മൌഷുമി ചാറ്റർജി
ബോളിവുഡ് അഭിനേത്രിയാണ് മൌഷുമി ചാറ്റർജി Bengali: মৌসুমি চ্যাটার্জী; Moushumi Chāţārjī. (ജനനം 26 ഏപ്രിൽ 1953) രാജേഷ് ഖന്ന,ശശി കപൂർ,ജിതേന്ദ്ര,സഞ്ജീവ് കുമാർ,വിനോദ് മെഹ്റ എന്നിവരുടെ നായികയായി നിരവധി ഹിന്ദി ചലച്ചിത്രങ്ങളിൽ 1973-1984 കാലഘട്ടത്തിൽ അഭിനയിച്ചു. ആ കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മൂന്നാമത്തെ ഹിന്ദി നടി ആയിരുന്നു ഇവർ. ഇവർ ഏതാനും ബംഗാളി ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. [1] [2]
മൌഷുമി ചാറ്റർജി | |
---|---|
ജനനം | Moushmi Chattopadhyaya 26 ഏപ്രിൽ 1953 |
തൊഴിൽ | Actress |
സജീവ കാലം | 1967 – present |
ജീവിതപങ്കാളി(കൾ) | Jayant Mukherjee |
കുട്ടികൾ | Megha Payal |
തരുൺ മജുംദാർ സംവിധാനം ചെയ്ത ബംഗാളി ഹിറ്റ് സിനിമയായ ബാലികാ ബധുവിൽ (1967) അഭിനയിച്ചുകൊണ്ടാണ് തന്റെ പതിനഞ്ചാം വയസ്സിൽ മൌഷുമി സിനിമാഭിനയം തുടങ്ങുന്നത്. ആദ്യത്തെ ഹിന്ദി സിനിമ ശക്തി സാമന്ത സംവിധാനം ചെയ്ത അനുരാഗ് (1972) ആണ്. ആ സിനിമ വളരെ വിജയമായിരുന്നു. അന്ധയായിട്ടാണ് അതിൽ അഭിനയിച്ചത്. ഏറ്റവും നല്ല നടിക്കുള്ള ഫിലിം ഫെയർ നാമനിർദ്ദേശം അതിലെ അഭിനയത്തിനു ലഭിച്ചു. ഏറ്റവും നല്ല ചിത്രത്തിനുള്ള ഫിലിം ഫെയർ അവാർഡ് അനുരാഗ് നേടി. 1973 ൽ മൌഷുമി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ശശി കപൂറിനൊപ്പം നൈനയിലും, കച്ചേ ദാഗേയിൽ വിനോദ്ഖന്നയ്ക്കൊപ്പവും ഉസ് പാർ എന്ന ചിത്രത്തിൽ വിനോദ് മെഹ്‌റയ്ക്കൊപ്പവും അഭിനയിച്ചു. 1974ൽ ബേനാം എന്ന ചിത്രത്തിൽ അമിതാഭ് ബച്ചനൊപ്പവും, ഹംശകൽ എന്ന ചിത്രത്തിൽ രാജേഷ് ഖന്നയ്ക്കൊപ്പവും അഭിനയിച്ചു. 1974 ന്റെ ഒടുവിൽ മനോജ് കുമാറിന്റെ റോട്ടി കപ്പടാ ഔർ മക്കാൻ എന്ന ചിത്രമായിരുന്നു ഹിറ്റ് ചിത്രം. അതിൽ റേപ്പ് ചെയ്യപ്പെടുന്ന ഒരുവളായിട്ടാണ് അഭിനയിച്ചത്. ഏറ്റവും നല്ല സഹനടിക്കുള്ള ഫിലിം ഫെയർ അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെട്ടു. ജിതേന്ദ്രയ്ക്കൊപ്പമുള്ള സ്വർഗ്ഗ് നരക്, രാകേഷ് റോഷനൊപ്പമുള്ള ആനന്ദ് ആശ്രം എന്നിവയും വിജയചിത്രങ്ങളായിരുന്നു. സഞ്ജീവ് കുമാറിനൊപ്പം അംഗൂറിലും നല്ല അഭിനയം കാഴ്ച വെച്ചു.
