യമുന കർജി

ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി

ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു യമുന കർജി (1898-1953).

ജീവചരിത്രം

തിരുത്തുക

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

1900- ൽ ബീഹാറിലെ ദർബംഗ ജില്ലയിലുള്ള ഒരു ചെറു ഗ്രാമത്തിൽ ദിയോപർ എന്ന സ്ഥലത്താണ് യമുനാ കർജിയുടെ ജനനം. അച്ഛൻ അനു കർജി യമുന കർജിയ്ക്ക് വെറും 6 മാസം പ്രായമായപ്പോൾ മരിച്ചുപോയ ഒരു കർഷകനായിരുന്നു.സ്കൂൾ കാലഘട്ടത്തിൽ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും സഹാജന്ദ് സരസ്വതിയുടെ നേതൃത്വത്തിൻകീഴിലെ കിസാൻ പ്രക്ഷോഭവും കർഷക പ്രസ്ഥാനവും അദ്ദേഹത്തെ ആകർഷിച്ചു. കർഷക പ്രസ്ഥാനത്തിൽ അദ്ദേഹം മറ്റ് വിപ്ലവകാരി കർഷകനേതാക്കളായ കരിനാന്ദൻ ശർമ്മ, യദൂനന്ദൻ ശർമ്മ, പൻഞ്ചാനനൻ ശർമ്മ എന്നിവരുടെ അടുത്ത അനുയായി ആയിത്തീർന്നു.[1] ഉന്നത പഠനത്തിന് കൊൽക്കത്ത പ്രസിഡൻസി കോളേജിൽ നിന്ന് നിയമ ബിരുദം കരസ്ഥമാക്കി. കൊൽക്കത്തയിൽ ബിദാൻ ചന്ദ്ര റോയ്, ശ്രീകൃഷ്ണ സിൻഹ, രാഹുൽ ശങ്കരത്യാനൻ തുടങ്ങിയ നിരവധി സ്വാതന്ത്ര്യ സമര സേനാനികളുമായി അടുത്തബന്ധം പുലർത്തിയിരുന്നു.

നിരവധി സർക്കാർ ജോലികളുടെ ഓഫറുകൾ നിരസിച്ച അദ്ദേഹം ഹിന്ദി പത്രപ്രവർത്തകനായി. കൊൽക്കത്തയിൽ പ്രസിദ്ധീകരിച്ച ഹിന്ദി മാസിക ഭാരത് മിത്രയുടെ എഡിറ്റോറിയൽ വിഭാഗത്തിൽ ചേർന്നു.1920-21 കാലഘട്ടത്തിൽ ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിലും അദ്ദേഹം പങ്കെടുത്തു. 1929-30 കാലഘട്ടത്തിൽ സിവിൽ നിസ്സഹകരണ പ്രസ്ഥാനത്തിലും ഉപ്പു സത്യാഗ്രഹത്തിലും പങ്കെടുത്തതിന് അദ്ദേഹം ജയിലിലടച്ചു.

  1. Das, Arvind Narayan (1983). Agrarian Unrest and Socio-economic Change, 1900-1980. New Delhi, India: Manohar.

ബാഹ്യ ലിങ്കുകൾ

തിരുത്തുക

http://she.bhaskar.com/article/BIH-PAT-devesh-made-state-bjp-spokesperson-bihar-news-4780260-NOR.html Archived 2016-03-04 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=യമുന_കർജി&oldid=3642260" എന്ന താളിൽനിന്ന് ശേഖരിച്ചത്