യശോദപ്പൂ
ചെടിയുടെ ഇനം
ഏഷ്യ ജന്മദേശമായുള്ള ഒരു നിത്യഹരിത അലങ്കാരസസ്യമാണ് യശോദപ്പൂ. Rangoon Creeper, Burma creeper,Chinese honeysuckle [1] എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ സസ്യം കേരളത്തിൽ മിക്കവാറും പ്രദേശങ്ങളിൽ കാണപ്പെടുന്നു. മലയാളത്തിൽ പ്രാദേശികമായി കാട്ടുപുല്ലാനി എന്നും ഇതറിയപ്പെടുന്നു. കനം കുറഞ്ഞ തണ്ട് ഉള്ളതിനാൽ പരമാവധി പടർന്നു വളരുന്ന സ്വഭാവം കാണിക്കുന്ന ഒരു ചെടി കൂടിയാണിത്. ഇലകൾ കടും പച്ച നിറത്തിൽ സമ്മുഖമായി ഇലത്തണ്ടുകളിൽ വിന്യസിച്ചിരിക്കുന്നു. ഇതിന്റെ പൂക്കൾ കുലകളായിട്ടാണ് ഉണ്ടാകുന്നത്. പൂക്കൾ അഞ്ച് ഇതളുകളോടു കൂടിയതും ചുവപ്പ്, വെള്ള കലർന്ന ചുവപ്പ്, റോസ് എന്നീ നിറങ്ങളിൽ ഒരു കുലയിൽ തന്നെ കാണപ്പെടുന്നു,
യശോദപ്പൂ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. indicum
|
Binomial name | |
Combretum indicum (L.) DeFilipps
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകQuisqualis indica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.