതിനാൽ അംഗങ്ങൾ എല്ലാവരും തന്നെ സുവിശേഷപ്രവർത്തനത്തിൽ ഏർപ്പെടുന്നു. അവർ തങ്ങളുടെ വിശ്വാസങ്ങളെ ഒരു കൂട്ടമെന്ന നിലയ്ക്ക് "സത്യം" എന്ന് വിശേഷിപ്പിക്കുന്നു. [4][5]

യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങൾ ബൈബിളിലാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. പരിശുദ്ധാത്മാവിനാൽ നിയോഗിക്കപ്പെട്ടവർ എന്ന് അവർ വിശ്വസിക്കുന്ന ഒരു കൂട്ടം പുരുഷന്മാരാലുള്ള ഭരണസംഘമാണ് അവരുടെ ബൈബിൾ പഠിപ്പിക്കലുകൾക്ക് മേൽനോട്ടം നടത്തുന്നത്. ആദിമ ക്രിസ്ത്യാനികൾ ഒരു വ്യക്തിയുടെ കീഴിലല്ല മറിച്ച് ഒരു കൂട്ടം പുരുഷന്മാരാലാണ് നയിക്കപ്പെട്ടതെന്ന് അവർ പറയുന്നു. ഭരണസംഘത്തിലെ അംഗങ്ങൾ തങ്ങൾ സാക്ഷികളുടെ നേതാക്കന്മാരായി കരുതുന്നില്ലെന്നും, അവരുടെ നേതാവ് ക്രിസ്തുവാണെന്നും പറയുന്നു.[6][7][8][9]

അന്ത്യകാലത്ത് തന്റെ ഉദ്ദേശ്യങ്ങൾ മനസ്സിലാക്കാൻ ദൈവം തന്റെ ദാസന്മാരെ പ്രാപ്തരാക്കുന്നത് ക്രമാനുഗതമായിട്ടാണെന്ന് ബൈബിൾ പറയുന്നതായി സാക്ഷികൾ വിശ്വസിക്കുന്നു. ആകയാൽ യഥാർത്ഥ ക്രിസ്ത്യാനിത്വം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി ദൈവവും, ക്രിസ്തുവും അവരെ പരിശുദ്ധാത്മാവിനെയും ദൂതന്മാരെയും ഉപയോഗിച്ച് പഠിപ്പിക്കുന്നതായി അവർ കരുതുന്നു. ഭരണസംഘം തങ്ങൾ പറയുന്നത് അക്ഷരം പ്രതി ശരിയാണെന്നോ അവർക്ക് എന്തെങ്കിലും ദിവ്യ വെളിപ്പെടുത്തൽ ഉള്ളതായോ അവകാശപ്പെടുന്നില്ല. [10][11][12]

ദൈവത്തിനു സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു സംഘടന ഉള്ളതായി യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. ബൈബിളിൽ കാണപ്പെടുന്ന നോഹയുടെ ജലപ്രളയത്തിൽ പെട്ടകത്തിലൂടെ ദൈവം നോഹയെയും കുടുംബത്തെയും രക്ഷിച്ചതു പോലെ, ഇന്ന് ഈ ഭൗമീക സംഘടനയിൽ പറ്റി നിൽക്കുന്നവരെ മാത്രമേ ദൈവം അർമ്മഗദോനിൽ സംരക്ഷണം നൽകുകയുള്ളുവെന്ന് സാക്ഷികൾ വിശ്വസിക്കുന്നു.[13][14] ഈ സംഘടന ദിവ്യാദിപത്യപരമാണെന്നും ആയതിനാൽ മുകളിൽ നിന്ന് താഴേക്കാണ് അധികാരം നൽകപ്പെട്ടിരിക്കുന്നതെന്നും അവർ കരുതുന്നു.[15] ലോകത്തിലെ ജനങ്ങൾ ഈ ദൈവസംഘടനയെയോ അല്ലെങ്കിൽ സാത്താനാൽ ഭരിക്കപ്പെടുന്ന ഈ ലോകത്തിലെ സംഘടനകളെയോ, ബൈബിളിനോട് പറ്റി നിൽക്കാത്ത വ്യാജമതങ്ങളെയോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവം നൽകിയിരിക്കുന്നതായി അവർ പറയുന്നു. യഹോവയുടെ സ്വർഗ്ഗീയ സംഘടനയുടെ ഭൗമീക പ്രസ്ഥാനത്തിലാണ് തങ്ങൾ സഹവസിക്കുന്നതെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. [16][17]