വിനോദ് മെഹ്‌റയുടെ നായികയായിട്ട് പത്തു ചിത്രങ്ങളിൽ അഭിനയിച്ചു. ഏകദേശം പതിമൂന്നോളം ചിത്രങ്ങളിൽ അവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അനുരാഗ്, ഉസ് പാർ, രഫ്താർ, ഉമർ കൈദ്, മസാക്ക്, സിന്ദഗി, ജ്യോതി ബനേ ജ്വാല എന്നിവ അവയിൽ ചിലതാണ്. 1979ൽ ബസു ചാറ്റർജിയുടെ മൻസിൽ എന്ന ചിത്രത്തിൽ അഭിനയിച്ചു. 1981ൽ ഉത്തം കുമാറിനൊപ്പം, ബംഗാളി സിനിമയായ ഓഗു ബോധു സുന്ദരി എന്ന ചിത്രത്തിൽ അഭിനയിച്ചു. ആ സിനിമ ഹിറ്റ് ആയിരുന്നു. 1982ൽ ഭന്നത് ഭാനു എന്ന മറാത്തി ചിത്രത്തിൽ അഭിനയിച്ചു.
ശശി കപൂർ, രാജേഷ് ഖന്ന, ജിതേന്ദ്ര, സഞ്ജീവ് കുമാർ എന്നിവരോടൊപ്പവും പല ചിത്രങ്ങളിലും അഭിനയിച്ചു. രാജേഷ് ഖന്നയ്ക്കൊപ്പമുള്ള ഭോലാ ഭാലാ, പ്രേം ബന്ധൻ, ഘർ പരിവാർ എന്നിവ വിജയചിത്രങ്ങളായിരുന്നു. 1984ൽ മാംഗ് ഭരോ സജ്‌നാ, ഘർ ഏക് മന്ദിർ, പേട് പ്യാർ ഔർ പാപ് എന്നീ മൂന്നു ചിത്രങ്ങളിൽ നായികയായി. 1985ൽ ബംഗാളി ചിത്രമായ പ്രതിജ്ഞയിൽ അഭിനയിച്ചു.
ബാലികാ ബധു (1969), പരിനീത (1969), അനിന്ദിത (1972), ആനന്ദ് ആശ്രം (1977), ഒഗു ബൊധു സുന്ദരി (1981), പ്രാർത്ഥന (1984), ശതരൂപ (1989), കരി ദിയേ കിൻലാം (1989), ഭിധിലിപി (1991), എന്നീ ബംഗാളി സിനിമകളിൽ നായികയായിട്ടും, നാട്ടേർ ഗുരു (2003), ഭാലോബസർ അനേക് നാം (2005), ദി ജാപ്പനീസ് വൈഫ് (2010), ഗോയ്നാർ ബക്ഷോ (2013) എന്നീ ചിത്രങ്ങളിൽ സഹനടിയായും അഭിനയിച്ചു. 2009 ൽ മല്ലിക്ക് ബാരി എന്ന ചിത്രത്തിൽ തൊമാർ ദുവാരേ എന്ന ഒരു ഗാനവും ആലപിച്ചു. 2004ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചു.
ഏറ്റവും നല്ല നടിയ്ക്കുള്ള BFJA പുരസ്കാരം, 1968ൽ ബാലികാ വധുവിലെ അഭിനയത്തിനു ലഭിച്ചു.
2014 ൽ ഏറ്റവും നല്ല സഹനടിയ്ക്കുള്ള ഫിലിം ഫെയർ പുരസ്കാരം ബംഗാളി ചിത്രമായ ഗോയ്നാർ ബക്ഷോയിലെ അഭിനയത്തിനു ലഭിച്ചു. 2015ൽ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചു.
