ചുഗാച്ച് ദേശീയ വനം
ചുഗാച്ച് ദേശീയ വനം അമേരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്തിൻറെ തെക്കൻ മധ്യ മേഖലയിൽ സ്ഥിതിചെയ്യുന്ന 6,908,540 ഏക്കർ (27,958 ചതുരശ്ര കിലോമീറ്റർ)[2] വിസ്തൃതിയുള്ള ഒരു ദേശീയ വനമാണ്. പ്രിൻസ് വില്യം സൗണ്ട്, കെനായ് പെനിൻസുല, കോപ്പർ റിവർ ഡെൽറ്റ എന്നിവയുടെ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഇത് 1907-ൽ ഒരു വലിയ വനമേഖലയുടെ ഭാഗത്തുനിന്ന് രൂപീകരിച്ചു. വിശാലമായ തീരപ്രദേശങ്ങൾ, ഹിമാനികൾ, വനങ്ങൾ, നദികൾ എന്നിവ ഉൾപ്പെടുന്ന ചുഗാച്ച് ദേശീയ വനത്തിലെ ഭൂരിഭാഗം പ്രദേശവും റോഡുകളോ നടത്താരകളോ ഇല്ലാത്തവയാണ്. വിസ്തൃതമായ തീരദേശ കടൽപ്പക്ഷികളുടെ ആവാസവ്യവസ്ഥയും തുടർച്ചയായ 48 സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ വെള്ളത്തലയൻ കടൽപ്പരുന്തുകളുടെ സംഖ്യയും ഉൾപ്പെടെ നിരവധി പക്ഷികൾ, സസ്തനികൾ, സമുദ്രജീവികൾ എന്നിവ ഈ ദേശീയ വന മേഖലയിലുണ്ട്. വനത്തിലെ മനുഷ്യപ്രവർത്തനങ്ങളിൽ വിപുലമായ ടൂറിസം, ചില ഖനന പ്രവർത്തനങ്ങൾ, എണ്ണ-പ്രകൃതിവാതക പര്യവേക്ഷണ പ്രവർത്തനങ്ങളും ഉൾപ്പെടുന്നു.
ചുഗാച്ച് ദേശീയ വനം | |
---|---|
Location | അലാസ്ക, അമേരിക്കൻ ഐക്യനാടുകൾ |
Nearest city | Anchorage, AK |
Coordinates | 60°27′41″N 149°07′34″W / 60.4614912°N 149.1259814°W[1] |
Area | 6,908,540 ഏക്കർ (27,957.9 കി.m2)[2] |
Established | ജൂലൈ 23, 1907 |
Governing body | U.S. Forest Service |
Website | Chugach National Forest |
ചരിത്രം
തിരുത്തുകഇപ്പോൾ ചുഗാച്ച് എന്നറിയപ്പെടുന്ന പ്രദേശം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് അലൂട്ടിക്ക് അധിവസിച്ചിരുന്നതാണ്. 1700-കളുടെ മധ്യത്തിൽ യൂറോപ്യന്മാർ ഇത് ആദ്യമായി സന്ദർശിക്കുകയും താമസിയാതെ റഷ്യൻ രോമ വ്യാപാരികൾ ഇത് സ്ഥിരതാമസമാക്കിക്കൊണ്ട് തദ്ദേശീയ കടൽ ഒട്ടറുകളെ കെണിവച്ച് പിടിക്കുവാൻ ആരംഭിച്ചു. 1867-ൽ, റഷ്യയിൽ നിന്ന് യു.എസ് അലാസ്ക പ്രദേശം വിലയ്ക്ക് വാങ്ങുകയും 1888-ൽ ഇവിടെ സ്വർണ്ണം കണ്ടെത്തുകയും ചെയ്തു. 1892-ൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ഫോറസ്റ്റ് റിസർവ്വിൻറെ ഒരു ഭാഗത്ത് നിന്നാണ് 1907-ൽ ചുഗാച്ച് ദേശീയ വനം സൃഷ്ടിക്കപ്പെട്ടത്.[3]
ഭൂമിശാസ്ത്രം
