ഖുർ‌ആനിന്‌ കാവ്യത്മകമായ ഇംഗ്ലീഷ് വിവർത്തനം[1] നൽകിയതിലൂടെ പ്രസിദ്ധനായ ഒരു പാശ്ചാത്യ പണ്ഡിതനാണ്‌ മർമഡ്യൂക് പിക്താൾ എന്ന മുഹമ്മദ് മർമഡ്യൂക് പിക്താൾ. ക്രിസ്തുമത വിശ്വാസിയായിരുന്ന പിക്താൾ പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. ഡി.എച്ച്. ലോറൻസ്,എച്.ജി. വെൽസ്, ഇ.എം. ഫോസ്റ്റർ എന്നിവരുടെയെല്ലാം ആദരം നേടിയ ഒരു നോവലിസ്റ്റ് കൂടിയായിരുന്നു പിക്താൾ. പത്രപ്രവർത്തകൻ,പ്രധാന അദ്ധ്യാപകൻ,മത രാഷ്ട്രീയ നേതാവ് എന്നീ രംഗങ്ങളിലും അദ്ദേഹം സേവനമർപ്പിച്ചു. വർക്കിംഗ് മുസ്ലിം മിഷൻ എന്ന സംഘടനയുടെ സേവനത്തിലും അദ്ദേഹം പങ്കുവഹിച്ചു[2].1917 നവംബർ 29 ന് പടിഞാറൻ ലണ്ടനിലെ നോട്ടിംഗ് ഹില്ലിൽ വെച്ച് "മുസ്ലിം ലിറ്റററി സൊസൈറ്റി" സംഘടിപ്പിച്ച ഒരു പരിപാടിയിലെ "ഇസ്ലാമും പുരോഗതിയും" എന്ന തലക്കെട്ടിലുള്ള ഒരു പ്രഭാഷണത്തിനോടുവിൽ വളരെ നാടകീയമായ രീതിയിലായിരുന്നു പിക്താളിന്റെ ഇസ്ലാം ആശ്ലേഷ പ്രഖ്യാപനം. യൂറോപ്പിൽ നിന്നും ഇരുപതാം നൂറ്റാണ്ടിൽ ഇസ്‌ലാമിന് ലഭിച്ച മികച്ച സംഭാവനയാണ് മുഹമ്മദ് മെർമഡ്യൂക് പിക്താൾ.

മർമഡ്യൂക് പിക്താൾ
ജനനം
Marmaduke William Pickthall

(1876-04-07)7 ഏപ്രിൽ 1876
മരണം19 മേയ് 1936(1936-05-19) (പ്രായം 60)
Porthminster Hotel, St Ives, Cornwall
തൊഴിൽIslamic scholar

ജീവിതരേഖ

തിരുത്തുക

1875 ൽ മേരി ഒബ്രിയനിന്റെയും റിവേർഡ് ചാൾസ് ഗ്രേസൺ പിക്താളിന്റെയും മകനായി ഒരു മധ്യവർഗ്ഗ ഇംഗ്ലീഷ് കുടുംബത്തിലാണ്‌ മർമഡ്യൂക് പിക്താളിന്റെ ജനനം. ലണ്ടനിലെ ഒരു ക്രൈസ്തവ പുരോഹിത കുടുംബമായിരുന്നു അത്. പിതാവ് ഒരാഗ്ലിന്ത്യൻ പാതിരി. സഫോൾക്കിലാണദ്ദേഹം വളർന്നത്. ഹാരോവിൽ സർ വിൻസ്റ്റൺ ചർച്ചിലിന്റെ സമകാലികനായിരുന്നു. തന്റെ അഞ്ചാം വയസ്സിൽ അച്ഛൻ മരണപ്പെട്ടതോടുകൂടി പിക്താളിന്റെ കുടുംബം ലണ്ടനിലേക്ക് മാറിത്താമസിച്ചു. നാണം കുണുങ്ങിയായ പിക്താളിനെ അക്കാലത്ത് ബ്രൊങ്കൈറ്റിസ് അലട്ടിയിരുന്നു. ബ്രൊൻഡ്‌സ്‌ബറിയിൽ പഠനത്തിനായി ചേർന്ന പിക്താൾ അധികം വൈകാതെ അവിടം വിട്ടു[3]. നിരവധി കിഴക്കൻ രാജ്യങ്ങൾ സഞ്ചരിച്ച പിക്താൾ കിഴക്കനേഷ്യൻ പണ്ഡിതനെന്ന ഖ്യാതിനേടി. കിഴക്കിനെ (Orient)കുറിച്ച് പഠിച്ച മർമഡ്യൂക് പിക്താൾ ഇസ്ലാം സ്വീകരിക്കുന്നതിന്‌ മുമ്പ് തന്നെ ഇസ്ലാമുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നോവലുകളും ലേഖനങ്ങളും എഴുതി."ദ മീനിംങ് ഓഫ് ദ ഗ്ലോറിയസ് ഖുർ‌ആൻ" ഇതിനു ഉദാഹരണമാണ്.[4] നയതന്ത്രജ്ഞനാവണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാൽ ഇത് അസാധ്യമായപ്പോൾ പഠനവും രചനയും യാത്രയും തെരഞ്ഞെടുത്തു.

ഇന്ത്യയിൽ

തിരുത്തുക

പൗരസ്ത്യനാടുകളെ ഇഷ്ടപ്പെട്ട അദ്ദേഹംഏറെ കാലം ഫലസ്തീനിലും ലബനാനിലും സിറിയയിലും കഴിച്ചു കൂട്ടി. പിന്നീട് തുർക്കിയും ബാൾക്കൻ പ്രദേശങ്ങളും സന്ദർശിച്ചു. അറബി ഭാഷയിലെ പരിജ്ഞാനവും മുസ്‌ലിം നാടുകളുമായുള്ള ബന്ധവും പിക്താളിനെ ഇസ്‌ലാമിലേക്കാകർഷിപ്പിച്ചു.[5]

അന്ത്യം

തിരുത്തുക

1935 ൽ ലണ്ടനിലേക്ക് തിരിച്ച അദ്ദേഹം 1936 മെയ് 19 ന് ഇഹലോകവാസം വെടിഞ്ഞു. സെന്റ് ഐവ്സിൽ വെച്ച് മരണമടഞ്ഞ പിക്താളിനെ ബ്രൂക്ക്‌വുഡിലെ മുസ്ലിം ശ്മശാനത്തിൽ മറവുചെയ്തു. ഇതേ സ്ഥലത്ത് തന്നെയാണ്‌ പ്രശസ്തനായ മറ്റൊരു ഇംഗ്ലീഷ് ഖുർ‌ആൻ പരിഭാഷകൻഅബ്ദുല്ല യൂസുഫ് അലിയേയും പിന്നീട് അടക്കം ചെയ്തത്.

  1. http://www.khayma.com/librarians/call2islaam/quran/pickthall/index.html
  2. http://www.wokingmuslim.org/pers/pickthall/woking.htm
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-11-11. Retrieved 2009-07-12.
  4. http://www.themuslimtimes.org/2011/07/religion/islamophobia/tolerance-cultural-side-of-islam-by-pickthall-the-first-british-muslim
  5. http://www.islamicity.com/articles/articles.asp?ref=IC0201-393

അധിക വായനയ്ക്ക്

തിരുത്തുക



"https://ml.wikipedia.org/w/index.php?title=മർമഡ്യൂക്_പിക്താൾ&oldid=3799330" എന്ന താളിൽനിന്ന് ശേഖരിച്ചത്