സത്യക്രിസ്ത്യാനിത്വത്തിന്റെ പുനസ്ഥാപനം

തിരുത്തുക

യേശുവിന്റെയും അപ്പൊസ്തലന്മാരുടെയും മരണശേഷം ബൈബിളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നതു പോലെ ക്രിസ്ത്യാനിത്വത്തിന്റെ തത്ത്വങ്ങളെ വിശ്വാസത്യാഗം ഭവിച്ച ക്രിസ്തീയർ വളച്ചൊടിച്ചതായി യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. അതിനു ശേഷം നൂറ്റാണ്ടാകളിലുടനീളം ക്രിസ്ത്യാനികൾ സഭാപിതാക്കന്മാരുടെ അന്ധമായ പഠിപ്പിക്കലുകളാൽ വഴിതെറ്റിക്കപ്പെട്ടതായി അവർ കരുതുന്നു. എന്നാൽ ഈ കാലങ്ങളിലുടനീളം ദൈവത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കാൻ തുനിഞ്ഞിറങ്ങിയ പല വ്യക്തികളും ഉണ്ടായിരുന്നതായി അവർ പഠിപ്പിക്കുന്നു. ത്രിത്വവാദം തെറ്റാണെന്ന് വിശ്വസിച്ച സർ ഐസക് ന്യൂട്ടൻ, മൈക്കൽ സർവറ്റസ് ജോസഫ് പ്രിസ്റ്റ്ലി എന്നിവർ സത്യാന്വേഷകരായിരുന്നതായി അവർ കരുതുന്നു.[18][19] എന്നാൽ അന്ത്യകാലത്ത് യഥാർഥക്രിസ്ത്യാനിത്വം പുനസ്ഥാപിക്കപ്പെടുമെന്ന് ബൈബിളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നതായും ആ യഥാർഥക്രിസ്ത്യാനികൾ തങ്ങളാണെന്നും യഹോവയുടെ സാക്ഷികൾ കരുതുന്നു.[20]

ഇതും കാണുക: ക്രിസ്തീയസഭാപുനരുദ്ധാരണവാദം

പൂർണ്ണ പ്രൊട്ടസ്റ്റന്റ് കാനോനിക ബൈബിളും സത്യമാണെന്നും ദൈവനിശ്വസ്തമാണെന്നും യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു.[21] അവർ ബൈബിളിനെ ശാസ്ത്രീയപരമായും, ചരിത്രപരമായും, പ്രവചനപരമായും കൃത്യത പാലിക്കുന്ന പുസ്തകമാണെന്ന് വിശ്വസിക്കുന്നു.[22] അവർ ബൈബിളിനെ അക്ഷരാർത്ഥത്തിൽ തന്നെ പഠിപ്പിക്കുന്നു, എന്നാൽ ചില തിരുവെഴുത്തുകൾ ആലങ്കാരിതമായി പഠിപ്പിക്കുന്നു.[23]

"പഴയനിയമം" "പുതിയ നിയമം" എന്നതിനു പകരം അവർ "എബ്രായ തിരുവെഴുത്തുകൾ" "ഗ്രീക്ക് തിരുവെഴുത്തുകൾ" എന്ന് ഉപയോഗിക്കുന്നു. ബൈബിളിന്റെ പഴയനിയമം പഴഞ്ചനാണെന്നുള്ള ധാരണ 2 കൊരിന്ത്യർ 3:14-നെ മുഖ്യധാര ക്രൈസ്തവർ തെറ്റായി മനസ്സിലാക്കിയതു കാരണമാണെന്ന് അവർ പറയുന്നു.[24] എബ്രായ തിരുവെഴുത്തുകൾ പ്രധാനമായും യേശുവിന്റെ മിശിഹാ ധർമ്മത്തെ കേന്ദ്രമാക്കിയുള്ള പ്രവചനങ്ങളാണെന്നും,[25] ഗ്രീക്ക് തിരുവെഴുത്തുകൾ പ്രധാനമായും യേശുവിനോടു കൂടെ ഭരിക്കാൻ തിരഞ്ഞെടുക്കപ്പെടുന്ന 1,44,000 വിശുദ്ധന്മാരെ കേന്ദ്രീകരിച്ചുള്ളതാണെന്നും അവർ കരുതുന്നു.[26] യഹോവയുടെ സാക്ഷികൾ പ്രധാനമായി ഉപയോഗിക്കാറുള്ള പുതിയ ലോക ഭാഷാന്തരം ബൈബിളിൽ "ദൈവം" എന്ന് പിതാവിനെകുറിക്കുന്ന ഇടങ്ങളിൽ "യഹോവ" എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നു.