സിനിമകൾ
- പികു (2015)
- ഗോയ്നാർ ബക്ഷോ (2013)
- ദി ജാപ്പനീസ് വൈഫ് (2010)
- സിന്ദഗി റോക്സ് (2006)
- ഹം കോൻ ഹേ? (2004)
- ബോളിവുഡ് ഹോളിവുഡ് (2002)
- നാ തും ജാനോ നാ ഹം (2002)
- ആ അബ് ലൌട്ട് ചലേ (1999)
- കീമത് - ദേ ആർ ബാക്ക് (1998)
- ഡോളി സജാക്കേ രഖ്‌ന (1998)
- കരീബ് (1998)
- ജല്ലാദ് (1995)
- കർത്തവ്യ (1995)
- ഇക്കേ പേ ഇക്കാ (1994)
- ഉധാർ കീ സിന്ദഗി (1994)
- സന്താൻ (1993)
- പ്രതീക്ഷ (1993)
- നിശ്ചയ് (1992)
- ഖുലേ ആം (1992)
- സുൽമ് കീ ഹുക്കുമത്ത് (1992)
- ഘായൽl (1990)
- ഷെഹ്സാദേ (1989)
- സിക്ക (1989)
- ജംഗ് ബാസ് (1989)
- ആഖ്‌രീ ബാസി (1989)
- ആഖ്‌രീ ഗുലാം (1989)
- അഗ്നീ (1988)
- വക്ത് കീ ആവാസ് (1988)
- വിജയ് (1988)
- പരം ധരം (1987)
- ആഗ് ഹീ ആഗ് (1987)
- മേരാ കരം മേരാ ധരം (1987)
- ഉർബശി (1986)
- ഘർ ഏക് മന്ദിർ (1984)
- ജവാനി (1984)
- പേട് പ്യാർ ഔർ പാപ് (1984)
- ജസ്റ്റിസ് ചൌധരി (1983)
- അംഗൂർ (1982)
- ഭന്നത് ഭാനു (1982)
- ദാസി (1981)
- ഇത്നീ സീ ബാത് (1981)
- ക്രോധി (1981)
- ഓഗു ബൊധു സുന്ദരി (1981)
- പ്യാസാ സാവൻ (1981)
- ദോ പ്രേമി (1980)
- ചംബൽ കീ കസം (1980)
- ജ്യോതി ബനേ ജ്വാല (1980)
- മാംഗ് ഭരോ സജ്‌ന (1980)
- സ്വയംവർ (1980)
- മൻസിൽ (1979)
- ഗൌതം ഗോവിന്ദ (1979)
- പ്രേം ബന്ധൻ (1979)
- ദോ ലട്കേ ദോനോം കട്കേ (1979)
- ഭോലാ ഭാലാ (1978)
- ദിൽ ഔർ ദീവാർ (1978)
- ഫന്ദേബാസ് (1978)
- ഫൂൽ ഖിലേ ഹേ ഗുൽഷൻ ഗുൽഷൻ (1978)
- സ്വർഗ്ഗ് നരക് (1978)
- തുമാരി കസം (1978)
- അബ് ക്യാ ഹോഗാ (1977)
- ആനന്ദ് ആശ്രം (1977/I)
- സിന്ദഗി (1976)
- ജയ് ബജ്‌രംഗ് ബലി (1976)
- സബ്സേ ബഡാ രുപയ്യാ (1976)
- അനാരി (1975)
- ദോ ഝൂട്ട് (1975)
- മസാക്ക് (1975)
- നാടക് (1975)
- രഫ്‌താർ (1975)
- ഉമർ കൈദ് (1975)
- ബേനാം (1974)
- ബദ്‌ലാ (1974)
- ഹംശക്കൽ (1974)
- റോട്ടി കപ്പടാ ഔർ മക്കാൻ (1974)
- ഉസ് പാർ (1974)
- സെഹരീലാ ഇൻസാൻ (1974)
- ഗുലാം ബേഗം ബാദ്ഷാ (1973)
- കച്ചേ ദാഗേ (1973)
- നൈന (1973)
- അനിന്ദിത (1972)
- അനുരാഗ് (1972)
- പരിനീത (1969)
- ബാലികാ ബധു (1967)
പുറത്തേക്കുള്ള കണ്ണികൾ
Moushmi Chatterji at the Internet Movie Database http://www.indiafm.com/features/2006/10/14/1706
അവലംബം
തിരുത്തുക- ↑ [1] http://businessofcinema.com; accessed 27 April 2014.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-06. Retrieved 2015-06-20.