മൻദീപ് സിങ് (ജനനം: 18 ഡിസംബർ 1991, ജലന്ദർ, പഞ്ചാബ്) ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ്.[1] ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബ് ക്രിക്കറ്റ് ടീമിനു വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്.[2] ഒരു വലംകൈയ്യൻ ആക്രമണോത്സുക കളിക്കാരനായ അദ്ദേഹം വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളിങ്ങും ചെയ്യാറുണ്ട്. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ 3 ശതകങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ ബ്ലൂ ടീമിനുവേണ്ടിയും, ദുലീപ് ട്രോഫിയിൽ ഉത്തരമേഖലാ ടീമിനുവേണ്ടിയുമാണ് അദ്ദേഹം കളിക്കുന്നത്.[3][4]. ഐ.പി.എൽ.ൽ കിങ്സ് ഇലവൺ പഞ്ചാബ് ടീമിന്റെ ഭാഗമാണ് അദ്ദേഹം. 2013 ഐ.പി.എൽ സീസണിൽ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച് അദ്ദേഹം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

മൻദീപ് സിങ്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്മൻദീപ് സിങ്
ജനനം (1991-12-18) 18 ഡിസംബർ 1991  (32 വയസ്സ്)
ജലന്ദർ, പഞ്ചാബ്, ഇന്ത്യ
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ മീഡിയം
റോൾബാറ്റ്സ്മാൻ
പ്രാദേശിക തലത്തിൽ
വർഷംടീം
2010–തുടരുന്നുപഞ്ചാബ്
2010കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
2011–തുടരുന്നുകിങ്സ് XI പഞ്ചാബ്
ഫസ്റ്റ് ക്ലാസ് debut17 നവംബർ 2010 പഞ്ചാബ് v ഹിമാചൽ പ്രദേശ്
ലിസ്റ്റ് എ debut10 ഫെബ്രുവരി 2010 പഞ്ചാബ് v ഹരിയാണ
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ ട്വന്റി20
കളികൾ 22 25 37
നേടിയ റൺസ് 1,643 775 804
ബാറ്റിംഗ് ശരാശരി 51.14 35.22 27.50
100-കൾ/50-കൾ 5/7 0/7 0/3
ഉയർന്ന സ്കോർ 211 73 75
എറിഞ്ഞ പന്തുകൾ 126 12 30
വിക്കറ്റുകൾ 0 0 3
ബൗളിംഗ് ശരാശരി 11.00
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0
മത്സരത്തിൽ 10 വിക്കറ്റ് n/a n/a
മികച്ച ബൗളിംഗ് 3/22
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 9/– 13/– 10/–
ഉറവിടം: ക്രിക്കറ്റ് ആർക്കൈവ്, 27 ഏപ്രിൽ 2012

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മൻദീപ്_സിങ്&oldid=3951511" എന്ന താളിൽനിന്ന് ശേഖരിച്ചത്