ദൈവം സകലത്തിന്റെയും സ്രഷ്ടാവാണെന്നും സർവ്വശക്തനാണെന്നും യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. ത്രിത്വം എന്ന ആശയം ബൈബിളധിഷ്ഠിതമല്ല എന്ന് അവർ കരുതുന്നതിനാൽ അതിൽ വിശ്വസിക്കുന്നില്ല.[27] അവർ ദൈവത്തെ ഒരാത്മവ്യക്തിയായി കരുതുന്നു, സകലത്തിന്റെ സ്രഷ്ടാവായതിനാൽ അവർ ദൈവത്തെ പിതാവ് എന്ന് വിളിക്കുന്നു.[28] ദൈവം നിത്യനാണെന്നും, മനുഷ്യരുമായി അടുക്കാൻ താല്പര്യമുള്ളവനാണെന്നും, സർവ്വവ്യാപിയല്ലെന്നും മറിച്ച് ദൈവത്തിന്റെ വാസസ്ഥലം സ്വർഗ്ഗമാണെന്നും അവർ വിശ്വസിക്കുന്നു.[29] ദൈവവുമായി ഒരു വ്യക്തിപരമായ ബന്ധം സ്ഥാപിക്കാനാകുമെന്നും, ഒരു സുഹൃത്താകാൻ പോലും സാധിക്കുമെന്ന് അവർ വിശ്വസിക്കുന്നു.[30] അവൻ കരുണയുള്ളവനാണെന്നും, ദുഷ്ടമനുഷ്യരെ നിത്യമായി ദണ്ഡിപ്പിക്കുന്ന ക്രൂരനല്ലെന്നും അവർ വിശ്വസിക്കുന്നു.[31] മനുഷ്യവർഗ്ഗത്തിന്റെ ഇച്ഛാസ്വാതന്ത്ര്യത്തെ ആദരിക്കുന്ന വ്യക്തിയായതിനാൽ, തന്നെ ആരാധിക്കണമെന്ന് ദൈവം ആരെയും നിർബന്ധിക്കുന്നില്ലെന്ന് അവർ പഠിപ്പിക്കുന്നു. കൂടാതെ ദൈവത്തിന്റെ പ്രമുഖ നാല് ഗുണങ്ങൾ സ്നേഹം, നീതി, ജ്ഞാനം, ശക്തി എന്നിവയാണെന്നും അവർ വിശ്വസിക്കുന്നു. തന്നെ ആരാധിക്കാനും, അന്വേഷിക്കാനും, അനുസരിക്കാനും സ്വയം തീരുമാനിക്കുന്ന മനുഷ്യരെ മാത്രമേ അവൻ സംരക്ഷിക്കുകയുള്ളുവെന്ന് അവർ പറയുന്നു.[32]

യഹോവയുടെ സാക്ഷികൾ ദൈവത്തിന്റെ യഹോവ എന്ന നാമത്തിനു പ്രാധാന്യം കൊടുക്കണമെന്ന് കരുതുന്നു. യഥാർഥ ആരാധനയിൽ ദൈവനാമം ഉപയോഗിക്കണമെന്ന് ഇവർ വിശ്വസിക്കുന്നതിനാൽ, ദൈവത്തെകുറിക്കുമ്പോൾ അവർ യഹോവ എന്ന നാമമാണ് ഉപയോഗിക്കുന്നത്. ദൈവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അവർ "കർത്താവ്" എന്ന വാക്ക് അധികമായി ഉപയോഗിക്കാറില്ല. മറ്റ് ഒരു മതങ്ങളും ദൈവനാമം അധികമായി ഉപയോഗിച്ചു കാണാത്തതിനാൽ അവർ മാത്രമാണ് ദൈവനാമം പ്രസിദ്ധമാക്കുന്നതെന്ന് യഹോവയുടെ സാക്ഷികൾ കരുതുന്നു.[33]

