മൗൻറ്റൻ ലാൻഡ്സ്കേപ്പ്

ഫ്ളമിഷ് ചിത്രകാരനായ ജൂസ് ഡി മോമ്പർ വരച്ച ഒരു ഓയിൽ പെയിന്റിംഗ്

ഫ്ളമിഷ് ചിത്രകാരനായ ജൂസ് ഡി മോമ്പർ വരച്ച ഒരു ഓയിൽ പെയിന്റിംഗ് ആണ് മൗൻറ്റൻ ലാൻഡ്സ്കേപ്പ് (ജർമ്മൻ ഭാഷ: Große Gebirgslandschaft). നിലവിൽ വിയന്നയിലെ കുൻസ്റ്റിസ്റ്റോറിസ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഈ പെയിന്റിംഗ് 1620 -കളിൽ പൂർത്തിയതാകാം [1][2].

Mountain Landscape
കലാകാരൻJoos de Momper
വർഷം1620—1630
Catalogue644
MediumOil on canvas
അളവുകൾ209 cm × 286 cm (82+28 in × 112.6 in)
സ്ഥാനംKunsthistorisches Museum, Vienna
 
Glimpse of dale and mountains in the distance

പെയിന്റിംഗ് ഡി മോമ്പർ വരച്ച സവിശേഷമായ അതിശയകരമായ ലാൻഡ്സ്കേപ്പ് കാണിക്കുന്നു. 17-ആം നൂറ്റാണ്ടിലെ മറ്റ് പല ചിത്രകാരന്മാരുടേതിനേക്കാളും യാഥാർത്ഥ്യബോധം കുറവുള്ള ഭാവനാത്മകവും സാങ്കൽപ്പികവും പ്രത്യക്ഷത്തിൽ പഴയ രീതിയിലുള്ളതുമായ ആകർഷകമായ പർവത കാഴ്ചകൾ വരച്ച ഫ്ലെമിഷ് കലാകാരന്മാരുടെ ഭാഗമായിരുന്നു മോമ്പർ. [3]

ഏകീകൃത ഇടം, ലൈറ്റ് ഇഫക്റ്റുകൾ അല്ലെങ്കിൽ കുറഞ്ഞ ചക്രവാളം എന്നിവയെക്കുറിച്ചുള്ള കഴിവുകളുടെയോ ധാരണയുടെയോ അഭാവം കാരണം ഇത്തരത്തിലുള്ള പെയിന്റിംഗുകൾ ഈ രീതിയിൽ പൂർത്തിയാക്കിയിട്ടില്ല. പകരം, "സാങ്കൽപ്പിക" പ്രകൃതിദൃശ്യങ്ങളുടെ കണ്ടുപിടിത്തവും പരിഷ്കരണവും വിലമതിക്കുന്ന "കളക്ടർമാരുടെ കൂടുതൽ അനുഭവസമ്പത്തും നൂതനവുമായ അഭിരുചികൾക്കനുസരിച്ചാണ് അവ നിർമ്മിക്കപ്പെട്ടത്.[3] ഇത്തരത്തിലുള്ള പെയിന്റിംഗുകൾക്ക് പൊതുവെ കൂടുതൽ ചിലവ് വരും.[3] Große Gebirgslandschaft വലതുവശത്ത് ഒരു വനപ്രദേശത്താൽ അടഞ്ഞിരിക്കുന്നു. ചുറ്റും കാഴ്ചക്കാരന് ഒരു താഴ്വരയുടെ കാഴ്ച നൽകുന്നു. അത് വിദൂര പർവ്വതനിരയിലേക്ക് അകന്നുപോകുന്നു. മുൻവശത്ത് നിന്ന് താഴ്വരയിലേക്ക് ചെറിയ കാറ്റ് വീശുന്നു. നിരവധി ആളുകൾ പാതയിലൂടെ മുകളിലേക്കും താഴേക്കും സഞ്ചരിക്കുന്നു. മുൻവശത്ത്, ഒരു കുതിരക്കാരനും നായയും ഉൾപ്പെടെ ഒരു കൂട്ടം യാത്രക്കാർ പർവത പാതയിലൂടെ നീങ്ങുന്നു. ഏറ്റവും അടുത്തുള്ള പ്രതിഛായ ഹാൻസ് മൂന്നാമൻ ജോർഡൻസനെ ഈ പെയിന്റിംഗിനായി സ്റ്റാഫേജ് വരച്ചതാണെന്ന് ആരോപണമുയർന്നിരുന്നതായി റിപ്പോർട്ടുണ്ട്. [2][1]

ആർച്ച്ഡ്യൂക്ക് ലിയോപോൾഡ് വിൽഹെമിന്റെ ഓസ്ട്രിയ ശേഖരത്തിലെ ഭാഗമായിരുന്നു ഈ പെയിന്റിംഗ്. ലിയോപോൾഡ് 1647 മുതൽ 1656 വരെ നെതർലാന്റിന്റെ റീജന്റായിരുന്നു. 1648-ലെ ഇംഗ്ലണ്ടിലെ ആഭ്യന്തരയുദ്ധത്തിന്റെ ഫലമായി നിരവധി ആർട്ട് ശേഖരങ്ങൾ അതുമൂലം വിപണിയിലെത്തി. ആ കാലയളവിൽ അദ്ദേഹത്തിന് ധാരാളം മൂല്യവത്തായ ചിത്രങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞു. ആന്റ്‌വെർപ്, ബ്രസ്സൽസ് എന്നിവിടങ്ങളിൽ നിന്നുള്ള ആദ്യകാല നെതർലാന്റ് കലാകാരന്റെയും സമകാലീന ഫ്ലെമിഷ് കലാകാരന്മാരുടെയും മാസ്റ്റർപീസുകളും ബക്കിംഗ്ഹാമിലെയും ഹാമിൽട്ടണിലെയും ശേഖരങ്ങളിൽ നിന്നുള്ള ഇറ്റാലിയൻ പെയിന്റിംഗുകളും അദ്ദേഹം വാങ്ങി. ആർച്ച്ഡ്യൂക്ക് ലാർജ് മൗണ്ടൻ ലാൻഡ്സ്കേപ്പ് ഉൾപ്പെടെ 1400 ഓളം പെയിന്റിംഗുകൾ ശേഖരിച്ചു. [2] അതിനുശേഷം അദ്ദേഹം വിശുദ്ധ റോമൻ ചക്രവർത്തിയായ തന്റെ മകൻ ലിയോപോൾഡ് ഒന്നാമന് ഈ ചിത്രം ഇഷ്‌ടദാനം ചെയ്തു. ലിയോപോൾഡിന്റെ ശേഖരത്തിലെ പെയിന്റിംഗും മറ്റ് കലാസൃഷ്ടികളും ഇന്ന് വിയന്നയിലെ കുൻസ്റ്റിസ്റ്റോറിസ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. [4]

  1. 1.0 1.1 "Mountain Landscape". Web Gallery of Art. Retrieved 25 September 2020.
  2. 2.0 2.1 2.2 "Große Gebirgslandschaft". Kunsthistorisches Museum. Retrieved 26 September 2020.
  3. 3.0 3.1 3.2 "Landscape Painting in the Netherlands". Metropolitan Museum of Art. Retrieved 22 September 2020.
  4. "History of the Collection". Liechtenstein Museum. Retrieved 25 September 2020.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മൗൻറ്റൻ_ലാൻഡ്സ്കേപ്പ്&oldid=3649576" എന്ന താളിൽനിന്ന് ശേഖരിച്ചത്