മൗണ്ട് ടോം വൈറ്റ്, യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ചുഗാച്ച് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന 11,191 അടി (3,411 മീറ്റർ) ഉയരമുള്ള ഹിമാവൃതമായ ഒരു പ്രമുഖ കൊടുമുടിയാണ്. കൊർഡോവയിൽ നിന്ന് ഏകദേശം 72 മൈൽ (116 കിലോമീറ്റർ) വടക്കുകിഴക്കായി ചുഗാച്ച് ദേശീയ വനത്തിൻറെ നിയന്ത്രണത്തിലുള്ള ഭൂമിയിൽ വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഹിമാനിയായ ബെറിംഗ് ഗ്ലേസിയറിനു 20 മൈൽ (32 കിലോമീറ്റർ) വടക്ക് ഭാഗത്തായാണ് ഈ വിദൂര കൊടുമുടി സ്ഥിതി ചെയ്യുന്നത്.  കോപ്പർ നദീതടത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന ഈ പർവ്വതം, ചുഗാച്ച് പർവതനിരകളിലെ എട്ടാമത്തെ ഏറ്റവും വലിയ കൊടുമുടിയാണ്. അലാസ്കയിലെ കൊടുമുടികൾക്കിടയിൽ 17-ആമതും വടക്കേ അമേരിക്കയിലെ കൊടുമുടികൾക്കിടയിൽ 52-ആമതും പ്രാമുഖ്യമുള്ള ഈ കൊടുമുടിയുടെ ഭൂപ്രകൃതപരമായ ഉയരവ്യത്യാസം വളരെ പ്രധാനമാണ്. 1973-ൽ സ്റ്റോറി ക്ലാർക്ക്, ക്രിസ് ഹാൾ, ടോം കിസിയ, വില്യം റിസോർ, സാറാ റോബി, ഡോൺ വൈറ്റ് എന്നിവർ ചേർന്നാണ് ആദ്യ ആരോഹണം നടത്തിയത്.

മൗണ്ട് ടോം വൈറ്റ്
Mount Tom White and Fan Glacier
ഉയരം കൂടിയ പർവതം
Elevation11,191 അടി (3,411 മീ) [1]
Prominence7,591 അടി (2,314 മീ) [1]
Parent peakമൗണ്ട് ബ്ലാക്ക്ബേൺ
Isolation73 മൈ (117 കി.മീ) [2]
ListingUltras of the United States (30th)
Ultra-prominents of Alaska (17th)
Coordinates60°39′06″N 143°41′50″W / 60.651799°N 143.697225°W / 60.651799; -143.697225[1]
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
മൗണ്ട് ടോം വൈറ്റ് is located in Alaska
മൗണ്ട് ടോം വൈറ്റ്
മൗണ്ട് ടോം വൈറ്റ്
Location of Mount Tom White in Alaska
സ്ഥാനംChugach National Forest
Chugach Census Area
Alaska, United States
Parent rangeചുഗാച്ച് പർവതനിരകൾ
Topo mapUSGS Bering Glacier C-8
Climbing
First ascent1973 - സ്റ്റോറി ക്ലാർക്ക്, ക്രിസ് ഹാൾ, ടോം കിസിയ, വില്യം റിസോർ, സാറാ റോബി, ഡോൺ വൈറ്റ്[3]
Easiest routeMountaineering expedition
  1. 1.0 1.1 1.2 "Mount Tom White, Alaska". Peakbagger.com.
  2. Mount Tom White, listsofjohn.com
  3. "Mount Tom White". Bivouac.com. Retrieved 2020-02-10.
"https://ml.wikipedia.org/w/index.php?title=മൗണ്ട്_ടോം_വൈറ്റ്&oldid=3782928" എന്ന താളിൽനിന്ന് ശേഖരിച്ചത്