ബ്രസീലിയൻ വിദ്യാഭ്യാസ പണ്ഡിതനായിരുന്ന പൗലോ ഫ്രെയർ എഴുതിയ കൃതിയാണ് മർദ്ദിതരുടെ ബോധനശാസ്ത്രം എന്നർഥം വരുന്ന Pedagogy of the Oppressed (പോർച്ചുഗീസ്: Pedagogia do Oprimido), അധ്യാപിക/അധ്യാപകൻ, വിദ്യാർഥി,സമൂഹം എന്നീ ബന്ധങ്ങളെ പുതിയ തലത്തിൽ നിർവചിക്കുകയാണ് ഇദ്ദേഹം ഈ കൃതിയിലൂടെ ചെയ്യുന്നത്.1968-ൽ പോർച്ചുഗീസ് ഭാഷയിലാണ് ഇതാദ്യം പ്രസിദ്ധീകരിച്ചത്. മൈറ റമോസ് ആണ് 1970-ൽ ഈ കൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.[1] വിമർശനാത്മക ബോധനശാസ്ത്രത്തിന്റെ അടിസ്ഥാന കൃതിയായി ഈ കൃതിയെ പരിഗണിച്ചുവരുന്നു.

മർദ്ദിതരുടെ ബോധനശാസ്ത്രം
Cover
കർത്താവ്Paulo Freire
യഥാർത്ഥ പേര്Pedagogia do Oprimido
പരിഭാഷരാജു അഞ്ചേരി
ഭാഷമലയാളം
വിഷയംവിദ്യാഭ്യാസം
പ്രസിദ്ധീകരിച്ച തിയതി
1968
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
1970
ISBN9780826412768

അടിച്ചമർത്തപ്പെട്ടവർക്കാണ് ഫ്രെയർ ഈ കൃതി സമർപ്പിക്കുന്നത്. ബ്രസീലിലെ പ്രായമായ ജനങ്ങളെ എഴുതാനും വായിക്കാനും ശ്രമിച്ച അദ്ദേഹത്തിന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ കൃതി എഴുതപ്പെടുന്നത്.സാമ്രാജ്യത്വ രാജ്യക്കാരും കോളനികളിലെ ജനങ്ങളും തമ്മിലുള്ള ബന്ധത്തെ വിശദമായ മാർക്സിയൻ ക്ലാസ് അവലോകനത്തിലൂടെയാണ് വീക്ഷിക്കുന്നത്.

പരമ്പരാഗതമായി തുടർന്ന് പോന്നിരുന്ന വിദ്യാഭ്യാസത്തെ " വിദ്യാഭ്യാസത്തിന്റെ ബാങ്കിംഗ് മോഡൽ" എന്നാണ് ഇദ്ദേഹം ഈ കൃതിയിൽ വിശേഷിപ്പിക്കുന്നത്. പഠിതാവായ കുട്ടിയെ അറിവുകളെ നിക്ഷേപിക്കുവാനുള്ള വെറും ഒഴിഞ്ഞ പാത്രമായിട്ടാണ് പരിഗണിക്കുന്നത് എന്നാണ് ഫ്രെയർ നടത്തുന്ന വിമർശനം. പഠിതാക്കളെ അറിവിന്റെ സഹ-നിർമ്മാതാക്കളായി (co-creator of knowledge) പരിഗണിക്കണമെന്നാണ് ഫ്രെയർ വാദിക്കുന്നത്.

ലോക വ്യാപകമായി ഈ കൃതിയുടെ 750,000 കോപ്പികളാണ് വിറ്റഴിഞ്ഞത്.[2]

  1. "About Pedagogy of the Oppressed". Archived from the original on 2011-10-12. Retrieved 2011-06-01.
  2. Publisher's Foreword in Freire, Paulo (2000).

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക