യന്ത്ര ഇന്ത്യ ലിമിറ്റഡ്
യന്ത്ര ഇന്ത്യ ലിമിറ്റഡ്, ഇന്ത്യയിലെ നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സർക്കാർ ഉടമസ്ഥതയിലുള്ള പ്രതിരോധ കമ്പനിയാണ്.
പൊതുമേഖലാ സ്ഥാപനം (PSU) | |
വ്യവസായം | പ്രതിരോധ ഉത്പാദനം |
മുൻഗാമി | ഓർഡനൻസ് ഫാക്ടറി ബോർഡ് |
സ്ഥാപിതം | ഒക്ടോബർ 1, 2021 |
ആസ്ഥാനം | ഓർഡനൻസ് ഫാക്ടറി അംബജാരി, നാഗ്പൂർ , |
പ്രധാന വ്യക്തി | രാജീവ് പുരി, IOFS (ചെയർമാനും മാനേജിംഗ് ഡയറക്ടറും) |
ഉത്പന്നങ്ങൾ | ഫോർജിംഗുകൾ, കാസ്റ്റിംഗുകൾ, മെറ്റൽ, സ്റ്റീൽ ഘടകങ്ങൾ |
ഉടമസ്ഥൻ | ഇന്ത്യാ ഗവൺമെന്റ് |
ഡിവിഷനുകൾ |
|
വെബ്സൈറ്റ് | yantraindia.co.in |
ഓർഡനൻസ് ഫാക്ടറി ബോർഡിനെ ഏഴ് വ്യത്യസ്ത പൊതുമേഖലാ സ്ഥാപനങ്ങളാക്കി പുനഃസംഘടിപ്പിക്കുന്നതിന്റെയും കോർപ്പറേറ്റ്വൽക്കരണത്തിന്റെയും ഭാഗമായി 2021-ൽ സ്ഥാപിതമായി. ചെറു ആയുധങ്ങൾ, സ്‌ഫോടകവസ്തുക്കൾ, പീരങ്കികൾ എന്നിവയുടെ നിർമ്മാണത്തിന് ആവശ്യമായ പ്രത്യേക ഘടകങ്ങളും ഉപകരണങ്ങളുമാണ് പ്രധാനമായും നിർമ്മിക്കുന്നത്.[1][2][3]
മുൻകാല ഓർഡനൻസ് ഫാക്ടറി ബോർഡിന്റെ ഇനിപ്പറയുന്ന ഏഴ് ഫാക്ടറികൾ, യന്ത്ര ഇന്ത്യ ഉൾക്കൊള്ളുന്നു:
- ഓർഡനൻസ് ഫാക്ടറി അംബജാരി
- ഓർഡനൻസ് ഫാക്ടറി അംബർനാഥ്
- ഓർഡനൻസ് ഫാക്ടറി ഭുസാവൽ
- ഓർഡനൻസ് ഫാക്ടറി ദം ഡം
- ഓർഡനൻസ് ഫാക്ടറി കട്നി
- ഓർഡനൻസ് ഫാക്ടറി മുറാദ്‌നഗർ
- മെറ്റൽ ആൻഡ് സ്റ്റീൽ ഫാക്ടറി ഇഷാപൂർ
- ഗ്രേ അയൺ ഫൗണ്ടറി ജബൽപൂർ
ഉൽപ്പന്നം
തിരുത്തുക- പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ.[4]
ഓർഡനൻസ് ഫാക്ടറി ബോർഡിൽ നിന്ന് രൂപീകരിച്ച മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ:-
- അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്യുപ്‌മെന്റ് ഇന്ത്യ ലിമിറ്റഡ് (AWE), കാൺപൂർ
- ആർമർഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ് (AVANI), ചെന്നൈ
- ഗ്ലൈഡേഴ്സ് ഇന്ത്യ ലിമിറ്റഡ് (GIL), കാൺപൂർ
- ഇന്ത്യ ഒപ്റ്റൽ ലിമിറ്റഡ് (IOL), ഡെറാഡൂൺ
- മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡ് (MIL), പൂനെ
- ട്രൂപ്പ് കംഫർട്ട്സ് ലിമിറ്റഡ് (TCL), കാൺപൂർ
അവലംബം
തിരുത്തുക- ↑ Roche, Elizabeth (2021-10-15). "New defence PSUs will help India become self-reliant: PM" (in ഇംഗ്ലീഷ്). Retrieved 2022-06-27.
- ↑ "Seven new defence companies, carved out of OFB, dedicated to the Nation on the occasion of Vijayadashami". Retrieved 2022-06-27.
- ↑ "Yantra india limited: Latest News, Videos and Photos of Yantra india limited | Times of India" (in ഇംഗ്ലീഷ്). Retrieved 2022-06-27.
- ↑ Dec 11, Shishir Arya / TNN /; 2021; Ist, 05:47. "Pvt co, PSU test firepower of Pinaka rocket new versions | Nagpur News - Times of India" (in ഇംഗ്ലീഷ്). Retrieved 2022-06-27.
{{cite web}}
:|last2=
has numeric name (help)CS1 maint: numeric names: authors list (link)