മൗണ്ട് മാർക്കസ് ബേക്കർ
മൗണ്ട് മാർക്കസ് ബേക്കർ (Ahtna: Ts'itonhna Dghilaaye’; Dena'ina: Ch'atanhtnu Dghelaya) അലാസ്കയിലെ ചുഗാച്ച് പർവതനിരകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. ആങ്കറേജ് നഗരത്തിൽ നിന്ന് ഏകദേശം 75 മൈൽ (121 കിലോമീറ്റർ) കിഴക്ക് ഭാഗത്തായി ഇത് സ്ഥിതി ചെയ്യുന്നു. വേലിയേറ്റ ജലത്തിന്റെ സാമീപ്യത്താൽ വളരെ പ്രാധാന്യമർഹിക്കുന്ന ഈ കൊടുമുടി, ഹാർവാർഡ് ഹിമാനിയുടെ ഹിമപതന മുഖത്തിന് ഏകദേശം 12 മൈൽ (19 കിലോമീറ്റർ) മാത്രം വടക്കുഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. ടോപ്പോഗ്രാഫിക് പ്രാധാന്യം അനുസരിച്ച്, ലോകത്തിലെ ഏറ്റവും മുന്തിയ 75 കൊടുമുടികളിൽ ഒന്നാണ് മൗണ്ട് മാർക്കസ് ബേക്കർ.
മൗണ്ട് മാർക്കസ് ബേക്കർ | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 13,176 അടി (4,016 മീ) NGVD 29[1] |
Prominence | 10,726 അടി (3,269 മീ) [1] |
Isolation | 204 കി.മീ (669,000 അടി) |
Listing | |
Coordinates | 61°26′16″N 147°45′02″W / 61.4377778°N 147.7505556°W [2] |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Matanuska-Susitna Borough, Alaska, U.S. |
Parent range | Chugach Mountains |
Topo map | USGS Anchorage B-3 Quadrangle |
Climbing | |
First ascent | 1938 by Norman Bright, Peter Gabriel, Norman Dyhrenfurth, Bradford Washburn |
Easiest route | Snow/ice climb (Alaska grade 2) |
ചരിത്രം
തിരുത്തുകമൗണ്ട് മാർക്കസ് ബേക്കർ യഥാർത്ഥത്തിൽ "മൗണ്ട് സെന്റ് ആഗ്നസ്" എന്നാണ് മുൻകാലത്ത് അറിയപ്പെട്ടിരുന്നത്. ബ്രാഡ്‌ഫോർഡ് വാഷ്‌ബേണിന്റെ അഭിപ്രായത്തിൽ, തൻറെ ഭാര്യ ആഗ്‌നസിന്റെ പേര് ഇതിന് നൽകിയ USGS-ലെ ജെയിംസ് ഡബ്ല്യു. ബാഗ്‌ലി ആ പേര് നിലനിൽക്കുമെന്ന പ്രതീക്ഷയിൽ "സെൻറ്" എന്ന് കൂട്ടിച്ചേർക്കുകയായിരുന്നു. കാർട്ടോഗ്രാഫറും ജിയോളജിസ്റ്റുമായിരുന്ന മാർക്കസ് ബേക്കർ എന്ന വ്യക്തിയുടെ ബഹുമാനാർത്ഥം ഈ പേര് പിന്നീട് മാറ്റി.[3]
1938 ജൂൺ 19-ന് പ്രശസ്ത പര്യവേക്ഷകനായ ബ്രാഡ്‌ഫോർഡ് വാഷ്‌ബേണിന്റെ നേതൃത്വത്തിലുള്ള ഒരു പാർട്ടിയാണ് ആദ്യമായി കൊടുമുടി കീഴടക്കിയത്. കാലാവസ്ഥാ വ്യതിയാനം കാരണം മലകയറ്റത്തിന് ഏകദേശം രണ്ട് മാസമെടുത്തു. ഇന്നത്തെ സാധാരണ റൂട്ട് നോർത്ത് റിഡ്ജാണ്.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Mount Marcus Baker, Alaska". Peakbagger.com.
- ↑ "Mount Marcus Baker". Geographic Names Information System. United States Geological Survey.
- ↑ Michael Wood and Colby Coombs, Alaska: A Climbing Guide, The Mountaineers, 2001.