റുഡ്യാർഡ് കിപ്ലിംഗ് ന്റെ ദി ജംഗിൾ ബുക്ക് എന്ന കഥാസമാഹാരത്തിലെ മുഖ്യകഥാപാത്രമാണ് മൗഗ്ലി (Mowgli) /ˈmɡli/ (Hindi: मोगली). . മൗഗ്ലി എന്ന ഈ സാങ്കൽപ്പിക കഥാപാത്രം മധ്യപ്രദേശിലെ പെഞ്ച് പ്രദേശത്തെ മനുഷ്യ സമ്പർക്കമില്ലാതെ വളർന്ന ഒരു മൃഗസ്വഭാവമുള്ള മനുഷ്യനാണ്. തന്റെ മറ്റൊരു ചെറുകഥാസമാഹാരമായ "ഇൻ ദ റുഖ്"ൽ ആണ് റുഡ്യാർഡ് കിപ്ലിംഗ് ആദ്യമായി മൗഗ്ലിയെ ആദ്യമായി അവതരിപ്പിച്ചത്.[1]

മൗഗ്ലി
The Jungle Book character
Mowgli-1895-illustration.png
റുഡ്യാർഡ് കിപ്ലിംഗ് ന്റെ പിതാവായ John Lockwood Kipling വരച്ച മൗഗ്ലി എന്ന ചിത്രം. 1985 ലെ The Second Jungle Book'ൽ നിന്നും.
ആദ്യ രൂപം"In the Rukh" (1893)
അവസാന രൂപം"The Second Jungle Book" (1895)
രൂപികരിച്ചത്Rudyard Kipling
Information
വിളിപ്പേര്Man-cub, Frog
Human
ലിംഗഭേദംMale
കുടുംബംRaksha and Father Wolf (foster parents); Messua (foster mother); Wife (the daughter of Abdul Gafur); and unnamed son.

കിപ്ലിംഗ് ന്റെ മൗഗ്ലി കഥകൾതിരുത്തുക

"ഇൻ ദ റുഖ്" എന്ന ചെറുകഥാസമാഹാരത്തിലെ "ഗെറ്റിംഗ് കോൾഡ് ഇൻ ലണ്ടൻ","ചകലിത ഇൻ പനാമ" എന്നീ കഥകളിലാണ് കിപ്ലിംഗ് തന്റെ മൗഗ്ലി എന്ന ഈ കഥാപാത്രത്തെ ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് ദി ജംഗിൾ ബുക്ക് എന്ന കഥാശ്രേണിയിൽ മൗഗ്ലിയെ അവതരിപ്പിച്ചു. "ഇൻ ദ റുഖ്" എന്ന ചെറുകഥാസമാഹാരത്തിൽ മദ്ധ്യ ഇന്ത്യയിലെ ബ്രിട്ടീഷ് രാജ് ഭരണ കാലത്തെ കഥയാണ് വിവരിക്കുന്നത്. ഇതിൽ ഗിസ്ബോൺ എന്നു പേരുളള ഒരു വനപാലകൻ, നായാട്ടിലും മൃഗസവാരിയിലും മറ്റും നിപുണനായ മൗഗ്ലി  എന്ന ചെറുപ്പക്കാരനെ കണാനിടയാവുകയും വനപരിപാലന തന്റെ കൂടെ സേവനം ചെയ്യാൻ പങ്കുചേരണമെന്ന് ആവശ്യപ്പെടുന്നു. തന്റെ അധികാരിയായ മുള്ളറിന്റെ സമ്മതത്തോടുകൂടി ഗിസ്ബോൺ  മൗഗ്ലിയെ കൂടെ കൂട്ടുകയും ചെയ്യുന്നു. തുടർന്ന് മൗഗ്ലിയുടെ അമാനുഷികമായ കഴിവിനെ കുറിച്ചും അതെങ്ങനെ ആർജിച്ചെടുത്തു എന്നും ഗിബ്സൺ മനസ്സിലാക്കുന്നതിലൂടെയുമാണ് കഥ മുന്നോട്ടി പോകുന്നത്. ചെന്നായ വളർത്തിയ മൗഗ്ലിയുടെ ജീവിതം മനസ്സിലാക്കിയ ഗിസ്ബോൺ തന്റെ മകളെ മൗഗ്ലിക്ക് വിവാഹം ചെയ്തുകൊടുക്കുകയും ചെയ്യുന്നു. കഥയുടെ അവസാനത്തിൽ മൗഗ്ലിക്ക് ഒരാൺകുഞ്ഞുണ്ടാവുകയും മൗഗ്ലിയുടെ സഹോദരൻമാരായ ചെന്നായകളുമായി ഗിസ്ബോൺ ചങ്ങാത്തത്തിലാവുകയും ചെയ്യുന്നു. [2]