യേശു ക്രിസ്തു

തിരുത്തുക

യഹോവയുടെ സാക്ഷികൾ യേശുവിനെ ദൈവത്തിന്റെ ഏകജാതപുത്രനായി വിശ്വസിക്കുന്നു, യേശു ഭൂമിയിൽ വരുന്നതിനു മുൻപേ സ്വർഗത്തിൽ ഉണ്ടായിരുന്നതായി പഠിപ്പിക്കുന്നു. കുടാതെ ദൈവം തന്റെ പ്രതിഛായയിൽ നേരിട്ടു സൃഷ്ടിച്ച ആദ്യ വ്യക്തിയായി യേശുവിനെ പഠിപ്പിക്കുന്നു, എന്നാൽ യേശു ഒരു ത്രിത്വത്തിന്റെ ഭാഗമല്ല എന്ന് വിശ്വസിക്കുന്നു.[34][35][36] പ്രധാന ദൂതനായ മിഖായേൽ, യോഹനാൻ 1:1-ൽ കാണപ്പെടുന്ന "വചനം" , വെളിപ്പാട് 9-അം അദ്ധ്യായത്തിൽ കാണപ്പെടുന്ന "അബദ്ദോൻ" ("അപ്പൊല്യോൻ") എന്നീ നാമങ്ങൾ അവർ യേശുവിനു ബാധകമാക്കുന്നു. സദൃശ്യവാക്യങ്ങൾ 8-അം അദ്ധ്യായത്തിൽ കാണപ്പെടുന്ന "ജ്ഞാനം" എന്ന കഥാപാത്രം യേശുവാണെന്നും, യേശുവിന്റെ സ്വർഗീയ അസ്തിത്വത്തെകുറിച്ചാണ് അവിടെ പറയുന്നതെന്ന് അവർ വിശ്വസിക്കുന്നു. കൂടാതെ അബ്രഹാമിനു ദൈവം നൽകിയ വാഗ്ദാനം യേശുവിന്റെ ദൈവരാജ്യത്തിലൂടെ നിറവേറപ്പെടുമെന്നും അവർ വിശ്വസിക്കുന്നു.[37]

മനുഷ്യവർഗ്ഗത്തെ പാപത്തിൽ നിന്ന് മോചിപ്പിക്കാൻ ദൈവത്തിന്റെ നീതി പ്രകാരം പാപമില്ലാത്ത ഒരു ജീവൻ പാപികളായ മനുഷ്യരുടെ മറുവിലയായി അവശ്യമായിരുന്നെന്നും, ആയതിനാൽ ആ നിയോഗം ദൈവഹിതപ്രകാരം മനസാലെ എറ്റെടുക്കാൻ യേശു തയ്യാറായതായി അവർ വിശ്വസിക്കുന്നു. അങ്ങനെ ദൈവത്തിന്റെ ശക്തിയായ പരിശുദ്ധാത്മാവിനാൽ യേശുവിന്റെ ജീവൻ മറിയയുടെ ഗർഭാശയത്തിലേക്ക് അത്ഭുതകരമായി മാറ്റപ്പെട്ടതായി അവർ പഠിപ്പിക്കുന്നു. ഭൂമിയിലായിരുന്നപ്പോൾ മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാരകനായി ദൈവം ഉദ്ദേശിച്ച പ്രകാരം യേശു കൊല്ലപ്പെട്ടപ്പോൾ, അദാമിനു ഉണ്ടായിരുന്ന "നിത്യപിതാവ്" എന്ന നാമം യേശുവിനു നൽകപ്പെട്ടതായി അവർ പഠിപ്പിക്കുന്നു.[38]

