റഷ്യൻ പട്ടാളത്തിലെ ഛായാഗ്രാഹകൻ ആയിരുന്നു യവ്ജനി ഖൽദേയി(ജ: 23 മാർച്ച് [O.S. 10 മാർച്ച്] 1917 – 6 ഒക്ടോ: 1997) രണ്ടാൽ ലോകമഹായുദ്ധകാലത്ത് നാസി ജർമ്മനിയുടെ തലസ്ഥാനമായിരുന്ന റീഷ്താഗിൽ റഷ്യൻ ചെമ്പടയിലെ ഭടന്മാർ റഷ്യൻ പതാക ഉയർത്തുന്ന വിഖ്യാത ചിത്രം പകർത്തിയതിലൂടെയാണ് ഖൽദേയി പ്രശസ്തനാകുന്നത്. 1941 മുതൽ 1946 വരെയുള്ള കാലയളവിൽ ഖൽദേയി പകർത്തിയ ചിത്രങ്ങളാണ് അദ്ദേഹത്തെ കൂടുതലും പ്രശസ്തനാക്കിയത്.[1]

Yevgeny Khaldei
പ്രമാണം:Yevgeny Khaldei.jpg
Khaldei in 1946
ജനനം23 March [O.S. 10 March] 1917
Yuzovka (now Donetsk, Ukraine), Russian Empire
മരണം6 ഒക്ടോബർ 1997(1997-10-06) (പ്രായം 80)
തൊഴിൽPhotojournalism
കുട്ടികൾAnna Khaldei, Leonid Khaldei

യുക്രൈനിലെ ഒരു ജൂത കുടുംബത്തിൽ പിറന്ന ഖൽദേയി കുട്ടിക്കാലത്തുതന്നെ ക്യാമറയിൽ ചിത്രങ്ങൾ പകർത്തുന്നതിൽ താത്പര്യം പുലർത്തിയിരുന്നു. ടാസ്സ് പത്രത്തിൽ പിന്നീട് ഛായാഗ്രാഹകനായി ചേർന്ന ഖൽദേയി പ്രവ്ദയിലും പ്രവർത്തിയ്ക്കുകയുണ്ടായി.യുദ്ധകാലത്ത് മാതാവും ഒരു സഹോദരിയുമൊഴിച്ച് മറ്റെല്ലാവരും തന്നെ നാസികളാൽ വധിയ്ക്കപ്പെടുകയാണുണ്ടായത്.

  1. "Samaya znamenitaya fotografiya 1945 goda byla sfalsifitsirovana" Archived 2011-05-11 at the Wayback Machine. (8 May 2008). Gorod Novostey. Retrieved 12 January 2012. (in Russian)

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Volland, Ernst (1994). Krimmer, Heinz (ed.). Von Moskau nach Berlin: Bilder des Fotografen Jewgeni Chaldej (in German). Berlin: Nicolaische Verlagsbuchhandlung. ISBN 3-87584-522-6. {{cite book}}: Invalid |ref=harv (help)CS1 maint: unrecognized language (link)
  • Nakhimovsky, Alexander; Alice Nakhimovsky (1997). Witness to History : The Photographs of Yevgeny Khaidei. photographs by Yevgeny Khaldei. New York: Aperture. ISBN 0-89381-738-4. {{cite book}}: Invalid |ref=harv (help)
  • Grosset, Mark (2004). Khaldei: Un photoreporter en Union Soviétique (in ഫ്രഞ്ച്). Paris: Chêne. ISBN 2-84277-548-1. {{cite book}}: Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=യവ്ജനി_ഖൽദേയി&oldid=3992253" എന്ന താളിൽനിന്ന് ശേഖരിച്ചത്