മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു പത്രപ്രവർത്തകനും, സോഷ്യലിസ്റ്റ് നേതാവുമായിരുന്നു യദുനാഥ് ദത്താത്രേയ് ഥത്തേ (ദേവനാഗരി: यदुनाथ दत्तात्रय थत्ते; 5 ഒക്ടോബർ 1922 - 10 മേയ് 1998). എഡിറ്റർ, ജീവചരിത്രകാരൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിലും അറിയപ്പെട്ട അദ്ദേഹം മഹാരാഷ്ട്രയിലെ ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാക്കളിൽ ഒരാളായിരുന്നു[1][2]. നാസിക് ജില്ലയിലാണ് അദ്ദേഹം ജനിച്ചത്. 1942 ൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ആറു മാസത്തെ തടവ് അനുഭവിച്ചിട്ടുണ്ട്[2].

1956-1982 കാലഘട്ടത്തിൽ സോഷ്യലിസ്റ്റ് വാരികയായ സാധന (साधना) യുടെ എഡിറ്ററായിരുന്നു ഥത്തേ. രാഷ്ട്ര സേവാ ദൾ എന്ന സംഘടനയുടെ ദീർഘകാല പ്രവർത്തകനായിരുന്നു[2].

ഹോമി ജഹാംഗീർ ഭാഭാ, നീൽസ് ബോർ, സി.വി. രാമൻ, ഏണസ്റ്റ് റഥർഫോർഡ്, സതീഷ് ചന്ദ്രദാസ്‌ഗുപ്ത, ജഗദീഷ് ചന്ദ്ര ബോസ് എന്നിവരുടെ ജീവചരിത്രങ്ങൾ രചിച്ചു.

  1. Saha, Muralidhara Ba (2004). Yadunatha Thatte : savyasācī patrakāra va samājasevaka (in Marathi). Mumbai: Maharashtra Rajya Sahitya ani Sanskriti mandal. OCLC 57393876.{{cite book}}: CS1 maint: unrecognized language (link)
  2. 2.0 2.1 2.2 "Socialist leader Thatte dead". Indian Express. 1998-05-11. Retrieved 2009-06-26.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=യദുനാഥ്_ഥത്തേ&oldid=3656414" എന്ന താളിൽനിന്ന് ശേഖരിച്ചത്