കിപ്ലിംഗ് പിന്നീട്  ദി ജംഗിൾ ബുക്ക് കൃതിയിലൂടെ മൗഗ്ലിയുടെ ബാല്യകാലം വളരെ രസകരമായി വിവരിച്ചു. കഥയുടെ ആരംഭത്തിൽ ഒരു കടുവയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നതിനിടയിൽ ദമ്പതിമാർക്ക് കുഞ്ഞിനെ നഷ്ടപ്പെടുകയും ചെയ്യന്നു. പിന്നീട് കാട്ടിൽ ഒറ്റയ്ക്കാകുന്ന ആ കുഞ്ഞിനെ  വളർത്തുന്നത് ഒരു അമ്മ ചെന്നായയും അച്ഛൻ ചെന്നായയും ചേർന്നാണ്. അവർ അവനെ മൗഗ്ലി എന്നു വിളിച്ചു. ഷേർഖാൻ എന്ന കടുവ തുടതെ തുടരെ മൗഗ്ലിയെ ആവശ്യപ്പെടുകയും ചെന്നായകൾ അത് എതിർക്കുകയും ചെയ്യുന്നു. ചെന്നായകളുടെ മറ്റു മക്കളോടൊപ്പം മൗഗ്ലി വളരുന്നു. ചെന്നായകളുടെ പിൻകാലുകളിൽ തറയ്ക്കുന്ന മുള്ളുകൾ നീക്കം അതുല്യമായ കഴിവ് മൗഗ്ലിക്കുണ്ടായിരുന്നു. മൗഗ്ലിയുടെ കൂട്ടുകാരനായിരുന്ന ബഗീര എന്ന കരിമ്പുലി‌, കാടിന്റെ നിയമങ്ങൾ മൗഗ്ലിയെ പഠിപ്പിച്ച ബാലു എന്ന കരടി, കാ എന്ന മലമ്പാമ്പ് എന്നിങ്ങനെ കാട്ടിലെ കൂട്ടുകാരെ കുറിച്ചും കിപ്ലിംഗ് തന്റെ കൃതിയിൽ വിശദീകരിക്കുന്നു. പിന്നീട് ഒരു ഗ്രാമത്തിൽ എത്തുന്ന മൗഗ്ലിയെ കടുവ എടുത്തു കൊണ്ടുപോയ തന്റെ മകനാണെന്ന് കരുതി ദത്തെടുക്കുന്ന മെസ്വാ എന്ന ഒരു ധനികയായ സ്ത്രീ, അവരുടെ ഭർത്താവ്, ഗ്രാമവാസികൾ എന്നിവരെ കുറിച്ചും വിവരിക്കുന്നുണ്ട്.

മറ്റു എഴുത്തുകാരുടെ മൗഗ്ലി കഥകൾതിരുത്തുക

The Third Jungle Book (1992) by Pamela Jekel (ISBN 1-879373-22-X) .

Hunting Mowgli (2001) by Maxim Antinori (ISBN 1-931319-49-9).

 
റഷ്യയിലെ തപാൽ സ്റ്റാമ്പിൽ സോവിയറ്റ് അനിമേഷൻ ഫിലിംസിലെ കഥാപാത്രങ്ങൾ

[3]

മൗഗ്ലിയെ അവതരിപ്പിച്ച അഭിനേതാക്കൾതിരുത്തുക

മൗഗ്ലി എന്ന കഥാപാത്രത്തെ പല അഭിനേതാക്കളും വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

1942 ലെ ദി ജംഗിൾ ബുക്ക് എന്ന സിനിമയിൽ സാബു ദസ്തഗിർ, 1994ൽ ജസൺ സ്കോട്ട് ലീ, ജാമീ വില്ല്യംസ് ദി   സെക്കന്റ് ജംഗിൾ ബുക്കിൽ ബാലു എന്ന കരടിയായും മൗഗ്ലിയായും വേഷമിട്ടു.  2016 ഏപ്രിലിൽ പുറത്തിറങ്ങിയ ദി ജംഗിൾ ബുക്ക് നീൽ സേതിയും വേഷമിട്ടു. 2018 ൽ പുറത്തിറങ്ങാനിരിക്കുന്ന ദി ജംഗിൾ ബുക്ക് ൽ റോഹൻ ചന്ദും വേഷമിടും.

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. "Kipling's Boy's" in Roger Sale, Fairy Tales and After: from Snow White to E.B. White" Harvard Univ.
  2. Underwoo, Alan. "'In the Rukh'". ശേഖരിച്ചത് 16 ഏപ്രിൽ 2016.
  3. "More "Jungle Books"". The Jungle Book Collections. മൂലതാളിൽ നിന്നും 2016-03-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 ഏപ്രിൽ 2016.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

  • In the Rukh: Mowgli's first appearance from Kipling's Many Inventions
  • The Jungle Book Collection and Wiki: a website demonstrating the variety of merchandise related to the book and film versions of The Jungle Books, now accompanied by a Wiki on the Jungle Books and related subjects
"https://ml.wikipedia.org/w/index.php?title=മൗഗ്ലി&oldid=3642190" എന്ന താളിൽനിന്ന് ശേഖരിച്ചത്