യേശുവിന്റെ മരണശേഷം യഹോവ യേശുവിനെ ഉയർത്തെഴുന്നേൽപ്പിച്ചതായി അവർ വിശ്വസിക്കുന്നു. തുടർന്ന് താൻ ഉയർത്തേഴുന്നേൽക്കപ്പെട്ട വിവരം ശിഷ്യന്മാരെ ബോധിപ്പിക്കാനായി യേശു അവർക്ക് പ്രത്യക്ഷമായതിനു ശേഷം, സ്വർഗ്ഗാരോഹണം ചെയ്തതായും അവർ പഠിപ്പിക്കുന്നു. തുടർന്ന് ദൈവരാജ്യത്തിന്റെ രാജാവാകാനുള്ള സമയം ആഗതമാകുന്നതു വരെ യേശു യഹോവയുടെ വലത്തുഭാഗത്ത് കാത്തിരുന്നതായും അവർ പഠിപ്പിക്കുന്നു. യിരെമ്യാവ് 31:31, ലുക്കൊസ് 22:20, എബ്രായർ 9:15; 12:24 എന്നീ തിരുവെഴുത്തുകളിൽ കാണപ്പെടുന്ന ഒരു "പുതിയ ഉടമ്പടിയുടെ" മദ്ധ്യസ്ഥനാണ് യേശുവെന്നും, ആ ഉടമ്പടി ദൈവവും 1,44,000 സ്വർഗ്ഗിയ അവകാശികൾക്കുമിടയിലാണെന്നും, ഈ പുതിയ ഉടമ്പടിയുടെ പ്രയോജനം ഭൂമിയിൽ ജീവിക്കാൻ പോകുന്ന മറ്റ് വ്യക്തികൾക്കുമുണ്ടാകുമെന്നും അവർ വിശ്വസിക്കുന്നു.[39][40] യേശുവിനെ ദൈവരാജ്യത്തിന്റെ രാജാവായി അവരോധിച്ച യഹോവയ്ക്ക് യേശു കീഴടങ്ങിയിരിക്കുമെന്ന് യഹോവയുടെ സാക്ഷികൾ പഠിപ്പിക്കുന്നു.[41] മറിയ നിത്യകന്യകയായിരുന്നെന്നും, ദൈവമാതാവാണെന്നുമുള്ള ആശയങ്ങൾ യഹോവയുടെ സാക്ഷികൾ തിരസ്ക്കരിക്കുന്നു, മറിയക്ക് മറ്റ് മക്കളുണ്ടായിരുന്നതായി ബൈബിൾ പറയുന്നതായി അവർ പഠിപ്പിക്കുന്നു.[42]

1936 മുതൽ യഹോവയുടെ സാക്ഷികൾ യേശു കുരിശിലാണ് മരിച്ചതെന്നുള്ള വിശ്വാസം തിരസ്ക്കരിക്കുന്നു, മറിച്ച് യേശു ഒരു ഒറ്റതടിയാലുള്ള ദണ്ഡന സതംഭത്തിലാണ് മരിച്ചതെന്ന് അവർ വിശ്വസിക്കുന്നു. ബൈബിളിന്റെ മൂല ഗ്രീക്ക് പാഠത്തിൽ ഉപയോഗിച്ചിരിക്കുന്ന σταυρος (സ്റ്റൊറോസ്) എന്ന കൊയിൻ ഗ്രീക്ക് പദം ഒരു ഒറ്റതടിയെ മാത്രമേ അർത്ഥമാക്കുന്നുവുള്ളുവെന്നതാണ് അതിനുള്ള കാരണമായി അവർ ചുണ്ടികാണിക്കുന്നത്. കുരിശിനു പുറജാതിയ ഉദ്ഭവമുള്ളതാണെന്നും, ആദിമക്രിസ്ത്യാനികൾ അവ ഉപയോഗിച്ചിരുന്നില്ലെന്നും, അതുഉപയോഗിക്കുന്നത് വിഗ്രഹാരാധനക്ക് സമമാണെന്നും കരുതുന്നു.[43] ചില യഹോവയുടെ സാക്ഷികളെ കുരിശിനെ വണങ്ങാത്തതിനും ചുംബിക്കാത്തതിന്റെയും പേരിൽ കൊലപ്പെടുത്തിയ ചരിത്രമുണ്ട്.[44][45]

