ഫലകം:Infobox Observatory

യു.എസിലെ കാലിഫോർണിയയിൽ ലോസ് ആഞ്ചെലെസ് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു വാനനിലയമാണ് മൗണ്ട് വിൽസൺ ഒബ്സർവേറ്ററി. ലോസ് ഏഞ്ചൽസിന്റെ വടക്കുകിഴക്കായി, പസഡെനയ്ക്കടുത്തുള്ള സാൻ ഗബ്രിയേൽ പർവതനിരകളിലെ 1,740 മീറ്റർ (5,710 അടി) കൊടുമുടിയായ മൗണ്ട് വിൽസണിലാണ് MWO സ്ഥിതി ചെയ്യുന്നത്. ഈ വാന നിരീക്ഷണാലയത്തിൽ 1917-ൽ പൂർത്തിയായത് മുതൽ 1949 വരെയുള്ള കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അപ്പേർച്ചർ ടെലിസ്കോപ്പ് ആയിരുന്ന 100-ഇഞ്ച് (2.5 മീറ്റർ) ഹുക്കർ ദൂരദർശിനി, 1908-ൽ പൂർത്തിയായപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പ്രവർത്തന ദൂരദർശിനിയായിരുന്ന 60 ഇഞ്ച് ദൂരദർശിനി എന്നീ ചരിത്രപരമായി പ്രാധാന്യമുള്ള രണ്ട് ദൂരദർശിനികൾ അടങ്ങിയിരിക്കുന്നു.