തിരുത്തുകകിഴക്കൻ കെനായി പെനിൻസുലയും കോപ്പർ നദീ ഡെൽറ്റയും ഉൾപ്പെടെ പ്രിൻസ് വില്യം സൗണ്ടിന് ചുറ്റുമുള്ള പർവതങ്ങളിലാണ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. യു.എസ്. ദേശീയ വന സമ്പ്രദായത്തിലെ രണ്ടാമത്തെ വലിയ വനമായ ഇത് (ഹംബോൾട്ട്-ടോയ്യാബെ ദേശീയ വനത്തെ ഒരൊറ്റ ഘടകമായി കണക്കാക്കിയാൽ മൂന്നാമത്തെ വലിയത്) ഏറ്റവും വടക്കേയറ്റത്തും പടിഞ്ഞാറേയറ്റത്തും സ്ഥിതിചെയ്യുന്ന ദേശീയ വനമാണ്. വന വിസ്തൃതിയുടെ ഏകദേശം 30 ശതമാനത്തോളം ഹിമത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. വനത്തിന്റെ ഏകദേശം 21 ശതമാനത്തോളം കെനായി പെനിൻസുലയുടെ ഭാഗങ്ങളും, കൂടാതെ ഇടിറ്ററോഡ് ദേശീയ ചരിത്ര പാതയുടെ തെക്കൻ ഭാഗവും ഇതിൽ ഉൾപ്പെടുന്നു. പ്രിൻസ് വില്യം സൗണ്ടിന്റെ ഭാഗങ്ങൾ ദേശീയ വനത്തിന്റെ 48 ശതമാനമാണ്. ഇതിൽ 3,500 മൈൽ (5,600 കിലോമീറ്റർ) തീരവും, 22 ടൈഡ് വാട്ടർ ഹിമാനിയും, 2,200,000 ഏക്കർ (8,900 ചതുരശ്ര കിലോമീറ്റർ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന നെല്ലി ജുവാൻ-കോളേജ് ഫിയോർഡ് വൈൽഡർനസ് സ്റ്റഡി മേഖലയും ഉൾപ്പെടുന്നു. വനത്തിന്റെ ഏകദേശം 31 ശതമാനം ഉൾക്കൊള്ളുന്ന കോപ്പർ റിവർ ഡെൽറ്റയുടെ ഭാഗങ്ങളും, കൂടാതെ വടക്കേ അമേരിക്കയുടെ പസഫിക് തീരത്തെ ഏറ്റവും തുടർച്ചയായതുമായ വലിയ തണ്ണീർത്തട സമുച്ചയവും ഇതിൽ ഉൾപ്പെടുന്നു. വലിപ്പത്തിൽ മുന്നിലായിരുന്നിട്ടും വെറും, 90 മൈൽ (140 കിലോമീറ്റർ) ഫോറസ്റ്റ് സർവീസ് റോഡുകൾ മാത്രമേ ഉള്ളുവെങ്കിലും 500 മൈലിലധികം (800 കി.മീ) നടപ്പാതകൾ നാമനിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.[4]
ആങ്കറേജിലാണ് ദേശീയ വനത്തിലെ സൂപ്പർവൈസറുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. കോർഡോവ, ഗിർഡ്‌വുഡ്, സെവാർഡ് എന്നിവിടങ്ങളിൽ പ്രാദേശിക ജില്ലാ റേഞ്ച് ഓഫീസുകളുണ്ട്. വനത്തിനുള്ളിലെ ഭൂവിസ്തൃതിയുടെ അവരോഹണ ക്രമത്തിൽ, വാൽഡെസ്-കോർഡോവ സെൻസസ് ഏരിയ, കെനായ് പെനിൻസുല ബറോ, ആങ്കറേജ് മുനിസിപ്പാലിറ്റി, മറ്റാനുസ്ക-സുസിറ്റ്ന ബറോ, കൊഡിയാക് ഐലൻഡ് ബറോ, യാകുതാറ്റ് സിറ്റി ആൻഡ് ബറോ എന്നിവയുടെ ഭാഗങ്ങളിലാണ് ഇത് സ്ഥിതിചെയ്യുന്നത്.[5]
ചിത്രശാല
തിരുത്തുക-
ചുഗാച്ച് വനത്തിലെ ആൽപൈൻ തടാകങ്ങൾ
-
സ്കീയർമാർ പോർട്ടേജ് തടാകം മുറിച്ചുകടക്കുന്നു
-
ചുഗാച്ച് വനത്തിലെ സ്പെൻസർ ഗ്ലേസിയർ,
-
ചുഗാച്ച് വനത്തിലെ ആൽപൈൻ മരങ്ങൾ
-
ശൈത്യകാലത്തെ പോർട്ടേജ് തടാകം
-
ബൈറോൺ കൊടുമുടി
അവലംബം
തിരുത്തുക- ↑ "Chugach National Forest". Geographic Names Information System. United States Geological Survey.
- ↑ 2.0 2.1 "Land Areas of the National Forest System (As of September 30, 2011)" (PDF). 2012. Retrieved 2012-12-04.
- ↑ "Chugach National Forest". US Forest Service. Retrieved 2013-12-03.
- ↑ "Forest Facts". US Forest Service. Retrieved 2013-12-03.
- ↑ "Land Areas of the National Forest System (As of September 30, 2011)" (PDF). 2012. Retrieved 2012-12-04.