സാത്താൻ

തിരുത്തുക

സാത്താൻ യഹോവയാം ദൈവത്തിന്റെ പ്രമുഖ എതിരാളി ആണെന്നും അവനാണ് അദൃശ്യമായി ഈ ലോകത്തെ ഭരിക്കുന്നതെന്നും[46] യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. അവൻ ആദ്യം ദൈവത്തിന്റെ ഒരു വിശ്വസ്ത ദൂതനായിരുന്നെന്നും എന്നാൽ ദൈവത്തിനു ലഭിക്കേണ്ട ആരാധന തനിക്കുലഭിക്കണമെന്ന് ആഗ്രഹിച്ച അവൻ ദൈവത്തിനെതിരെ തിരിഞ്ഞെന്നും പഠിപ്പിക്കുന്നു.[47][48] സാത്താൻ ആദാമിനെയും ഹൗവായെയും ദൈവത്തെ അനുസരിക്കുന്നതിനു പകരമായി തന്നെ അനുസരിക്കാൻ പ്രേരിപ്പിച്ചെന്നും അങ്ങനെ ഇഷ്ടാനുസരണം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം നൽകിയാൻ മനുഷ്യർ യഹോവയോട് വിശ്വസ്തരായി നിലനിൽക്കുമോ ഇല്ലയോ എന്ന ഒരു "വിവാദം വിഷയം" ഉടലെടുത്തതായും അവർ പറയുന്നു.[46]അങ്ങനെ ഫലത്തിൽ ദൈവത്തിന്റെ പരമാധികാരം സാത്താൻ ചോദ്യം ചെയ്തതായും അവർ പഠിപ്പിക്കുന്നു. സാത്താനെ അപ്പോൾ തന്നെ നശിപ്പിക്കുന്നതിനു പകരം മറ്റ് സൃഷ്ടികൾക്ക് ഒരു പാഠം നൽകേണ്ടതിന് ദൈവം സാത്താൻ പറഞ്ഞത് ശരിയാണോ എന്ന് തെളിയിക്കാൻ അവന് ഒരവസരം നൽകിയെന്നും അങ്ങനെ സാത്താനെ കുറച്ചു കാലത്തേക്ക് ഭൂമിയെ അദൃശ്യമായി നിയന്ത്രിക്കാൻ ദൈവം അവന് അനുമതി നൽകിയതായും ഇവർ വിശ്വസിക്കുന്നു.[47] എന്നാൽ സാത്താനു ഭൂമിയുടെ മേലുള്ള അധികാരം പൂർണ്ണമായി നൽകിയിട്ടില്ലെന്നും മറിച്ച് ഇയോബിനെ പരീക്ഷിക്കാൻ അനുവദിച്ചതു പോലെ ചില നിയന്ത്രണങ്ങൾ സാത്താനു ദൈവം ഏർപ്പെടുത്തിയിട്ടുള്ളതായും അവർ പറയുന്നു. സാത്താൻ വ്യാജ മതങ്ങളാലും തെറ്റു ചെയ്യാൻ പ്രേരിപ്പിച്ചു കൊണ്ടും മനുഷ്യരെ വഴിതെറ്റിക്കുകയാണെന്നും അവനാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരനെന്നും പഠിപ്പിക്കുന്നു. 1914-ൽ യേശു സ്വർഗ്ഗത്തിൽ രാജാവായപ്പോൾ സാത്താനെയും അവന്റെ ഭൂതങ്ങളെയും ഭൂമിയിലേക്ക് ദൈവം തള്ളിയിട്ടുവെന്നും അങ്ങനെ അന്ത്യകാലം അന്ന് മുതൽ തുടങ്ങിയെന്നും സാക്ഷികൾ വിശ്വസിക്കുന്നു.[47][49]

ദൈവരാജ്യം

തിരുത്തുക

ദൈവരാജ്യം ഒരു യഥാർഥ ഭരണകൂടം ആണെന്നും സ്വർഗ്ഗത്തിലിരുന്ന് ക്രിസ്തുവും, ഭൂമിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 1,44,000 വിശുദ്ധന്മാരും ഭൂമിയെ ഭരിക്കുമെന്നും പഠിപ്പിക്കുന്നു.[50] ഈ ഭരണത്തിലൂടെ ഭൂമിയിൽ മനുഷ്യർ സന്തോഷത്തോടെ എക്കാലവും ജീവിക്കണമെന്ന ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം സാക്ഷാത്കരിക്കപ്പെടുമെന്നും,[51] അങ്ങനെ ഭൂമി വീണ്ടും മരണമോ രോഗമോ ഇല്ലാത്ത ഒരു പറുദീസയായി മാറുമെന്നും യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു.[52] യേശു ഭൂമിയിലായിരുന്നപ്പോൾ പഠിപ്പിച്ച ദൈവരാജ്യത്തെ ഇവരുടെ പഠിപ്പിക്കലിന്റെ കേന്ദ്രബിന്ദുവാക്കുകയും,[53] തങ്ങൾ കണക്കാക്കുന്ന ബൈബിൾ കാലക്കണക്ക് പ്രകാരം 1914-ൽ[54] അത് സ്വർഗ്ഗത്തിൽ സ്ഥാപിതമായെന്നും പഠിപ്പിക്കുന്നു. ക്രിസ്തുവിനു മുമ്പ് 607-ൽ (ഇവർ കൂട്ടിയ കാലക്കണക്കുപ്രകാരം) യെരുശലേം ബാബിലോണിയരാൽ നശിക്കപ്പിക്കപ്പെട്ടത് തുടങ്ങി 2520 വർഷങ്ങൾ കൂട്ടുമ്പോൾ ക്രിസ്തുവിനു ശേഷം 1914 എന്ന വർഷത്തിൽ "അവകാശിയായവൻ വരുവോളം ജാതികൾ യെരുശലേം ചവിട്ടികളയും" എന്ന പ്രവചനത്തിന്റെ പാരമ്യം സംഭവിച്ചു എന്നും ഇവർ പഠിപ്പിക്കുന്നു. അങ്ങനെ 1914-ൽ ദൈവരാജ്യം സ്വർഗ്ഗത്തിൽ സ്ഥാപിതമായെന്നും തുടർന്ന് ഉടനെ തന്നെ ഭൂമിയിൽ സ്ഥാപിതമാകുമെന്നും ഇവർ വിശ്വസിക്കുന്നു.[55]

  1. Keep Yourselves in God’s Love, Watch Tower Bible and Tract Society, 2008, page 43, "The Governing Body of Jehovah’s Witnesses represents the slave class. ... elders today receive instructions and counsel from the Governing Body, either directly or through its representatives, such as traveling overseers."
  2. "Remaining Organized for Survival Into the Millennium", The Watchtower, September 1, 1989, page 19, "Only Jehovah's Witnesses, those of the anointed remnant and the 'great crowd,' as a united organization under the protection of the Supreme Organizer, have any Scriptural hope of surviving the impending end of this doomed system dominated by Satan the Devil."
  3. Worship the Only True God, Watch Tower Bible & Tract Society, 2002, page 179.
  4. "All True Christians Are Evangelizers", The Watchtower, January 1, 2002, pages 11-12, "Proselytize or Evangelize? The Greek language has the word pro·se’ly·tos, which means a “convert.” From this has come the English word “proselytism,” which basically means “the act of making converts.” Nowadays, some say that proselytism is harmful. ... Pressuring people to change their religion is wrong. Certainly, Jehovah’s Witnesses do not act in such a way. Hence, they do not proselytize in the modern meaning of the word. Rather ... they preach the good news to everyone. Any who respond voluntarily are invited to take in more knowledge by means of a Bible study."
  5. Holden 2002, പുറം. 7.
  6. "The faithful steward and its governing body", The Watchtower, June 15, 2009, page 20.
  7. "Seek God's guidance in all things", The Watchtower, April 15, 2008, page 11.
  8. "How the Governing Body Is Organized", The Watchtower, May 15, 2008, page 29.
  9. You Can Live Forever in Paradise on Earth. Watchtower Society. 1989. p. 195.
  10. Organized to Do Jehovah's Will, Watch Tower Bible & Tract Society, 2005, page 16.
  11. "Jehovah, the God of Progressive Revelation", Watchtower, June 15, 1964, page 365, "The abundance of spiritual food and the amazing details of Jehovah’s purposes that have been revealed to Jehovah’s anointed witnesses are clear evidence that they are the ones mentioned by Jesus when he foretold a 'faithful and discreet slave' class that would be used to dispense God’s progressive revelations in these last days ... How thankful we should be for the provision God has made of this slave class, the modern spiritual remnant, as they faithfully dispense the revealed truths of Jehovah! ... Jehovah’s faithful witnesses have been progressively brought to an understanding of Jehovah’s purposes, which are clearer now than ever before in history."
  12. Watchtower August 1, 2001 p. 14 paragraph 8, "A mature Christian ... does not advocate or insist on personal opinions or harbor private ideas when it comes to Bible understanding. Rather, he has complete confidence in the truth as it is revealed by Jehovah God through his Son, Jesus Christ, and 'the faithful and discreet slave.'"
  13. "Do You Appreciate Jehovah’s Organization?", The Watchtower, June 15, 1998.
  14. "The Visible Part of God’s Organization", The Watchtower, May 1, 1981.
  15. "Theocratic Organization with Which to Move Forward Now", The Watchtower, December 15, 1971, page 754.
  16. "Directing Interest to the Organization", Our Kingdom Ministry, March 1987, page 3.
  17. "Restoration of True Religion Today", The Watchtower, March 1, 1954, page 151.
  18. "Zion's Watch Tower and Herald of Christ's Presence, December 1, 1916, R6010: page 371". Archived from the original on 2019-04-01. Retrieved 2010-11-15.
  19. "Religion’s Future in View of Its Past", Awake!, October 22, 1989, p. 17.
  20. "Is religion at the root of Mankind's problem?", The Watchtower, February 15, 2004, page 5.
  21. Penton 1997, പുറം. 172.
  22. All Scripture is Inspired of God, Watch Tower Bible & Tract Society, 1990, page 336.
  23. "Obedience to the Good News a Way of Life", The Watchtower, October 15, 1977, page 618.
  24. "Old Testament or Hebrew Scriptures—Which?", The Watchtower March 1, 1995, p. 19.
  25. "We Have Found the Messiah"!, The Watchtower, October 1, 1992, p. 10.
  26. United In Worship of the Only True God, Watch Tower Bible & Tract Society, 1983, p. 111.
  27. Holden 2002, പുറം. 24.
  28. Should You Believe in the Trinity?, Watch Tower Bible & Tract Society, 1989, pages 14, 20.
  29. Insight In The Scriptures volume 1, Watch Tower Bible & Tract Society, 1988, p. 969.
  30. "Is God Everywhere?", Awake! March 8, 1995, p. 21.
  31. "Eternal Torment — Why a Disturbing Doctrine?", The Watchtower, April 15, 1993, p. 5.
  32. "God’s Wisdom in Dealing with Mankind", Awake!, June 8, 1971, page 12.
  33. Franz 2007, പുറം. 489
  34. Insight On The Scriptures volume 2, p. 52 Jesus Christ
  35. Worship the Only True God, Watch Tower Bible and Tract Society, 2002, p. 184
  36. "What Do the Scriptures Say About 'the Divinity of Christ'?, The Watchtower January 15, 1992 p. 20-23.
  37. Jesus? The Ruler "Whose Origin Is From Early Times", The Watchtower, June 15, 1998, p. 22.
  38. Worldwide Security Under the “Prince of Peace”, chap. 20 p. 163 par. 8 A Happy Human Family Under a New Fatherhood
  39. "Appreciate Jesus’ Unique Role in God’s Purpose", pages 13-14, The Watchtower, December 15, 2008, "The original-language word translated “mediator” is a legal term. It refers to Jesus as a legal Mediator (or, in a sense, an attorney) of the new covenant... What about those who are not in the new covenant, those who hope to live forever on earth, not in heaven? While not participants in the new covenant, these are beneficiaries of it. ... Whether we have a heavenly hope or an earthly hope, each one of us has good reason to appreciate Jesus’ role as the Mediator of the new covenant."
  40. Insight on the Scriptures, Watch Tower Bible & Tract Society, Vol 2, page 360.
  41. "Is Jesus God Almighty? - Jehovah's Witnesses Official Web Site". Archived from the original on 2010-06-13. Retrieved 2010-11-15.
  42. Jesus' Family—Who Were They? The Watchtower December 15, 2003, p. 3
  43. What Does the Bible Really Teach?. Jehovah's Witnesses. 2005. pp. 51, 201–204.
  44. "European High Court Upholds Right to Preach in Greece". The Watchtower. Watchtower: 28–29. 1 September 1993.
  45. "Poland". 1994 Yearbook of Jehovah's Witnesses. Watchtower. p. 206.
  46. 46.0 46.1 "Declaration and resolution", The Watchtower, December 1, 1973, page 724.
  47. 47.0 47.1 47.2 Jehovah's Witnesses—Proclaimers of God's Kingdom. Watch Tower Bible & Tract Society. 1993. pp. 144–145.
  48. What Does the Bible Really Teach?. Watch Tower Bible & Tract Society. 2005. p. 32.
  49. What Does the Bible Really Teach?. Watch Tower Bible & Tract Society. 2005. pp. 87, 216.
  50. The Government That Will Bring Paradise, Watch Tower Bible & Tract Society, 1993, page 3.
  51. Worship the Only True God, Watch Tower Bible & Tract Society, 2002, page 6.
  52. Reasoning from the Scriptures, Watch Tower Bible & Tract Society, pages 225-234.
  53. "God's Kingdom—Earth's New Rulership", The Watchtower, October 15, 2000, page 10.
  54. "What Has God's Kingdom Been Doing Since 1914?", The Watchtower, October 15, 1966, page 617.
  55. Pay Attention to Daniel's Prophecy!Watch Tower Bible & Tract Society|pages=82–97}}